Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അരുൺ ആനന്ദ് കുറ്റവിമുക്തനായ കൊലക്കേസ്: കൂറുമാറിയ ദൃക്സാക്ഷികളെ പ്രതികളാക്കി; കൂറുമാറിയത് സുഹൃത്തിനെ ബിയർകുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ; വിചാരണ അടുത്തമാസം 20മുതൽ

അരുൺ ആനന്ദ് കുറ്റവിമുക്തനായ കൊലക്കേസ്: കൂറുമാറിയ ദൃക്സാക്ഷികളെ പ്രതികളാക്കി; കൂറുമാറിയത് സുഹൃത്തിനെ ബിയർകുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ; വിചാരണ അടുത്തമാസം 20മുതൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സുഹൃത്തിനെ ബിയർകുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ കുറ്റവിമുക്തനാകാൻ സഹായിച്ച ദൃക്സാക്ഷികളെ പ്രതികളാക്കി വിചാരണ ചെയ്യും. തൊടുപുഴയിൽ കാമുകിയുടെ ഏഴു വയസ്സുള്ള മകനെ എടുത്തെറിഞ്ഞു കൊന്ന കേസിൽ പ്രതിയായ അരുൺ ആനന്ദാണ് സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റവിമുക്തനായത്.

തൈക്കാട് സ്വദേശി അശോക്കുമാർ, കരകുളം സ്വദേശി ഈപ്പൻ എന്ന രത്‌നകുമാർ എന്നിവരെയാണ് പ്രതികളാക്കി വിചാരണ ചെയ്യുന്നത്. സുഹൃത്തായ തിരുവനന്തപുരം സ്വദേശി വിജയരാഘവനെ അരുൺ ആനന്ദും ഏഴുപേരും ചേർന്ന് കൊലപ്പെടുത്തുന്നത് കണ്ടുവെന്നാണ് ഇവർ പൊലീസിന് ആദ്യം മൊഴി നൽകിയത്. എന്നാൽ വിചാരണവേളയിൽ കൂറുമാറി. അരുൺ ആനന്ദ് കുറ്റവിമുക്തനാവുകയും ചെയ്തു.

കോടതിയിൽ കള്ളസാക്ഷി പറഞ്ഞതിന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത് പ്രകാരമാണ് കോടതി സാക്ഷികളെ പ്രതികളാക്കിയത്.ഏഴ് വർഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത വിജയരാഘവൻ വധക്കേസിൽ അരുൺ ആനന്ദ് ആറാം പ്രതിയാണ്. മദ്യപാനത്തിനിടെ വിജയരാഘവനെ ബിയർ കുപ്പികൊണ്ട് അടിച്ചുകൊന്നുവെന്നതാണ് കേസ്. 2008 ഒക്ടോബർ പത്തിനാണ് പൂജപ്പുരയ്ക്ക് സമീപംവച്ച് വിജയരാഘവൻ കൊല്ലപ്പെട്ടത്. കേസിലെ ആറാം പ്രതിയായിരുന്നു അരുൺ ആനന്ദ്.

സിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് 2009ൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതിയിലെ വിചാരണ വേളയിൽ സാക്ഷികൾ കൂറുമാറി. തുടർന്നു അരുൺ ആനന്ദ് ഉൾപ്പെടെ ഏഴുപ്രതികളെയും കോടതി വെറുതെ വിട്ടു. അന്നത്തെ ഗവ.പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ പള്ളിച്ചൽ എസ്.കെ. പ്രമോദ് വിചാരണവേളയിൽ കൂറുമാറിയ സാക്ഷികൾക്കെതിരെ പെറ്റീഷൻ ഫയൽ ചെയ്തിരുന്നു. തൊടുപുഴയിലെ കേസ് പരിഗണിക്കവെ പഴയ കൊലക്കേസും കോടതിയുടെ ശ്രദ്ധയിൽ വന്നു. പഴയ കേസ് വിവരങ്ങൾ കന്റോൺമെന്റ് അസി.കമ്മിഷണർ ബോധ്യപ്പെടുത്തുകയും ചെയ്തു. കേസിന്റെ വിചാരണാനടപടികൾ അടുത്ത മാസം 20 മുതൽ ആരംഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP