Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇംഗ്ലണ്ടിനെതിരെ പാക് താരം ആസിഫ് അലി അവസാന ഏകദിനം കളിച്ചത് മകൾ നഷ്ട്‌പ്പെട്ട വേദനയിൽ; രണ്ട് വയസ്സുകാരി നൂർ ഫാത്തിമ മരിച്ചത് അമേരിക്കയിൽ കാൻസർ ചികിത്സയിൽ കഴിയവെ; മകളുടെ മരണം സ്ഥിരീകരിച്ച് ആസിഫിന്റെ പിഎസ്എൽ ക്ലബ്ബ് ഇസ്ലാമാബാദ് യുണൈറ്റഡ്

ഇംഗ്ലണ്ടിനെതിരെ പാക് താരം ആസിഫ് അലി അവസാന ഏകദിനം കളിച്ചത് മകൾ നഷ്ട്‌പ്പെട്ട വേദനയിൽ; രണ്ട് വയസ്സുകാരി നൂർ ഫാത്തിമ മരിച്ചത് അമേരിക്കയിൽ കാൻസർ ചികിത്സയിൽ കഴിയവെ; മകളുടെ മരണം സ്ഥിരീകരിച്ച് ആസിഫിന്റെ പിഎസ്എൽ ക്ലബ്ബ് ഇസ്ലാമാബാദ് യുണൈറ്റഡ്

ന്യൂസ് ഡെസ്‌ക്‌

 

ലണ്ടൻ: രണ്ട് വയസ്സുകാരിയായ മകൾ മരിച്ചതിന് പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ആസിഫ് അലി ഇംഗ്ലണ്ട് പര്യടനം പാതി വഴിയിൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. രണ്ട് വയസ്സായ മകൾ നൂർ ഫാത്തിമ കുറച്ചു കാലമായി കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. അമേരിക്കയിലെ ആശുപത്രിയിലായിരുന്നു നൂർ ഫാത്തിമയുടെ മരണം.

പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ ആസിഫ് കളിക്കുന്ന ഇസ്ലാമാബാദ് യുണൈറ്റഡ് മരണം സ്ഥിരീകരിച്ചു. ഇന്നലെ ലീഡ്‌സിൽ ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിന മത്സരത്തിൽ പാക്കിസ്ഥാന് വേണ്ടി കളിക്കുന്നതിനിടയിലാണ് മരണ വാർത്ത എത്തിയത്.മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ആസിഫ് അലി നേടിയത് 22 റൺസാണ്. ഈ മത്സരത്തിൽ പാക്കിസ്ഥാൻ 54 റൺസിന് തോൽക്കുകയും ചെയ്തു. പരമ്പരയിൽ മികച്ച ഫോമിലുള്ള ആസിഫ് രണ്ട് അർദ്ധ സെഞ്ചുറി നേടിയിരുന്നു.

ലോകകപ്പിനുള്ള പാക്കിസ്ഥാന്റെ പ്രാഥമിക ടീമിൽ ആസിഫ് അലി ഇടം നേടിയിട്ടുണ്ട് മെയ് 23 നാണ് അന്തിമ പട്ടിക നൽകാുള്ള അവസാന ദിനം. നേരത്തെ മകളെ അമേരിക്കയിലേക്ക് വിദഗ്ദ്ധ ചികിത്സക്കായി മാറ്റുന്നത് സംബന്ധിച്ച് പാക് താരം ട്വീറ്റ് ചെയ്തിരുന്നു. ഒരു മണിക്കൂറിനുള്ളിൽ മകൾക്കുള്ള വിസ അനുവദിച്ച യു.എസ് അഥോറിറ്റികളോടും ആസിഫ് നന്ദി രേഖപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP