Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉത്തർപ്രദേശിലെ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ പി രാജ്ഭറിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കിയത് പ്രതിപക്ഷ സഖ്യത്തിന് മികച്ച വിജയം പ്രവചിച്ചതിന്റെ പേരിൽ; രാജിവെച്ചിട്ടും സ്വീകരിക്കാതെ മന്ത്രിസഭയിൽ നിലനിർത്തിയിരുന്ന ഘടകകക്ഷി മന്ത്രിയെ യോഗി ആദിത്യനാഥ് പുറത്താക്കിയത് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം മുന്നിൽ കണ്ടോ? അവകാശങ്ങൾക്കു വേണ്ടി പോരാട്ടം തുടരുമെന്ന് എസ്ബിഎസ്‌പി നേതാവ്

ഉത്തർപ്രദേശിലെ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ പി രാജ്ഭറിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കിയത് പ്രതിപക്ഷ സഖ്യത്തിന് മികച്ച വിജയം പ്രവചിച്ചതിന്റെ പേരിൽ; രാജിവെച്ചിട്ടും സ്വീകരിക്കാതെ മന്ത്രിസഭയിൽ നിലനിർത്തിയിരുന്ന ഘടകകക്ഷി മന്ത്രിയെ യോഗി ആദിത്യനാഥ് പുറത്താക്കിയത് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം മുന്നിൽ കണ്ടോ? അവകാശങ്ങൾക്കു വേണ്ടി പോരാട്ടം തുടരുമെന്ന് എസ്ബിഎസ്‌പി നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഉത്തർപ്രദേശിൽ ബി.എസ്‌പി.-എസ്‌പി. സഖ്യം മികച്ചവിജയം നേടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പിന്നാക്ക വികസനക്ഷേമ വകുപ്പ് മന്ത്രി ഒ.പി. രാജ്ഭറിനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. നിലവിൽ സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി(എസ്.ബി.എസ്‌പി.) അദ്ധ്യക്ഷനാണ് രാജ്ഭർ.

സഖ്യകക്ഷി മന്ത്രിയായ രാജ്ഭറിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ ഗവർണറോട് ആവശ്യപ്പെട്ടതായി യു.പി. മുഖ്യമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നറിയിച്ച രാജ്ഭർ ബിജെപിയുടെ തോൽവി സാധ്യത വീണ്ടും ഊന്നിപ്പറയുകയും ചെയ്തു. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകില്ലെന്നും 'പിന്നോക്കവിഭാഗത്തിൽപെട്ടവരുടെ മകളാകും' ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി എന്നുമാണ് രാജ്ഭറിന്റ നിലപാട്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തിന്റെ പേരിൽ ബിജെപി.യുമായി അകൽച്ചയിലായിരുന്ന രാജ്ഭർ നേരത്തെ രാജി നൽകിയിരുന്നെങ്കിലും മുഖ്യമന്ത്രി സ്വീകരിച്ചിരുന്നില്ല. എന്നാൽ, ലോക്സഭ തിരഞ്ഞെടുപ്പിൽ സഖ്യധാരണകൾ മറികടന്ന് എസ്.ബി.എസ്‌പി സ്ഥാനാർത്ഥികളെ നിറുത്തിയതും പ്രതിപക്ഷ മഹാസഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചതുമാണ് യോഗി ആദിത്യനാഥിനെ ചൊടിപ്പിച്ചത്. മഹാസഖ്യം ഉത്തർപ്രദേശിൽ മികച്ചവിജയം നേടുമെന്ന് രാജ്ഭർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

'പൂർവാഞ്ചലിൽ (കിഴക്കൻ ഉത്തർപ്രദേശ്) എസ്‌പി - ബി.എസ്‌പി സഖ്യത്തിന് വൻ ഭൂരിപക്ഷം ലഭിക്കും. തങ്ങളുമായി സഖ്യമില്ലാത്തതിനാൽ ബിജെപിക്ക് മുപ്പതോളം സീറ്റുകൾ നഷ്ടമാകുമെന്നും രാജ്ഭർ പറഞ്ഞു. ഇതിൽ ബാലിയ, ഗോരഖ്പുർ, ഗസ്സിയപുർ മണ്ഡലങ്ങളും ഉൾപ്പെടും- രാജ്ഭർ കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിൽ ബിജെപിക്ക് 15 സീറ്റുകൾ മാത്രമേ ലഭിക്കൂ. എസ്‌പി-ബി.എ.സ്പി സഖ്യം 55 മുതൽ 60 വരെ സീറ്റുകൾ നേടും. കോൺഗ്രസിന് രണ്ടോ മൂന്നോ സീറ്റുകൾ മാത്രമേ നേടാനാവുവെന്നും രാജ്ഭർ കൂട്ടിച്ചേർത്തു. ബിജെപിയുമായി ഒരു തരത്തിലുള്ള സൗഹൃദവും തന്റെ സഖ്യത്തിനില്ലെന്നും' രാജ്ഭർ വ്യക്തമാക്കിയിരുന്നു.

39 അംഗങ്ങളെയാണ് സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി ഇത്തവണ മത്സരത്തിനായിറക്കിയത്. തന്നെ പുറത്താക്കാനുള്ള തീരുമാനത്തെ അംഗീകരിച്ച രാജ്ഭർ, തന്റെ അവകാശങ്ങൾക്ക് വേണ്ടി പോരാട്ടം തുടരുമെന്നാണ് പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP