Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കാഷ്‌ലെസ് പേമന്റെ് സംവിധാനം, ഓട്ടോമേറ്റഡ് വെഹിക്കിൾ ലൊക്കേഷൻ സംവിധാനം എന്നിങ്ങനെ ഹൈട്ടക്കാവാനൊരുങ്ങി മുവാസലാത്ത് ബസുകൾ; ഈ വർഷം അവസാനത്തോടെ സ്മാർട്ടാകുക 200ഓളം ബസുകൾ

കാഷ്‌ലെസ് പേമന്റെ് സംവിധാനം,  ഓട്ടോമേറ്റഡ് വെഹിക്കിൾ ലൊക്കേഷൻ സംവിധാനം എന്നിങ്ങനെ ഹൈട്ടക്കാവാനൊരുങ്ങി മുവാസലാത്ത് ബസുകൾ; ഈ വർഷം അവസാനത്തോടെ സ്മാർട്ടാകുക 200ഓളം ബസുകൾ

കാഷ്‌ലെസ് പേമന്റെ് സംവിധാനം, ഒാേട്ടാമേറ്റഡ് വെഹിക്കിൾ ലൊക്കേഷൻ സംവിധാനം എന്നിങ്ങനെ ഹൈട്ടക്കാവാനൊരുങ്ങുകയാണ് മുവാസലാത്ത് ബസുകൾ.ഈ വർഷം അവസാനത്തോടെ 200 ഓളം ബസുകൾ ആണ് ഇത്തരത്തിൽ ഹൈടെക് സംവിധാനത്തോടെ നിരത്തിലെത്തുക.

പുതിയ സംവിധാനം ആരംഭിക്കുന്നത് സംബന്ധിച്ച കരാറിൽ ജാപ്പനീസ് മൾട്ടിനാഷനൽ ഐ.ടി കമ്പനിയായ എൻ.ഇ.സി കോർപറേഷനും മുവാസലാത്തും തമ്മിൽ ഒപ്പുവെച്ചു.ധാരണപ്രകാരം കാഷ്‌ലെസ് പേമന്റെ് സാധ്യമാക്കുന്ന ഓട്ടോമേറ്റഡ് ഫെയർ കലക്ഷൻ സംവിധാനം (എ.എഫ്.സി.എസ്), ഒാേട്ടാമേറ്റഡ് വെഹിക്കിൾ ലൊക്കേഷൻ സംവിധാനം (എ.വി.എൽ.എസ്) എന്നിവയാണ് മുവാസലാത്ത് ബസുകളിൽ സ്ഥാപിക്കുകയെന്ന് ടോക്യോ ആസ്ഥാനമായ എൻ.ഇ.സി കോർപറേഷൻ അറിയിച്ചു.

മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ടിക്കറ്റ് നിരക്കുകൾ നൽകാൻ കഴിയുന്ന സംവിധാനമാണ് എ.എഫ്.സി.എസ്. കൃത്യതയ്യാർന്ന ടിക്കറ്റ് നിരക്കുകൾ ഉറപ്പാക്കുന്നതാകും പുതിയ സംവിധാനംിയൽ ടൈം അപ്‌ഡേറ്റുകൾ നൽകുന്ന എ.വി.എൽ.എസ് സോഫ്റ്റ്‌വെയർ സംവിധാനം ജി.പി.എസ് അധിഷ്ഠിതമായാണ് പ്രവർത്തിക്കുക. ബസ് എവിടെയെത്തിയെന്നതടക്കം വിവരങ്ങൾ ബസ് കൺട്രോൾ സന്റെറുമായി പങ്കുവെക്കുന്നതിന് ഒപ്പം സ്മാർട്ട് പാസഞ്ചർ ഇൻഫർമേഷൻ മൊബൈൽ ആപ്ലിക്കേഷൻ സംവിധാനത്തിലൂടെ യാത്രക്കാരുമായും പങ്കുവെക്കും.

പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം, വാഹനത്തെക്കുറിച്ച വിവരങ്ങൾ, യാത്രക്കാർക്കുള്ള ആപ്ലിക്കേഷൻ, ഇ-ടിക്കറ്റിങ്, പ്രതിവാര- പ്രതിമാസ പാക്കേജുകൾ, ബസ് എവിടെയെത്തിയെ ന്നതടക്കം വിവരങ്ങൾ പുതിയ സംവിധാനത്തിന്റെ ഭാഗമായിരിക്കുമെന്ന് കഴിഞ്ഞ നവംബറിൽ മസ്‌കത്തിൽ നടന്ന അന്താരാഷ്ട്ര റോഡ് യൂനിയൻ കോൺഗ്രസിൽ മുവാസലാത്ത് അധികൃതർ അറിയിച്ചിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP