Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കർഷക രോഷവും നോട്ട് നിരോധനത്തിന്റെ ദുരിതങ്ങളും മഹാസഖ്യങ്ങളും ഒരുപോലെ ശ്രമിച്ചിട്ടും ബിജെപി ഭൂരിപക്ഷം നേടിയാൽ എങ്ങനെ ഇനി കോൺഗ്രസിൽ പ്രതീക്ഷ അർപ്പിക്കാൻ കഴിയും? ജാതി രാഷ്ട്രീയം മതമേലങ്കി അണിയുമ്പോൾ കോൺഗ്രസ് തന്ത്രം മാറ്റേണ്ടിയിരിക്കുന്നു; എക്സിറ്റ് പോളുകൾ ശരിയെങ്കിൽ കോൺഗ്രസിന്റെ ഭാവി ദുരിതപൂർവം

കർഷക രോഷവും നോട്ട് നിരോധനത്തിന്റെ ദുരിതങ്ങളും മഹാസഖ്യങ്ങളും ഒരുപോലെ ശ്രമിച്ചിട്ടും ബിജെപി ഭൂരിപക്ഷം നേടിയാൽ എങ്ങനെ ഇനി കോൺഗ്രസിൽ പ്രതീക്ഷ അർപ്പിക്കാൻ കഴിയും?  ജാതി രാഷ്ട്രീയം മതമേലങ്കി അണിയുമ്പോൾ കോൺഗ്രസ് തന്ത്രം മാറ്റേണ്ടിയിരിക്കുന്നു;  എക്സിറ്റ് പോളുകൾ ശരിയെങ്കിൽ കോൺഗ്രസിന്റെ ഭാവി ദുരിതപൂർവം

ഷാജൻ സ്‌കറിയ

അടുത്ത അഞ്ച് വർഷം ആരായിരിക്കും ഇന്ത്യ ഭരിക്കുന്നത് എന്ന് നിശ്ചയിക്കുന്നതിനുള്ള വോട്ടെടുപ്പ് അവസാനിച്ച് കഴിഞ്ഞിരിക്കുന്നു. എക്‌സിറ്റ് പോൾ എന്ന പേരിൽ ദേശീയ ചാനലുകൾ ബിജെപിയും മോദിയും വീണ്ടും അധികാരത്തിൽ എത്തുമെന്ന് ഏകകണ്ഠമായി പ്രസിദ്ധീകരിച്ചും കഴിഞ്ഞിരിക്കുന്നു. എക്‌സിറ്റ് പോളുകളെ വിശ്വസിക്കാമോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യം. ജനഹിതം അറിയണമെങ്കിൽ 23ാം തീയതി ഉച്ചവരെ എങ്കിലും കാത്തിരുന്നേ മതിയാകൂ. എക്‌സിറ്റ് പോളുകൾ പറയുന്നത് ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നാണ്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സമാനമായ എക്‌സിറ്റ് പോൾ വരികയും അവയേക്കാൾ മെച്ചപ്പെട്ട ഫലം ബിജെപിയും മോദിയും ഉണ്ടാക്കുകയും ചെയ്ത സാഹചര്യത്തിൽ ഈ എക്‌സിറ്റ് പോളുകളെ അങ്ങനെയങ്ങ് തള്ളിക്കളയാൻ കഴിയുകയില്ല. എക്‌സിറ്റ് പോളുകളിൽ പറയുന്നത് പോലെ മോദിയും ബിജെപിയും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുകയും അധികാരത്തിലെത്തുകയും ചെയ്താൽ ഇന്ത്യാമഹാരാജ്യത്തെ ഏറ്റവും പുരാതന രാഷ്ട്രീയപാർട്ടിയായ കോൺഗ്രസ് അതിന്റെ ഭാവിയെ കുറിച്ച് പുനപരിശോധന നടത്തേണ്ടിയിരിക്കുന്നു. ഈ തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് കോൺഗ്രസ് പോലും കരുതിയിരുന്നില്ല. ഏറ്റവും വലിയ കോൺഗ്രസ് അനുഭാവികൾ പോലും പ്രതീക്ഷിച്ചിരുന്നത് 140 സീറ്റുകൾ വരെ നേടാനാണ്.

272 സീറ്റുകൾ വിജയിക്കാൻ ആവശ്യമുള്ളപ്പോൾ അതിന്റെ പകുതി നേടിയാൽ പോലും കോൺഗ്രസിന് വിജയമാണ് എന്ന് കരുതിയിരുന്നത് കോൺഗ്രസിന്റെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്കുള്ള പ്രതികരണമായി കാണാം. പക്ഷേ എക്‌സിറ്റ് പോളുകളിൽ പറയുന്നത് കോൺഗ്രസ് അൻപത്തഞ്ചോ അറുപതോ സീറ്റുകൾക്കപ്പുറത്തേക്ക് കടക്കുകയില്ല എന്നാണ്. കോൺഗ്രസിന്റെ സഖ്യ കക്ഷികളിൽ ഡിഎംകെ വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുകൂടി നൂറോ നൂറ്റിയിരുപതോ സീറ്റുകളിൽ കോൺഗ്രസ് സഖ്യം ഒതുങ്ങുമെന്നും എക്‌സിറ്റ് പോളുകൾ പറയുന്നു. അതാണ് ശരിയെങ്കിൽ ഇത്രയും അനുകൂലമായൊരു സാഹചര്യത്തെ മുതലെടുക്കാൻ കഴിയുന്നില്ലാത്ത കോൺഗ്രസ് എങ്ങനെ ഇനി ഭാവിയിൽ രാജ്യത്തിന്റെ അധികാരം പിടിക്കും എന്നതിനെ കുറിച്ച് ചർചകൾ ആരംഭിക്കേണ്ടിയിരിക്കുന്നു.

കോൺഗ്രസ് തോൽക്കുമെന്ന് പറയുന്ന ചില സംസ്ഥാനങ്ങൾ മാത്രം പരിശോധിക്കുക. രണ്ട് പ്രധാനപ്പെട്ട സംസ്ഥാനങ്ങൾ കർണാടകയും ഉത്തർപ്രദേശുമാണ്. ഒരു കൊല്ലം പോലും തികയുന്നതിന് മുൻപ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസും ബിജെപിയും ജനതാദളും ഏതാണ്ട് തുല്യമായി സീറ്റുകൾ പിടിക്കുന്നു. എന്നാൽ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അങ്ങനെ തുല്യമായി സീറ്റ് പിടിച്ച ജനതാദളും കോൺഗ്രസും ഒരുമിച്ച് നിന്ന് ബിജെപിയെ നേരിടുന്നു. സ്വാഭാവികമായും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ കോൺഗ്രസ് സഖ്യം വിജയിക്കേണ്ടതാണ്. എന്നിട്ടും വിജയം ബിജെപിക്കാണെങ്കിൽ എന്താണ് അതിന് കാരണം. ഇത് തന്നെയാണ് ഉത്തർപ്രദേശിലേയും അവസ്ഥ.

ഉത്തർപ്രദേശിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എസ്‌പിയും ബിഎസ്‌പിയും ബിജെപിയും കോൺഗ്രസുമൊക്കെ ഒറ്റയ്ക്ക് മത്സരിച്ചതാണ്. എന്നിട്ടും കോൺഗ്രസ് രണ്ട് സീറ്റുകളിൽ വിജയിച്ചു. അങ്ങനെയാണ് 80ൽ 75 സീറ്റുകളും ബിജെപി നേടുന്നത്. ഇക്കുറി എസ്‌പിയും ബിഎസ്‌പിയും ഒരുമിച്ച് മത്സരിക്കുമ്പോൾ ആ മഹാസഖ്യം പകുതി സീറ്റുകളെങ്കിലും പിടിച്ചെടുക്കുമെന്നാണ് കണക്കാക്കപ്പെട്ടത്. പക്ഷേ ഇപ്പോൾ എക്‌സിറ്റ് പോളുകൾ പറയുന്നു 75 60ൽ താഴേയ്ക്ക് പോവുകയില്ല എന്ന്. ഇത് മഹാസഖ്യത്തിന് രൂപം കൊടുത്ത രണ്ട് സംസ്ഥാനങ്ങളുടെ സ്ഥിതിയാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP