Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാജ്‌പേയിയുടെ ഇന്ത്യ തിളങ്ങുന്നു മുദ്രാവാക്യത്തിന്റെ ബലത്തിൽ എക്‌സിറ്റ് പോളുകളെ അതിജീവിച്ച് മന്മോഹൻ സിങ് രണ്ട് തവണ സർക്കാർ ഉണ്ടാക്കിയത് മാത്രം കോൺഗ്രസിന്റെ പ്രതീക്ഷ; 2014ൽ മോദി തരംഗം പ്രവചിക്കപ്പെട്ടത് പോലെ നടന്നുവെന്നത് വിശ്വസിച്ച് ബിജെപി; എക്‌സിറ്റ് പോളുകളുടെ വിശ്വാസ്യത ഇരുകൂട്ടരും വ്യാഖ്യാനിക്കുന്നത് തോന്നിയതു പോലെ; കേന്ദ്രത്തിലും കേരളത്തിലും തോൽവി ഭയക്കുന്നത് സിപിഎം മാത്രം

വാജ്‌പേയിയുടെ ഇന്ത്യ തിളങ്ങുന്നു മുദ്രാവാക്യത്തിന്റെ ബലത്തിൽ എക്‌സിറ്റ് പോളുകളെ അതിജീവിച്ച് മന്മോഹൻ സിങ് രണ്ട് തവണ സർക്കാർ ഉണ്ടാക്കിയത് മാത്രം കോൺഗ്രസിന്റെ പ്രതീക്ഷ; 2014ൽ മോദി തരംഗം പ്രവചിക്കപ്പെട്ടത് പോലെ നടന്നുവെന്നത് വിശ്വസിച്ച് ബിജെപി; എക്‌സിറ്റ് പോളുകളുടെ വിശ്വാസ്യത ഇരുകൂട്ടരും വ്യാഖ്യാനിക്കുന്നത് തോന്നിയതു പോലെ; കേന്ദ്രത്തിലും കേരളത്തിലും തോൽവി ഭയക്കുന്നത് സിപിഎം മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എക്‌സിറ്റ് പോളുകളുടെ ഫലം ഞെട്ടിക്കുകയാണ് കോൺഗ്രസിനെ. രാജസ്ഥാനിലും മധ്യപ്രദേശിലും മാസങ്ങൾക്ക് മുമ്പുണ്ടാക്കിയ നേട്ടം പോലും കോൺഗ്രസിന് എകിസ്റ്റ് പോളുകൾ നൽകുന്നില്ല. ഫലം ശരിയാണെങ്കിൽ അതിരൂക്ഷമായ പ്രതിസന്ധിയിലേക്ക് കോൺഗ്രസ് തിരിയും. അപ്പോഴും പ്രതീക്ഷ കൈവിടാതെ മുമ്പോട്ട് പോകാനാണ് കോൺഗ്രസിന്റെ നീക്കം. എക്‌സിറ്റ് പോളുകൾ വിശ്വസനീയമല്ലെന്നാണ് മുൻ അനുഭവങ്ങളെ ചൂണ്ടിക്കാട്ടി കോൺഗ്രസ് പറയുന്നത്. 2014ലെ മോദി തരംഗം ഇത്തവണ സുനാമിയായി ആഞ്ഞു വീശുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. അവർ എക്‌സിറ്റ് പോളിനെ പൂർണ്ണമായും വിശ്വസിക്കുന്നു. ഇതിനിടെയിൽ എല്ലാ പ്രതീക്ഷയും പോയ ഒരു കൂട്ടരുണ്ട്. ദേശീയ രാഷ്ട്രീയത്തിൽ ഒരു റോളുമില്ലാതെ കേരളത്തിൽ മാത്രമുള്ള പ്രാദേശിക കക്ഷിയായി മാറുകയാണ് സിപിഎം. കേരളത്തിൽ സീറ്റ് കിട്ടുമെങ്കിലും വലിയ തോൽവിയാണ് സിപിഎമ്മിനെ കേരളത്തിലും കാത്ത് നിൽക്കുന്നത്. അങ്ങനെ എക്‌സിറ്റ് പോളുകൾ സിപിഎമ്മിനെ സർവ്വത്ര നിരാശയിലേക്ക് കൊണ്ടു പോകുന്നു.

വാജ്‌പേയിയുടെ ഇന്ത്യ തിളങ്ങുന്നു മുദ്രാവാക്യത്തിന്റെ ബലത്തിൽ എക്‌സിറ്റ് പോളുകളെ അതിജീവിച്ച് മന്മോഹൻ സിങ് രണ്ട് തവണ സർക്കാർ ഉണ്ടാക്കിയത് കോൺഗ്രസിന്റെ പ്രതീക്ഷയാണ് ഇപ്പോഴും. രണ്ട് തവണയും എക്‌സിറ്റ് പോൾ ഫലങ്ങളെ അതിജീവിക്കുന്ന വിജയമാണ് മന്മോഹൻ നേടിയത്. എന്നാൽ 2014ൽ മോദി തരംഗം പ്രവചിക്കപ്പെട്ടത് പോലെ നടന്നുവെന്നത് വിശ്വസിച്ച് ബിജെപിയും മുന്നോട്ട് പോകുന്നത്. ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടില്ലെന്ന് തന്നെയാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. അതുകൊണ്ട് തന്നെ ബദൽ മാർഗ്ഗങ്ങൾക്കായുള്ള ചർച്ച തുടരും. ബംഗാളിലും ഒഡീഷയിലും നോർത്ത് ഈസ്റ്റിലും ബിജെപിയുണ്ടാക്കിയെന്ന് പറുന്ന മുന്നേറ്റത്തിൽ പ്രതിപക്ഷത്തിന് സംശയമുണ്ട്. ഇവിടെ എല്ലാം ബിജെപി തോൽക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ കണക്ക് കൂട്ടൽ. അങ്ങനെ എക്‌സിറ്റ് പോളുകളുടെ വിശ്വാസ്യത ഇരുകൂട്ടരും വ്യാഖ്യാനിക്കുന്നത് തോന്നിയതു പോലെയാണ്.

മോദി തരംഗം വീശിയടിച്ച 2014 ൽ പ്രധാന എക്‌സിറ്റ് പോൾ ഫല പ്രവചനങ്ങളെല്ലാം കൃത്യമായി. മോദിക്കും ബിജെപി.ക്കും വൻ മുന്നേറ്റമുണ്ടാകുമെന്നായിരുന്നു എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ സർവേകൾ ഏറക്കുറെ സത്യമായി. 2014 ൽ സർവേകൾ പൊതുവേ എൻ.ഡി.എക്ക് 249 മുതൽ 340 വരെ സീറ്റുകളും യു.പി.എ.യ്ക്ക് 70-148 വരെ സീറ്റുകളുമാണ് പ്രവചിച്ചത്. എ.ബി.പി-നീൽസൺ സർവേ ബിജെപി.ക്ക് 281 സീറ്റുകളാണ് പ്രവചിച്ചത്. തിരഞ്ഞെടുപ്പ് ഫലവുമായി ഏറെ അടുത്തുനിന്ന പ്രവചനം എ.ബി.പിയുടേതായിരുന്നു. അന്ന് ബിജെപി. നേടിയത് 282 സീറ്റുകൾ. എന്നാൽ കോൺഗ്രസിന് നൽകിയ സീറ്റെണ്ണത്തിൽ പിഴച്ചു. കോൺഗ്രസ് 92 മുതൽ 102 സീറ്റുകൾ വരെ നേടുമെന്നായിരുന്നു പ്രവചനം. എന്നാൽ കോൺഗ്രസിന് ലഭിച്ചത് 44 സീറ്റുകൾ.

2014 ൽ ഇന്ത്യ ടുഡെ-സിസെറോ ബിജെപി.ക്ക് 261-283 സീറ്റുകളും കോൺഗ്രസിന് 110-120 സീറ്റുകളും പ്രവചിച്ചു. അതേസമയം, 2004-ലും 2009-ലും നടന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ പാളിപ്പോയ ചരിത്രവും ദേശീയരാഷ്ട്രീയത്തിന് മുന്നിലുണ്ട്. ഇന്ത്യ തിളങ്ങുന്നു എന്ന പ്രചാരണത്തിന്റെ പിന്തുണയിൽ ബിജെപി. ഭരണത്തിൽ തിരിച്ചുവരുമെന്നായിരുന്നു 2004 ൽ മിക്ക എക്‌സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചത്. എന്നാൽ കോൺഗ്രസ് നേതൃത്വത്തിൽ യു.പി.എ. അധികാരമേറി. 2009 ൽ യു.പി.എ.ക്ക് ക്ഷീണമുണ്ടാകുമെന്ന എക്‌സിറ്റ് പോൾ നിരീക്ഷണങ്ങളും പാളിപ്പോയി. ഇത് ഇത്തവണ കോൺഗ്രസിന് പ്രതീക്ഷയാണ്. കോൺഗ്രസിന്റെ രഹസ്യ മുന്നേറ്റം തിരിച്ചറിയാൻ എക്‌സിറ്റ് പോളുകൾക്ക് കഴിയുന്നില്ലെന്നാണ് അവരുടെ നിലപാട്.

എന്നാൽ സമീപകാല തിരഞ്ഞെടുപ്പുകളിലെ എക്‌സിറ്റ് പോൾ പ്രവചനങ്ങൾ കൂടുതലും അന്തിമ ജനവിധിയോട് ചേർന്നുനിൽക്കുന്നവയായിരുന്നു. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുതൽ ഏറ്റവും അവസാനം നടന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ്, തെലങ്കാന, മിസോറം എന്നീ നിയമസഭാ തിരഞ്ഞെടുപ്പുകളിലും മിക്ക എക്‌സിറ്റ് പോൾ ഫലങ്ങളും ശരിയായി. 1980-നും 2019-നും ഇടയിൽ ലോക്സഭകളിലേക്ക് 79 അഭിപ്രായസർവേകളും 54 എക്‌സിറ്റ് പോളുകളും നടന്നിട്ടുണ്ട്. നിയമസഭകളിലേക്ക് 307-ഉം ലോക്സഭകളിലേക്ക് 393-ഉം. ആകെ 833. ഇവയിൽ കൃത്യമായ പ്രവചനം ഉണ്ടായത് 75 ശതമാനം. അഭിപ്രായസർവേകൾ 71 ശതമാനം കൃത്യമായി ഫലം പറഞ്ഞപ്പോൾ എക്‌സിറ്റ് പോളുകൾ 84 ശതമാനം ഫലം കൃത്യമായി പറഞ്ഞു. എക്‌സിറ്റ് പോളുകൾ വിജയികളെ പ്രവചിച്ചതിൽ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ 75 ശതമാനം ശരിയായപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ 97 ശതമാനം പ്രവചനം ശരിയായി. അതുകൊണ്ട് തന്നെ ബിജെപി ക്യാമ്പുകളിലാണ്

2018 ഡിസംബർ അവസാനം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ എക്‌സിറ്റ് പോൾ ഫലങ്ങളും മിക്കവാറും ചാനലുകളുടേതും കൃത്യമായിരുന്നു. ഇതാണ് എക്‌സിറ്റ് പോളുകളിലേക്ക് ഏവരും ശ്രദ്ധിക്കാനുള്ള കാരണവും. കൃത്യമായ ട്രെന്റ് പ്രവചനത്തിലുണ്ടാകും. മന്മോഹൻ സിങ് അധികാരത്തിലെത്തിയ രണ്ട് തവണയും അതിശക്തമായ മത്സരം നടക്കുന്നുവെന്നായിരുന്നു പ്രവചനം. ഏകപക്ഷീയ മത്സരത്തിലെ പ്രവചനങ്ങളും അതുപോലെ സംഭവിച്ചു. ഇതാണ് ഇത്തവണ ബിജെപി ക്യാമ്പിൽ ആത്മവിശ്വാസം നിറയ്ക്കുന്നത്. എതിരാളികൾ ബഹുദൂരം പിന്നിലാണ്. അതുകൊണ്ട് തന്നെ വിജയം ഉറപ്പെന്ന് ബിജെപിക്കാർ പറയുന്നു.

എക്‌സിറ്റ് പോളുകളുടെ പ്രവചന ചരിത്രം

എക്‌സിറ്റ് പോളുകളുടെ ഫല വിശകലനത്തിൽ സിപിഎം ആകെ നിരാശയിലാണ്. തമിഴ്‌നാട്ടിൽ സീറ്റ് കിട്ടില്ലെന്നാണ് പ്രവചനം. കേരളത്തിൽ കിട്ടുക 4 സീറ്റും. ബംഗാളിലും ത്രിപുരയിലും സർവ്വത്ര പരാജയവും. അങ്ങനെ പാർലമെന്റിൽ അഞ്ചിൽ താഴെ സീറ്റുകളിൽ സിപിഎം ഒതുങ്ങും. പ്രതിപക്ഷ കക്ഷികൾക്ക് സർക്കാരുണ്ടാക്കാനുള്ള സാധ്യത തെളിഞ്ഞാൽ പോലും സിപിഎം നിലപാടുകൾ അപ്രസക്തമാകും. ഒന്നാം യുപിഎ സർക്കാരിൽ ഇടതുപക്ഷത്തിന് അറുപതിൽ കൂടുതൽ സീറ്റുകളുണ്ടായിരുന്നു. ഇതാണ് നാലിലേക്കോ അഞ്ചിലേക്കോ ചുരുങ്ങാൻ പോകുന്നത്. അങ്ങനെ വമ്പൻ തിരിച്ചടിയുണ്ടാകുന്ന പാർട്ടിയായി സിപിഎം മാറുകയാണ്.

അതിനിടെ എൻഡിഎ സർക്കാർ വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ എത്തുമെന്ന എക്‌സിറ്റ് പോളുകളെ തള്ളി പ്രതിപക്ഷ പാർട്ടികൾ രംഗത്ത് എത്തി കഴിഞ്ഞു. ബിജെപിക്ക് വേണ്ടി മാത്രമാണ് ചാനലുകൾ എക്‌സിറ്റ് പോളുകൾ നടത്തുന്നതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ താഴെത്തട്ടിലുള്ള ജനങ്ങളുടെ വികാരം വ്യക്തമായി മനസിലാക്കിയ കോൺഗ്രസ് പ്രവർത്തകർ റിപ്പോർട്ടുകൾ തയ്യാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തന്നെ എക്‌സിറ്റ് പോൾ പൊള്ളത്തരമാണെന്ന് വ്യക്തമാകുന്നതായാണ് കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി ട്വിറ്ററിൽ കുറിച്ചത്.

തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി, കശ്മീർ മുൻ മുഖ്യന്ത്രി ഒമർ അബ്ദുള്ള തുടങ്ങിയവരും എക്‌സിറ്റ് പോളുകളെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ കാണാനില്ലെന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് എക്‌സിറ്റ് പോളിനെതിരെ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത പ്രതികരിച്ചത്. കാണാതായ ഇവിഎമ്മുകൾ വിദഗ്ധമായി മാറ്റി സ്ഥാപിച്ച് തെരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടാനാണ് എക്‌സിറ്റ് പോളുകൾ ബിജെപിക്ക് വലിയ ഭൂരിപക്ഷം പ്രവചിക്കുന്നതെന്നായിരുന്നു ഇവരുടെ ആരോപണം.

ടിവി നിർത്തി സമൂഹ മാധ്യമങ്ങളിലെ ചർച്ചകളിലേക്ക് പോകേണ്ട സമയം എത്തിയെന്നാണ് നാഷണൽ കോൺഫറൻസ് നേതാവായ ഒമർ അബ്ദുള്ള പ്രതികരിച്ചത്. എക്‌സിറ്റ് പോളുകളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പ്രവചനമാണ് പുറത്തു വന്നിരിക്കുന്നതെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP