Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പർദയും കള്ളവോട്ടും തമ്മിൽ സിപിഎം ബന്ധിപ്പിച്ചത് മോശം നടപടിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി; എം വി ജയരാജന്റെ പരാമർശം മുസ്ലിം വിഭാഗത്തെ അപമാനിക്കുന്നത്; പരാമർശത്തിന് എതിരായ പ്രതിഷേധം ഒറ്റപ്പെട്ടതാകില്ലെന്നും ലീഗ് നേതാവ്

പർദയും കള്ളവോട്ടും തമ്മിൽ സിപിഎം ബന്ധിപ്പിച്ചത് മോശം നടപടിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി; എം വി ജയരാജന്റെ പരാമർശം മുസ്ലിം വിഭാഗത്തെ അപമാനിക്കുന്നത്; പരാമർശത്തിന് എതിരായ പ്രതിഷേധം ഒറ്റപ്പെട്ടതാകില്ലെന്നും ലീഗ് നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പർദയും കള്ളവോട്ടും തമ്മിൽ സി.പിഎം ബന്ധിപ്പിച്ചത് മോശമായിപ്പോയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തും. മുസ്‌ലിം വിഭാഗത്തെ അപമാനിക്കുന്ന പരാമർശമാണിതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. പർദ്ദ ധരിച്ചെത്തുന്നവർക്കെതിരായ സിപിഎം നേതാക്കളുടെ പ്രസ്താവന നല്ല ഉദ്ദേശത്തോടെയുള്ളതല്ലെന്നും ഇതിനെതിരെയുള്ള പ്രതിഷേധം ഒറ്റപ്പെട്ടതാകില്ലെന്നും കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നൽകി.

പർദ്ദ ധരിച്ചെത്തി മുഖം മറച്ച് വോട്ട് ചെയ്യുന്ന രീതി അംഗീകരിക്കാനാകില്ലെന്ന് സിപിഎം നേതാക്കളായ എം വി ജയരാജൻ, പി ജെ ശ്രീമതി, കോടിയേരി ബാലകൃഷ്ണൻ എന്നിവർ പറഞ്ഞിരുന്നു. പോളിങ് ബൂത്തിലെത്തുന്നവർ പർദ ധരിക്കുന്നതിൽ തെറ്റില്ല, എന്നാൽ പോളിങ് ഏജന്റ് ആവശ്യപ്പെട്ടാൽ മുഖം കാണിക്കാൻ തയ്യാറാകണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചിരുന്നു.

എല്ലാവരും മുഖം മൂടി വരുന്ന അവസ്ഥ ശരിയാകില്ല. മുഖം മൂടികളുടെ തെരഞ്ഞെടുപ്പായി മാറ്റാനാകില്ല. ആരാണെന്ന് തിരിച്ചറിയാൻ അവകാശമുണ്ട്. അതുകൊണ്ടാണ് പർദ ധരിച്ച് വരുന്നവർ ആരെന്ന് പോളിങ് ഉദ്യോഗസ്ഥന് തിരിച്ചറിയാനാകണമെന്നും കോടിയേരി വിശദീകരിച്ചിരുന്നു.

സിപിഎം നേതാക്കളുടെ നിലപാട് അപലപനീയമാണെന്നും ഏത് വസ്ത്രം ധരിക്കണമെന്നത് വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണെന്നും അതിൽ ആർക്കും ഇടപെടാനുള്ള അവകാശമില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP