Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷാർജയിലിനി വണ്ടി വഴിയിൽ കിടക്കില്ല; ടയർ പഞ്ചർ, ബാറ്ററി തകരാർ, യന്ത്ര തകരാർ, ഇന്ധനം തീരൽ തുടങ്ങിയവ മൂലം വാഹനങ്ങൾ വഴിയിൽപ്പെട്ടാൽ സഹായവുമായി റാഫിദ് എത്തും; 'റോഡ്‌സൈഡ് അസിസ്റ്റൻസ്' എന്ന പേരിൽ റാഫിദ് സേവനം ഷാർജ പൊലീസുമായി സഹകരിച്ച്

ഷാർജയിലിനി വണ്ടി വഴിയിൽ കിടക്കില്ല; ടയർ പഞ്ചർ, ബാറ്ററി തകരാർ, യന്ത്ര തകരാർ, ഇന്ധനം തീരൽ തുടങ്ങിയവ മൂലം വാഹനങ്ങൾ വഴിയിൽപ്പെട്ടാൽ സഹായവുമായി റാഫിദ് എത്തും; 'റോഡ്‌സൈഡ് അസിസ്റ്റൻസ്' എന്ന പേരിൽ റാഫിദ് സേവനം ഷാർജ പൊലീസുമായി സഹകരിച്ച്

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഷാർജയിലിനി വാഹനങ്ങൾ വഴിയിൽ പെട്ടാൽ സഹായഹസ്തവുമായി ഉടൻ ആളെത്തും. ടയർ പഞ്ചർ, ബാറ്ററി തകരാർ, യന്ത്ര തകരാർ, ഇന്ധനം തീരൽ തുടങ്ങിയവ മൂലം വാഹനങ്ങൾ വഴിയിൽപ്പെട്ടാൽ സേവനവുമായി റാഫിദ് വിഭാഗമെത്തും. ഷാർജയിലെ റോഡുകളിൽ റിക്കവറി സേവനം നടത്തുന്ന റാഫീദ് വിഭാഗത്തിന്റെ സേവനങ്ങൾ വിപുലികരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സേവനങ്ങൾ ലഭിക്കുക.

കേടായ വാഹനം ഉടമ നിർദേശിക്കുന്ന ഗാരേജിൽ റാഫിദെത്തിക്കും.'റോഡ്‌സൈഡ് അസിസ്റ്റൻസ്' എന്ന പേരിലാണ് റാഫിദ് സേവനത്തിനിറങ്ങുക. ഇതിനായി നൂതന വാഹന വ്യൂഹങ്ങളും സേവനത്തിനെത്തുമെന്ന് അധികൃതർ പറഞ്ഞു.

ഷാർജ പൊലീസുമായി സഹകരിച്ചാണ് പദ്ധതി ആവിഷിക്കരിച്ചിരിക്കുന്നത്. ഗതാഗത നിയമ ലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾ നീക്കം ചെയ്യുവാൻ ഷാർജ പൊലീസിനെ സഹായിക്കുവാനും റാഫിദ് മുന്നിലുണ്ടാകും. സെപ്റ്റംബറിൽ സേവനങ്ങൾക്ക് തുടക്കമാകുമെന്ന് അധികൃതർ പറഞ്ഞു.

വാഹനങ്ങൾ കെട്ടിവലിച്ച് മാറ്റുവാൻ 400 ട്രക്കുകളാണ് സജ്ജമാക്കുന്നത്. 2020 ആകുന്നതോടെ വാഹന സംബന്ധമായ എല്ലാ ആവശ്യങ്ങൾക്കും ഉതകുന്ന സമ്പൂർണ സേവന പ്ലാറ്റ്‌ഫോമായി റാഫിദിനെ മാറ്റുകയാണ് ലക്ഷ്യം.

റാഫിദ് ലോഞ്ചിങ് ചടങ്ങിൽ ഷാർജ ധനകാര്യ വകുപ്പ് ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ സഊദ് അൽ ഖാസിമി, ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് അൽ സാരി അൽ ശംസി, ഡെ. കമാൻഡർ ഇൻ ചീഫ് ബ്രിഗേഡിയർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിർ, ട്രാഫിക് പൊലീസ് ഡയറക്ടർ കേണൽ മുഹമ്മദ് അലയ്‌ർ, റാഫിദ് ജി.എം സലീം സഈദ് അൽ മിദ്ഫ, റാഫിദ് ആക്‌സിഡന്റ് വിഭാഗം മേധാവി അബ്ദുൽ റഹ്മാൻ ബിൻ കന്നൂൻ അൽ ശംസി, റാഫിദ് മാനേജിങ് പാർട്ണർ ഉൈവസ് സഹ്‌റാൻ തുടങ്ങിയവർ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP