Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തേജ് പ്രതാപിന്റെ അംഗരക്ഷകർ മാധ്യമപ്രവർത്തകനെ മർദ്ദിച്ചത് കാറിന്റെ ചില്ല് തകർത്തെന്നാരോപിച്ച്; വിവാദം കനത്തതോടെ അംഗരക്ഷകർ തെറ്റ് ചെയ്തിട്ടില്ലെന്നും തന്നെ വധിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും തേജ്; പോളിങ് ബൂത്തിലുണ്ടായ അനിഷ്ട സംഭവങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്നും നേതാവ്

തേജ് പ്രതാപിന്റെ അംഗരക്ഷകർ മാധ്യമപ്രവർത്തകനെ മർദ്ദിച്ചത് കാറിന്റെ ചില്ല് തകർത്തെന്നാരോപിച്ച്; വിവാദം കനത്തതോടെ അംഗരക്ഷകർ തെറ്റ് ചെയ്തിട്ടില്ലെന്നും തന്നെ വധിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും തേജ്; പോളിങ് ബൂത്തിലുണ്ടായ അനിഷ്ട സംഭവങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്നും നേതാവ്

മറുനാടൻ ഡെസ്‌ക്‌

പാട്ന: ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുന്ന വേളയിലും വിവാദങ്ങൾക്ക് ശമനമില്ല. ഈ വേളയിലാണ് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപിനെതിരെ നടന്ന കൈയേറ്റ ശ്രമവും വിവാദത്തിലേക്ക് കടക്കുന്നത്. തേജിന്റെ അംഗരക്ഷകർ മാധ്യമ പ്രവർത്തകനെ മർദ്ദിച്ച സംഭവമാണ് നേതാവിനെ ഇപ്പോൾ കുരുക്കിലാക്കിയിരിക്കുന്നത്. എന്നാൽ തന്റെ കാറിന്റെ ചില്ല് തകർത്തതിനാണ് അംഗരക്ഷകർ ചാനൽ ക്യാമറാമാനെ മർദ്ദിച്ചതെന്നും അംഗരക്ഷകർ തെറ്റ് ചെയ്തിട്ടില്ലെന്നും കാട്ടി തേജ് പ്രതാപ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

മാത്രമല്ല തന്നെ വധിക്കാനായി ഗൂഢാലോചന നടക്കുന്നുണ്ടെന്നും തേജ് കൂട്ടിച്ചേർത്തു. വോട്ട് ചെയ്ത ശേഷം പോളിങ് ബൂത്തിൽ നിന്നും തേജ് മടങ്ങവേയാണ് അംഗരക്ഷകർ ക്യാമറാമാനെ കൈയേറ്റം ചെയ്തത്. താൻ കാറിൽ കയറവേ മാധ്യമ പ്രവർത്തകൻ തന്റെ കാറിന് മുന്നിലേക്ക് കയറി നിന്നു. ക്യാമറാമാൻ തന്റെ കാറിന്റെ ചില്ലിൽ ഇടിക്കുകയായിരുന്നെന്നും തേജ് പ്രതാപ് പൊലീസിനോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് തേജ്പ്രതാപ് പൊലീസിൽ പരാതിയും നൽകി. പോളിങ് ബൂത്തിന് പുറത്തുണ്ടായ അനിഷ്ടസംഭവങ്ങൾ തന്നെ വധിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് തേജ്പ്രതാപ് പിന്നീട് ആരോപിച്ചു.

'ബിഹാറിൽ ഞാനാണ് രണ്ടാം ലാലു' ഏതാനും ദിവസം മുൻപാണ് തേജ് പ്രതാപ് പ്രസ്താവന നടത്തിയത്. ലാലു ജയിലിലായതോടെ പാർട്ടിയുടെ കടിഞ്ഞാൺ നിയന്ത്രിക്കുന്ന മൂന്നാം മകൻ തേജസ്വി യാദവിനെതിരേയാണ് അദ്ദേഹം പരസ്യപ്രഖ്യാപനം നടത്തിയത്. ''ഞാൻ ലാലുവിന്റെ രക്തമാണ്. അദ്ദേഹമാണ് ഞങ്ങളുടെ ദൈവവും ഗുരുവും'' -ജഹാനാബാദിലെ തിരഞ്ഞെടുപ്പ് പ്രചാരണറാലിയിലാണ് തേജ് പ്രതാപ് പ്രസ്താവന നടത്തിയത്.

''ലാലുപ്രസാദ് യാദവ് വളരെ ഊർജസ്വലനായിരുന്നു. അദ്ദേഹം ദിവസത്തിൽ 10-12 പരിപാടികളിൽ പങ്കെടുക്കുമായിരുന്നു. ഇപ്പോൾ, രണ്ട്-നാല് പരിപാടി പിന്നിടുന്നതോടെ നേതാക്കൾ തളർന്നുവീഴുകയാണ്'' -അദ്ദേഹം പരിഹസിച്ചു. പങ്കെടുക്കാമെന്നേറ്റ റാലികളും പ്രചാരണപരിപാടികളും ആരോഗ്യപരമായ കാരണങ്ങൾ പറഞ്ഞ് തേജസ്വി യാദവ് ഒഴിവാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ കുറ്റപ്പെടുത്തൽ. ചെരിപ്പു നക്കികളെയാണ് തേജസ്വി യാദവ് സ്ഥാനാർത്ഥികളാക്കിയിരിക്കുന്നതെന്നും തേജ് പ്രതാപ് കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP