Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

302 സീറ്റുകൾ നേടി എൻഡിഎ വൻ മുന്നേറ്റം നടത്തും; ബിജെപി സഖ്യത്തിന് യുപിയിൽ 49 സീറ്റ്; ഡൽഹിയിൽ ഏഴ് സീറ്റിൽ ആറെണ്ണവും ബിജെപിക്ക് തന്നെ; ഒഡീഷയിൽ ബിജെപിയും ബിജു ജനതാദളും ഇഞ്ചോടിഞ്ച്; മഹാരാഷ്ട്രയിൽ ബിജെപി-ശിവസേനാ സഖ്യം വൻ മുന്നേറ്റം നേടുമെന്നും എൻഡിടിവി എക്‌സിറ്റ് പോൾ ഫലം

302 സീറ്റുകൾ നേടി എൻഡിഎ വൻ മുന്നേറ്റം നടത്തും; ബിജെപി സഖ്യത്തിന് യുപിയിൽ 49 സീറ്റ്; ഡൽഹിയിൽ ഏഴ് സീറ്റിൽ ആറെണ്ണവും ബിജെപിക്ക് തന്നെ; ഒഡീഷയിൽ ബിജെപിയും ബിജു ജനതാദളും ഇഞ്ചോടിഞ്ച്; മഹാരാഷ്ട്രയിൽ ബിജെപി-ശിവസേനാ സഖ്യം വൻ മുന്നേറ്റം നേടുമെന്നും എൻഡിടിവി എക്‌സിറ്റ് പോൾ ഫലം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: 17ാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 302 സീറ്റുകൾ നേടി എൻഡിഎ മുന്നേറ്റം നടത്തുമെന്നാണ് എൻഡിടിവി നടത്തിയ എക്‌സിറ്റ് പോൾ സർവേ പറയുന്നത്. യുപിഎ 122 സീറ്റുകൾ നേടുമെന്നും മറ്റുള്ളവർ 118 സീറ്റ് നേടുമെന്നാണ് പ്രവചനം. ബിജെപിക്കും സഖ്യത്തിനും കൂടി ഉത്തർപ്രദേശിൽ 49 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. പശ്ചിമ ബംഗാളിൽ 2014ൽ രണ്ട് സീറ്റ് നേടിയ ബിജെപി ഇക്കുറി പതിനാലു സീറ്റ് നേടും. മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടുന്ന ബിജെപിയും ശിവസേനയും വൻ മുന്നേറ്റം നേടുമെന്നും ഡൽഹിയിലെ ഏഴ് സീറ്റുകളിൽ ആറെണ്ണത്തിലും ബിജെപി വൻ വിജയം നേടുമെന്നും എക്‌സിറ്റ് പോൾ ഫലം പറയുന്നു. ഒഡീഷയിൽ ബിജെപിയും ബിജു ജനതാദളും ഇഞ്ചോടിഞ്ചെന്ന രീതിയിലായിരിക്കുമെന്നും എൻഡിടിവി നടത്തിയ പ്രവചനത്തിൽ പറയുന്നു.

പുറത്തുവന്ന സർവേകൾ എല്ലാം ബിജെപി വിജയം പ്രവചിച്ചപ്പോൾ യുപിഎയ്ക്ക് അനുകൂലമായി ഒരു എക്സിറ്റ് പോളും ഇല്ലെന്നത് ശ്രദ്ധേയമാണ്. 280 മുതൽ 310 വരെ സീറ്റുകളാണ് ബിജെപി മുന്നണിക്ക് വിവിധ സർവേകൾ പ്രവചിക്കുന്നത്. കേരളത്തിൽ യുഡിഎഫ് മുന്നേറ്റമെന്നാണ് പ്രവചനങ്ങൾ. ഒരു സർവേയിൽ മാത്രമാണ് കേരളത്തിൽ ഇടതിന് മുൻതൂക്കമെന്ന സിഎൻഎൻ ന്യൂസ് 18 സർവേ പ്രവചിക്കുന്നു. 13 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. യു.ഡി.എഫ് 16 സീറ്റുകൾ നേടുമെന്നാണ് ഇന്ത്യാ ടുഡേ സർവേ ഫലം. അതേസമയം ബിജെപി ഒരു സീറ്റ് നേടി അക്കൗണ്ട് തുറക്കുമെന്നും പ്രവചനം.

ബിജെപി 287 സീറ്റുകൾ നേടുമെന്നാണ് റിപബ്ലിക് സി-വോട്ടർ പ്രവചിക്കുന്നത്. യു.പി.എ 128 സീറ്റുകൾ നേടുമെന്ന് പ്രവചിക്കുന്നു മറ്റുള്ളവർ 127 സീറ്റുകൾ എന്നിങ്ങനെ നേടും. രണ്ട് എക്സിറ്റ് പോളുകളാണ് റിപ്പബ്ലിക് ടിവി നടത്തിയത്. രണ്ട് സർവേകളും എൻഡിഎക്ക് കൃത്യമായ മുന്നേറ്റം പ്രവചിക്കുന്നു. യുപിയിലെ എസ്‌പി, ബിഎസ്‌പി സഖ്യം 40 സീറ്റുകൾ നേടുമെന്ന് സി വോട്ടർ പ്രവചിക്കുന്നു. മറ്റുള്ളവർ 87 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. ചുരുക്കത്തിൽ എൻഡിഎ 287, യുപിഎ 128, മറ്റുള്ളവർ 127.

300 സീറ്റുകളിലേറെ നേടി എൻഡിഎ അധികാരത്തിലെത്തുമെന്നാണ് റിപ്പബ്ലിക് ടിവി ജൻ കി ബാത്തുമായി ചേർന്ന് നടത്തിയ എക്സിറ്റ് പോൾ സർവേ പ്രവചിക്കുന്നത്. എൻഡിഎ 295 മുതൽ 305 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം. യുപിഎ 122 മുതൽ 124 സീറ്റുകൾ വരെ നേടും. മഹാസഖ്യം 26 സീറ്റുകൾ വരെ നേടിയേക്കാം. മറ്റുള്ളവർ 87 സീറ്റുകൾ വരെ നേടുമെന്നും ജൻ കി ബാത്ത് പ്രവചിക്കുന്നു.

എൻ.ഡി.എ 306 സീറ്റുകളിൽ വിജയിക്കുമെന്ന് പ്രവചിച്ച് ടൈസ് നൗ. യു.പി.എ 132 സീറ്റുകളിൽ ഒതുങ്ങുമെന്നും മറ്റുള്ളവർ 104 സീറ്റുകൾ മാത്രമായിരിക്കും നേടുകയെന്നും ടൈംസ് നൗ എക്സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നു. തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യം തൂത്തുവാരുമെന്ന് ടൈംസ് നൗ എക്സിറ്റ് പോൾ ഫലം. 34 മുതൽ 38 സീറ്റ് വരെ ഡിഎംകെ-കോൺഗ്രസ്-സിപിഎം തുടങ്ങിയ പാർട്ടികളുൾപ്പെട്ട സഖ്യം നേടുമെന്ന് പ്രവചിക്കുന്നത്.

അതേസമയം പുറത്തുവന്ന ന്യൂസ് എക്സ് സർവേയും മോദി വീണ്ടും അധികാരത്തിൽ എത്തുമെന്ന് പ്രവചിക്കുന്നു. ബിജെപി സഖ്യം 298 സീറ്റിൽ വിജയിക്കുമെന്ന് ന്യൂസ് എക്സ് സർവേഫലം വ്യക്തമാക്കുന്നു. ജൻകി ബാത് പോളിൽ എൻഡിഎ 300ന് മുകളിൽ സീറ്റ് നേടുമെന്ന് പ്രവചിക്കുന്നു. യുപിഎ 124, മഹാഗഡ്ബന്ധൻ 26, മറ്റുള്ളവർ 87. കേരളത്തിൽ യുഡിഎഫ് 15-16 സീറ്റ് നേടുമെന്ന് ആക്സിസ് എക്സിറ്റ് പോൾ.

എൽഡിഎഫ് അഞ്ചു സീറ്റ് വരെ നേടാം, ബിജെപി ഒരു സീറ്റു നേടുമെന്നാണ് പ്രവചനം. മധ്യപ്രദേശിലും ബിജെപി മുന്നേറ്റമെന്നാണ് ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. 26 മുതൽ 28 സീറ്റ് വരെ കോൺഗ്രസ് നേടുമെന്നും പരമാവധി മൂന്ന് സീറ്റുകൾ വരെ കോൺഗ്രസ് നേടുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP