Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇവിടെ പ്രജയും പ്രജാപതിയുമെന്ന വ്യത്യാസമില്ല; ദൈവത്തിനു മുന്നിലെ മനുഷ്യന്റെ നിസ്സാരതയെ കുറിച്ചു ബോധ്യമുള്ള അറബ് ഭരണാധികാരികളുടെ ലാളിത്യം ലോകമാകെ ചർച്ചയാകുന്നു; റോഡരുകിൽ കുട്ടികൾ വിതരണം ചെയ്യുന്ന ഇഫ്താർ കിറ്റുകൾ ചോദിച്ചുവാങ്ങുകയും അവരെ അഭിനന്ദിക്കുകയും ചെയ്യുന്ന അജ്മാൻ ഭരണാധികാരിയും ദുബായ് കിരീടാവകാശിയും സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

ഇവിടെ പ്രജയും പ്രജാപതിയുമെന്ന വ്യത്യാസമില്ല; ദൈവത്തിനു മുന്നിലെ മനുഷ്യന്റെ നിസ്സാരതയെ കുറിച്ചു ബോധ്യമുള്ള അറബ് ഭരണാധികാരികളുടെ ലാളിത്യം ലോകമാകെ ചർച്ചയാകുന്നു; റോഡരുകിൽ കുട്ടികൾ വിതരണം ചെയ്യുന്ന ഇഫ്താർ കിറ്റുകൾ ചോദിച്ചുവാങ്ങുകയും അവരെ അഭിനന്ദിക്കുകയും ചെയ്യുന്ന അജ്മാൻ ഭരണാധികാരിയും ദുബായ് കിരീടാവകാശിയും സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

മറുനാടൻ ഡെസ്‌ക്‌

അജ്മാൻ: സാധാരണക്കാരനൊപ്പം ഇറങ്ങി നടന്നും യാത്ര ചെയ്തും സംസാരിച്ചും ആഹാരം കഴിച്ചുമെല്ലാം വാർത്തകളിൽ ഇടം പിടിച്ച ഭരണാധികാരിയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഇപ്പോൾ അതേ പാതയിലൂടെ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ് അദ്ദേഹത്തിന്റെ മകൻ ഷേഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും യുഎഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയും യാത്രക്കിടെ റോഡരുകിൽ വിതരണം ചെയ്യുന്ന ഇഫ്താർ കിറ്റുകൾ വാങ്ങുന്ന വീഡിയോ.

ട്രാഫിക്ക് സിഗ്‌നലിൽ പെട്ട് കിടക്കുമ്പോഴാണ് കാറിന് സമീപത്തേക്ക് ഇഫ്താർ കിറ്റുകളുമായി കുട്ടികൾ വരുന്നത്. വാഹത്തിന് നേർക്ക് ഇഫ്താർ കിറ്റ് കുട്ടി നീട്ടിയപ്പോൾ ഷെയ്ഖ് ഹുമൈദ് സന്തോഷത്തോടെ അത് വാങ്ങുകയായിരുന്നു. മാത്രമല്ല പുണ്യമാസത്തിൽ യാത്രക്കാർക്ക് ഇഫ്താർ കിറ്റുകൾ വിൽക്കുന്ന കുട്ടിയെ അഭിനന്ദിച്ച അദ്ദേഹം അവന്റെ മൂർദ്ധാവിൽ സ്‌നേഹചുംബനം നൽകുകയും ചെയ്തു.

ദുബായിൽ വച്ചായിരുന്നു സമാനമായ മറ്റൊരു സംഭവം. അവിടെ അടുത്തിടെ വിവാഹിതനായ ഷെയ്ഖ് ഹംദാനായിരുന്നു കാറിൽ. അദ്ദേഹം ഇഫ്താർ കിറ്റുകൾ കുട്ടികളിൽ നിന്ന് ചോദിച്ചു വാങ്ങുകയായിരുന്നു. മാത്രമല്ല, കിറ്റ് വിതരണം ചെയ്യുന്നവരോട് കാര്യങ്ങൾ വിശദമായിതന്നെ ചോദിച്ച് മനസിലാക്കാനും അദ്ദേഹം തയ്യാറായി.

ദുബായ് കിരീടാവകാശിയും, ദുബായ് എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷേഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അടുത്തിടെയായിരുന്നു വിവാഹിതനായത്. ദുബായ് ഉപ ഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ്, മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നോളഡ്ജ് ഫൗണ്ടേഷൻ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് എന്നിവരുടെ വിവാഹ ചടങ്ങുകൾ ഒരുമിച്ചാണ് നടന്നത്. മൂവരുടെയും സഹോദരി ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സഹോദരങ്ങൾക്ക് ആശംസകൾ നേർന്ന് മൂവരുടെയും ചിത്രം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നു.

      View this post on Instagram

#Repost @net_ad مرور سمو الشيخ أحمد بن محمد بن راشد آل مكتوم على حملة #رمضان_أمان بموقع التوزيع في تقاطع أكاديمية شرطة دبي، حيث التقى خلالها خالد بن تميم رئيس اللجنة المنظمة للحملة وعدد من المتطوعين.

A post shared by Khalid Bin Tameem خالد بن تميم (@kbtameem) on May 14, 2019 at 11:45am PDT

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP