Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എല്ലാ എക്‌സിറ്റ് പോളുകളും ശരിവയ്ക്കുന്നത് എൻഡിഎയുടെ കേവല ഭൂരിപക്ഷം; എല്ലാ റിപ്പോർട്ടുകളും നൽകുന്നത് എന്ത് സംഭവിച്ചാലും മോദി തുടർ ഭരണത്തിൽ എത്തുമെന്ന സൂചനകൾ മാത്രം; കോൺഗ്രസിന് തിരിച്ചടിയാകുന്നത് യുപിയിലും കർണ്ണാടകയിലും മോദി വിരുദ്ധ സഖ്യം നിലം തൊടാതെ പോയതും മധ്യപ്രദേശും രാജസ്ഥാനും അടങ്ങിയ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മോദി തരംഗം രൂപപ്പെട്ടതും; എക്‌സിറ്റ് ഫലം സൂചിപ്പിക്കുന്നത് കാവിക്കൊടിയുടെ നിർണ്ണായക നേട്ടം തന്നെ

എല്ലാ എക്‌സിറ്റ് പോളുകളും ശരിവയ്ക്കുന്നത് എൻഡിഎയുടെ കേവല ഭൂരിപക്ഷം; എല്ലാ റിപ്പോർട്ടുകളും നൽകുന്നത് എന്ത് സംഭവിച്ചാലും മോദി തുടർ ഭരണത്തിൽ എത്തുമെന്ന സൂചനകൾ മാത്രം; കോൺഗ്രസിന് തിരിച്ചടിയാകുന്നത് യുപിയിലും കർണ്ണാടകയിലും മോദി വിരുദ്ധ സഖ്യം നിലം തൊടാതെ പോയതും മധ്യപ്രദേശും രാജസ്ഥാനും അടങ്ങിയ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മോദി തരംഗം രൂപപ്പെട്ടതും; എക്‌സിറ്റ് ഫലം സൂചിപ്പിക്കുന്നത് കാവിക്കൊടിയുടെ നിർണ്ണായക നേട്ടം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയിൽ മോദി തരംഗം ആഞ്ഞടിച്ചുവെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന പൊതുധാരണ. ബിജെപി മുന്നണിക്ക് 220 സീറ്റിൽ കുറച്ച് സീറ്റുകൾ മാത്രമേ കിട്ടൂവെന്ന വിലയിരുത്തലുകളെ അപ്രസക്തമാക്കുന്നതാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ. അപ്പോഴും ഇത് ജനവിധിയല്ല. അതുകൊണ്ട് തന്നെ 23ന് വോട്ടെണ്ണൽ ദിനം വരെ ആകാംഷ തുടരും. എക്‌സിറ്റ് പോളുകളെല്ലാം ഉത്തരേന്ത്യയിൽ ബിജെപി മുന്നേറ്റം പ്രവചിക്കുന്നതു കൊണ്ട് കൂടിയാണ് ഈ എക്‌സിറ്റ് പോളുകളുടെ പ്രസക്തി കൂട്ടുന്നത്. അതുകൊണ്ടാണ് ബിജെപിക്ക് ഈ പ്രവചനങ്ങൾ ആത്മവിശ്വാസം നൽകുന്നത്. ഏതായാലും ആർഎസ്എസ് മോദിയെ കൈവിട്ടില്ലെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ഈ ഫലങ്ങൾ. സീറ്റെണ്ണം കാര്യമായി കുറഞ്ഞാൽ എൻ.ഡി.എ.ക്ക് പുറത്തു നിൽക്കുന്ന ടി.ആർ.എസ്, വൈ.എസ്.ആർ. കോൺഗ്രസ് തുടങ്ങിയ കക്ഷികളെ പിടിക്കാനായിരിക്കും ബിജെപി.യുടെ ശ്രമം.

ബിജെപി.യുടെ സീറ്റെണ്ണത്തിൽ 2014-നെക്കാൾ കുറവുണ്ടായേക്കുമെന്നാണ് സർവേകൾ പറയുന്നത്. 2014-ൽ ബിജെപി.യുടെ 282 സീറ്റടക്കം 336 സീറ്റാണ് എൻ.ഡി.എ.യ്ക്കു ലഭിച്ചത്. ഇക്കുറി മുന്നണിക്ക് 242 മുതൽ 336 വരെ സീറ്റാണ് എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നത്. പുറത്തുവന്ന സർവേയിൽ ഒന്നുപോലും കോൺഗ്രസിന്റെയോ യു.പി.എ.യുടെയോ മുന്നേറ്റം പ്രവചിക്കുന്നില്ല. യുപിയിൽ ഒരു സീറ്റിൽ മാത്രമേ കോൺഗ്രസ് ജയിക്കൂവെന്ന് പോലും പ്രചനമുണ്ട്. അതായത് രാഹുൽ അമേഠിയിൽ തോൽക്കുമെന്നാണ് പറഞ്ഞു വയ്ക്കുന്നത്. യുപിയിലെ മായാവതി-അഖിലേഷ് യാദവ് സഖ്യത്തിനും തിരിച്ചടിയാണ് ഫലങ്ങൾ. യുപിയിൽ ബിജെപിക്ക് മുൻതൂക്കം കിട്ടുമെന്നാണ് മിക്ക സർവ്വേ ഫലങ്ങളും. 70 സീറ്റുവരെ പ്രചവിക്കുന്നവരമുണ്ട്. യുപിയിലും കർണ്ണാടകയിലും മോദി തരംഗം ആഞ്ഞു വീശുമ്പോൾ രാജസ്ഥാനും മധ്യപ്രദേശും ബിജെപി തിരിച്ചു പിടിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ നേട്ടം ഇവിടെ ആർത്തിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. അതായത് മോദിയാണ് ബിജെപിക്ക് വിജയം സമ്മാനിക്കുന്നത്.

പ്രമുഖ മാധ്യമപ്രവർത്തകനായ മാർക് ടുളിയും രാഷ്ട്രീയനീരീക്ഷകൻ യോഗേന്ദ്ര യാദവും തിരഞ്ഞെടുപ്പിനുമുമ്പ് ബിജെപി മുന്നേറ്റം പ്രവചിച്ചിരുന്നു. ബിജെപി.ക്ക് സീറ്റു കുറയുമെങ്കിലും എൻ.ഡി.എ. സർക്കാരുണ്ടാക്കുമെന്നും നരേന്ദ്ര മോദി പ്രധാനമന്ത്രിസ്ഥാനത്തു തുടരുമെന്നുമായിരുന്നു ഇരുവരുടെയും നിരീക്ഷണം. 2014-ൽ കൈയയച്ച് പിന്തുണച്ച ചില സംസ്ഥാനങ്ങളിലെങ്കിലും ഇത്തവണ ബിജെപി.ക്കു ക്ഷീണമുണ്ടാകും. എന്നാൽ, ബംഗാൾ, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത്തവണയുണ്ടാക്കുന്ന നേട്ടത്തിലൂടെ ബിജെപി. ഇതിനെ മറികടക്കും. ഉത്തർപ്രദേശിൽ മഹാസഖ്യവും പഞ്ചാബിൽ കോൺഗ്രസും ബിജെപി.യുടെ മുന്നേറ്റത്തെ പ്രതിരോധിക്കുമെന്ന് ചില സർവ്വേകൾ പറയുന്നുണ്ട്. എന്നാൽ നോർത്തി ഈസ്റ്റിലും നേട്ടമുണ്ടാക്കും. ഇങ്ങനെ ഉത്തരേന്ത്യയിൽ കുറയുമെന്ന് മനസ്സിലുറപ്പിച്ച് മറ്റിടങ്ങളിലേക്ക് കാലുവച്ച ബിജെപി നീക്കങ്ങൾ വിജയിച്ചുവെന്നുവേണം എക്‌സിറ്റ് പോൾ ഫല സൂചനകൾ നൽകുന്ന സൂചന. എന്നാൽ ബംഗാളിൽ ബിജെപിക്ക് കാലിടറുമെന്ന് തന്നെയാണ് പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തേയും പ്രതീക്ഷ.

ഉത്തർപ്രദേശായിരുന്നു 2014-ൽ ബിജെപി.യെ അധികാരത്തിലേറ്റിയത്. 80-ൽ 71 സീറ്റ് ബിജെപി. അന്നു നേടി. ഇതിനുപുറമെ സഖ്യകക്ഷിയായ അപ്നാദൾ രണ്ടു സീറ്റു സ്വന്തമാക്കി. എന്നാൽ, യു.പി.യിൽ ഇക്കുറി എസ്‌പി-ബി.എസ്‌പി. സഖ്യം 56 സീറ്റു നേടുമെന്നാണ് എ.ബി.പി. സർവേ പറയുന്നത്. ബിജെപി. 22 സീറ്റിൽ ഒതുങ്ങും. അതേസമയം, ഉത്തർപ്രദേശിൽ 65 സീറ്റും ബിജെപി.ക്കു ലഭിക്കുമെന്നാണ് ചാണക്യയുടെ പ്രവചനം. ഇന്ത്യാ ടുഡേ സർവ്വേ ബിജെപിക്ക് വൻ മുൻതൂക്കം നൽകുന്നു. ബിഹാറിൽ കഴിഞ്ഞതവണ നേടിയ സീറ്റെണ്ണം ബിജെപി.-ജെ.ഡി.യു. സഖ്യം വർധിപ്പിക്കാനാണ് സാധ്യതയെന്നാണു വിലയിരുത്തൽ. നിതീഷ് കുമാറിനെ എൻഡിഎയിൽ കൊണ്ടു വന്ന നീക്കം വിജയിക്കുകയാണ്. 2014-ൽ എൻ.ഡി.എ. 33 സീറ്റാണ് നേടിയതെങ്കിൽ ഇത്തവണ 34 നേടുമെന്നാണു പ്രവചനം. മഹാസഖ്യം ആറുസീറ്റിൽ ഒതുങ്ങും. അതേസമയം, കനത്ത രാഷ്ട്രീയയുദ്ധം അരങ്ങേറിയ ബംഗാളിൽ ബിജെപി. നേട്ടമുണ്ടാക്കുമെന്നാണു പ്രവചനം. ഒഡിഷയിലും ബിജെപി. കടന്നുകയറും.

കർണാടക ഒഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇക്കുറിയും ബിജെപി.ക്കു സ്വാധീനമുണ്ടാക്കാനായിട്ടില്ലെന്നു സർവേഫലങ്ങൾ പറയുന്നു. ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസോ പ്രാദേശികപാർട്ടികളോ മേധാവിത്വം തുടരും. കേരളത്തിൽ ഒരു സീറ്റ് ബിജെപി. നേടുമെന്ന് ചില സർവേകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. തമിഴ്‌നാട്ടിൽ ഡി.എം.കെ.-കോൺഗ്രസ് സഖ്യം മികച്ചനേട്ടം കൈവരിക്കുമെന്ന് സർവേഫലങ്ങൾ പറയുന്നു. നരേന്ദ്ര മോദി മെയ് 23 വരെ മാത്രമേ പ്രധാനമന്ത്രി സ്ഥാനത്തുണ്ടാകൂ എന്ന് പ്രതീക്ഷിച്ചവരുണ്ട്. പ്രവചിച്ചവരും നിരവധിയാണ്. അവർക്കെല്ലാം കനത്ത ദുഃഖം നൽകുന്നതാണ് എക്സിറ്റ് പോൾ പ്രവചനം.

പതിനാറാം ലോകസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് പറ്റിയ കൈത്തെറ്റാണ് എൻഡിഎ നേടിയ വിജയമെന്ന് പലരും വിലയിരുത്തിയിരുന്നു. അഞ്ച് വർഷം നരേന്ദ്ര മോദി സർക്കാർ ഒന്നും ചെയ്തില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പ്രതിപക്ഷവും ചില മാധ്യമങ്ങളും ആഘോഷപൂർവ്വം, ഉത്സാഹപൂർവ്വം പ്രചരിപ്പിച്ചിരുന്നത്. എന്നാൽ 60 വർഷത്തെ കോൺഗ്രസ് ഭരണത്തിൽ കെടുതികൾ മാത്രമാണുണ്ടാക്കിയത്. പട്ടിണിമാറ്റാനോ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനോ അഭ്യസ്ഥവിദ്യർക്ക് പണി ലഭ്യമാക്കാനോ കോൺഗ്രസിനായിട്ടില്ല. പട്ടിണിക്കാരും പണക്കാരും തമ്മിലുള്ള അന്തരം വർധിപ്പിക്കാനേ അവർക്കായുള്ളൂ. എന്നാൽ 60 മാസം മാത്രം എൻഡിഎ ഭരിച്ചപ്പോൾ കാതലായ മാറ്റം എല്ലാം മേഖലയിലും പ്രകടനമായി.

ഇന്നലെ വൈകിട്ട് പുറത്തുവന്ന പ്രധാനപ്പെട്ട എട്ട് എക്സിറ്റ് പോളുകളിൽ അഞ്ചും പ്രവചിച്ചത് 300ൽ അധികം സീറ്റ് എൻഡിഎ നേടുമെന്നാണ്. ബാക്കിയുള്ളവയും എൻഡിഎക്ക് ഭൂരിപക്ഷം നൽകുന്നുണ്ട്. കേരളത്തിലും നേട്ടം പ്രവചിപ്പിക്കുന്നു.

എക്‌സിറ്റ് പോൾ ഫലങ്ങൾ (542 മണ്ഡലം) ഇങ്ങനെ

എൻഡിടിവി
എൻഡിഎ 300
യുപിഎ 126
മറ്റുള്ളവർ 116

ടൈംസ് നൗ വി എംആർ:
എൻഡിഎ 306
യുപിഎ 132
മറ്റുള്ളവർ 104

ജൻകി ബാത്ത് പോൾ
എൻഡിഎ 305
യുപിഎ 124
മഹാഘട്ബന്ധൻ 26
മറ്റുള്ളവർ 87

റിപ്പബ്ലിക് സീ വോട്ടർ
എൻഡിഎ 287
യുപിഎ 128
എസ്‌പി+ 40
മറ്റുള്ളവർ 82

ന്യൂസ് നേഷൻ
എൻഡിഎ 282 290
യുപിഎ 118 126
മറ്റുള്ളവർ 130138

ന്യൂസ് എക്‌സ്
എൻഡിഎ 298
യുപിഎ 118 126
മറ്റുള്ളവർ 86
എസ്‌പി+ബിഎസ്‌പി 40

ന്യൂസ്24 ടുഡെയ്‌സ് ചാണക്യ
എൻഡിഎ 306
യുപിഎ 122
മറ്റുള്ളവർ 104

സിവോട്ടർ
എൻഡിഎ 287
യുപിഎ 128
മറ്റുള്ളവർ 127

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP