Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മോഹൻലാൽ നായകനായ നിർണയം യഥാർത്ഥത്തിൽ മമ്മൂട്ടിക്ക് വേണ്ടി എഴുതിയ ചിത്രം; മമ്മൂക്കയ്ക്ക് വേണ്ടി ഏറെ നാൾ കാത്തിരുന്നെങ്കിലും ഡേറ്റ് ലഭിക്കാതെ വന്നതോടെയാണ് ലാൽ ചിത്രത്തിൽ നായകനായത്; മോഹൻലാൽ നായകനായതോടെ തിരക്കഥ മാറ്റി എഴുതി; ഡോ റോയ് ആയി മോഹൻലാൽ നിറഞ്ഞാടിയ ചിത്രത്തിന്റെ പിന്നിലെ കഥ പറഞ്ഞ് സംഗീത് ശിവൻ

മോഹൻലാൽ നായകനായ നിർണയം യഥാർത്ഥത്തിൽ മമ്മൂട്ടിക്ക് വേണ്ടി എഴുതിയ ചിത്രം; മമ്മൂക്കയ്ക്ക് വേണ്ടി ഏറെ നാൾ കാത്തിരുന്നെങ്കിലും ഡേറ്റ് ലഭിക്കാതെ വന്നതോടെയാണ് ലാൽ ചിത്രത്തിൽ നായകനായത്; മോഹൻലാൽ നായകനായതോടെ തിരക്കഥ മാറ്റി എഴുതി; ഡോ റോയ് ആയി മോഹൻലാൽ നിറഞ്ഞാടിയ ചിത്രത്തിന്റെ പിന്നിലെ കഥ പറഞ്ഞ് സംഗീത് ശിവൻ

വൈദ്യശാസ്ത്ര മേഖലയിൽ ഉണ്ടാകുന്ന തട്ടിപ്പുകളെ കുറിച്ചുള്ള കഥ പറഞ്ഞ ചിത്രമാണ് മോഹൻലാൽ നായകനാക്കി സംഗീത് ശിവൻ ഒരുക്കിയ നിർണ്ണയം. മോഹൻലാൽ ഡോക്ടർ റോയ് എന്ന കഥാപാത്രതെയാണ് അവതരിപ്പിച്ചത്. സംഗീത് ശിവൻ ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. ഡോക്ടർ റോയ് എന്ന റോൾ ഇന്നും ആരാധകരുടെ ഉള്ളിൽ ഉണ്ട്. ചിത്രത്തിന്റെ ഇരുപത്തിയഞ്ചാം വർഷികവേളയിൽ ചിത്രത്തിന് പിന്നിലെ കഥ പറയുകയാണ് സംവിധായകൻ സംഗീത് ശിവൻ. മനോരമന്യൂസിന് നല്കിയ അഭിമുഖത്തിലാണ് സംഗീത് ശിവൻ മനസ് തുറന്നത്.

നിർണയം യഥാർത്ഥത്തിൽ മമ്മൂട്ടിക്ക് വേണ്ടി എഴുതിയ ചിത്രമായിരുന്നു. പിന്നീടാണ് മോഹൻലാലിലേക്ക് ചിത്രം എത്തുന്നതെന്ന് സംഗീത് പറയുന്നു.മമ്മൂട്ടിക്ക് അന്ന് തിരക്കുള്ള സമയമായിരുന്നു. കുറച്ചു നാൾ അദ്ദേഹത്തിനായി കാത്തിരുന്നു. പക്ഷേ ഡേറ്റ് തരപ്പെടാതെ വന്നപ്പോഴാണ് മോഹൻലാലിനെ നിശ്ചയിച്ചത്.

മമ്മൂട്ടി ആയിരുന്നു ഡോക്ടർ റോയി എങ്കിൽ സിനിമയിൽ വളരെ മാറ്റങ്ങൾ ഉണ്ടാകുമായിരുന്നെന്നും വളരെ സീരിയസായിരുന്നു മമ്മൂട്ടിക്കായി സംവിധായകനും ചെറിയാൻ കൽപകവാടിയും ചേർന്ന് എഴുതിയ കഥാപാത്രമെന്നും സംഗീത് ശിവൻ പറഞ്ഞു.മോഹൻലാലിന് വേണ്ടി തിരക്കഥ ഏറെക്കുറേ മാറ്റി എഴുതി. ഹ്യൂമറും റൊമാൻസും കൂടുതൽ ഉൾപ്പെടുത്തി. സിനിമ പുറത്തിറങ്ങിയതിന് ശേഷം ആദ്യം വിളിച്ചത് മമ്മൂട്ടിയാണ്. 'നല്ല സിനിമയാണ്. ഇതിൽ അവൻ തന്നെയാണ് നല്ലത്' എന്നാണ് അദ്ദേഹം പറഞ്ഞതെന്നും സംഗീത് ശിവൻ പറഞ്ഞു.

മോഹൻലാൽ ആ സിനിമയിൽ വളരെ ബ്രില്യന്റ് ജോബ് ആണ് കാഴ്ചവെച്ചത് കാരണം ഡോക്ടർ റോയ് എങ്ങനെയാകണോ അതായിരുന്നു മോഹൻലാൽ. സിനിമയിലെ ഓപ്പറേഷൻ രംഗങ്ങളിലൊക്കെ മുഖത്തിനെക്കാൾ കൂടുതൽ കൈകളായിരുന്നു കാണിച്ചത്. മോഹൻലാലിന്റെ കൈകളുടെ ചലനം എന്നെ ശരിക്കും അൽഭുതപ്പെടുത്തി. ഒരു പ്രൊഫഷണൽ ഡോകടറുടേത് പോലെ. അഭിനയമാണോ ജിവിതമാണോ എന്ന് വേർതിരിക്കാനായില്ല. ഒരിക്കലും നമ്മളെ സമ്മർദ്ദത്തിലാക്കാത്ത നടനാണ് മോഹൻലാലെന്നും സംഗീത് ശിവൻ പറഞ്ഞു.

സമാനമായ പ്രമേയം കൈകാര്യം ചെയ്യുന്ന അടുത്തിടെ പുറത്തിറങ്ങിയ 'ജോസഫ്' എന്ന ചിത്രത്തെക്കുറിച്ചും സംഗീത് വാചാലനായി. 'ജോസഫ്' ഒരു റിയലിസ്റ്റിക് സിനിമ ആയിരുന്നുവെന്നും എന്നാൽ 'നിർണ്ണയം' ഹീറോയിസത്തിന് പ്രാധാന്യം നൽകിയ ഒരു ചിത്രം ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'ജോസഫു'മായി ബന്ധപ്പെട്ട വിവാദങ്ങളിൽ 'നിർണ്ണയ'ത്തിന്റെ പേരും വരുന്നുണ്ടെങ്കിൽ 'നിർണ്ണയ'ത്തെ ജനങ്ങൾ ഇപ്പോഴും ഓർക്കുന്നുണ്ടെന്നാണ് അതിന്റെ അർത്ഥമെന്നും സംഗീത ശിവൻ പറഞ്ഞു. 'നിർണ്ണയ'ത്തിൽ അവയവങ്ങൾക്കായി മനുഷ്യരെ കൊന്നില്ലെന്നും 'ജോസഫി'ൽ അത് ചെയ്യുന്നുണ്ടെങ്കിൽ അന്നത്തെ കാലത്ത് നിന്നും ഇന്ന് കാര്യങ്ങൾ വളരെ മോശമായെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മോഹൻലാലിനെ വെച്ച് 'നിർണ്ണയം' പോലൊരു ചിത്രം ഇന്ന് ആലോചിക്കാൻ ഏറെ ബുദ്ധിമുട്ടാണെന്നും മോഹൻലാലിന്റെ താരമൂല്യത്തിൽ ഏറെ മാറ്റം വന്നിട്ടുണ്ടെന്നും സംഗീത് ശിവൻ പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ താരമൂല്യം അനുസരിച്ചുള്ള ഒരു സിനിമ സംവിധാനം ചെയ്യാൻ അവസരം ലഭിച്ചാൽ തീർച്ചയായും അത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP