Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തന്നെ ആന്റീ എന്ന് വിളിക്കാൻ മക്കളോട് പറഞ്ഞു കൊടുക്കുന്ന യഥാർത്ഥ 'ആന്റിമാരോട്' നടി അഹാനയുടെ കിടിലൻ മറുപടി; 'എന്റെ പ്രായത്തിലുള്ളവർ കോളേജിലോ വിവാഹ പന്തലിലോ പ്രസവ മുറിയിലോ ആയിരിക്കണം'; ഹാഫ് ആന്റി എന്ന ഹാഷ്ടാഗോടെ അഹാന കൃഷ്ണ ഇട്ട പോസ്റ്റിന് ആരാധകരുടെ ലൈക്കോടു ലൈക്ക്

തന്നെ ആന്റീ എന്ന് വിളിക്കാൻ മക്കളോട് പറഞ്ഞു കൊടുക്കുന്ന യഥാർത്ഥ 'ആന്റിമാരോട്' നടി അഹാനയുടെ കിടിലൻ മറുപടി; 'എന്റെ പ്രായത്തിലുള്ളവർ കോളേജിലോ വിവാഹ പന്തലിലോ പ്രസവ മുറിയിലോ ആയിരിക്കണം'; ഹാഫ് ആന്റി എന്ന ഹാഷ്ടാഗോടെ അഹാന കൃഷ്ണ ഇട്ട പോസ്റ്റിന് ആരാധകരുടെ ലൈക്കോടു ലൈക്ക്

മറുനാടൻ ഡെസ്‌ക്‌

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരമാണ് അഹാന കൃഷ്ണ. 2014 ഇറങ്ങിയ ചിത്രത്തിന് ശേഷം 2017ൽ ഇറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയത്. ദീർഘമായ ഇടവേളയുണ്ടായെങ്കിലും അഹാന സമൂഹ മാധ്യമങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു. മലയാളത്തിന്റെ പ്രിയ താരം ടോവിനോ തോമസ് നായകനാകുന്ന ചിത്രം ലൂക്കായിൽ നായികയായി എത്തുകയാണ് അഹാന.സിനിമയുടെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്ത് വന്നതിന് പിന്നാലെ ആരാധകർ ആവേശത്തിലായിരുന്നു. എന്നാൽ പോസ്റ്റർ റീലീസ് ചെയ്ത് ഏതാനും ദിവസം കഴിഞ്ഞ് താരം പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ ഏറെ ചർച്ചയായിരിക്കുന്നത്.

മുപ്പത് വയസ്സ് പ്രായമുള്ളവര് അവരുടെ 3,4,5 വയസ്സ് പ്രായമുള്ള മക്കള്ക്ക് തന്നെ ആന്റീ എന്ന് പരിചയപ്പെടുത്തുന്ന സംഭവമാണ് അഹാന കുറിച്ചിരിക്കുന്നത്. ആന്റിക്ക് ഹായ് പറയൂ, ആന്റീനെ നോക്കൂ... ചിരിക്കു ഇങ്ങനെയൊക്കെ പറയുമ്പോള് തന്റെ മുഖം ചിത്രത്തില് കാണുന്നത് പോലെയായിരിക്കുമെന്ന് അഹാന കുറിക്കുന്നു.

ടെക്‌നിക്കലി അത് ശരിയാണെങ്കിലും എന്റെ മുഖം ഏറെക്കുറെ ഈ ഫോട്ടോയില് കാണുന്നതുപോലെയായിരിക്കും. കാരണം ഇതൊക്കെ എനിക്ക് പുതിയ കാര്യങ്ങളാണ്. ഈപ്രായത്തിലായിരിക്കുക ഭയങ്കര രസകരമാണെന്നും താരം കുറിച്ചു. എന്റെ പ്രായത്തിലുള്ളവർ ഇപ്പോൾ കോളേജിലോ വിവാഹ പന്തലിലോ പ്രസവ മുറിയിലോ ആയിരിക്കുമെന്ന വരികളും ഹാഫ് ആന്റി എന്ന ഹാഷ്ടാഗും ചേർത്താണ് അഹാന ഇൻസ്റ്റാഗ്രാമിൽ കുറിപ്പ് പങ്കുവെച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP