Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് കടകംപള്ളി സുരേന്ദ്രൻ; ചെയ്യാത്ത കുറ്റം സർക്കാരിനുമേൽ ചാർത്തി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ വർഗീയകോമരങ്ങൾക്ക് സാധിച്ചു; അതിൽ ഒരളവ് വരെ അവർ വിജയിച്ചെന്നത് വാസ്തവമെന്നും ദേവസ്വം മന്ത്രി; എക്സിറ്റ് പോൾ ഫലങ്ങൾ പോലെയാകില്ല യഥാർഥ ഫലമെന്നും മന്ത്രി

ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് കടകംപള്ളി സുരേന്ദ്രൻ; ചെയ്യാത്ത കുറ്റം സർക്കാരിനുമേൽ ചാർത്തി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ വർഗീയകോമരങ്ങൾക്ക് സാധിച്ചു; അതിൽ ഒരളവ് വരെ അവർ വിജയിച്ചെന്നത് വാസ്തവമെന്നും ദേവസ്വം മന്ത്രി; എക്സിറ്റ് പോൾ ഫലങ്ങൾ പോലെയാകില്ല യഥാർഥ ഫലമെന്നും മന്ത്രി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ചെയ്യാത്ത കുറ്റം സർക്കാരിനുമേൽ ചാർത്തി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ വർഗീയകോമരങ്ങൾക്ക് സാധിച്ചു. അതിൽ ഒരളവ് വരെ അവർ വിജയിച്ചെന്നത് വാസ്തവമാണെന്നും ദേവസ്വം മന്ത്രി.

ശബരിമല വിഷയം സർക്കാരിനെതിരെ ഉപയോഗിക്കുന്നതിൽ വർഗീയ പാർട്ടികൾ ഒരളവ് വരെ വിജയിച്ചെന്നും ഇത് ചിലരെയെല്ലാം സ്വാധീനിച്ചിട്ടുണ്ടെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ചിന്താശേഷിയുള്ള ജനങ്ങൾ സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞകാലത്തെ പ്രവർത്തനം വിലയിരുത്തിയിട്ടുണ്ടെന്നും അങ്ങനെയാണെങ്കിൽ ഈ സർക്കാരിനെതിരെ വോട്ട് ചെയ്തിട്ടുണ്ടാകില്ലെന്നും കടകംപള്ളി വിശദീകരിച്ചു. കഴിഞ്ഞദിവസം പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെയും മന്ത്രി തള്ളിപ്പറഞ്ഞു. എക്സിറ്റ് പോൾ ഫലങ്ങൾ പോലെയാകില്ല യഥാർഥ ഫലമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP