Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എക്‌സിറ്റ് പോൾ പ്രവചനം ശരിയായാലും ഇല്ലെങ്കിലും കേരള സർക്കാർ നയസമീപനങ്ങളിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ല; നവോത്ഥാനം, നവനിർമ്മാണം, വടിവാൾ രാഷ്ട്രീയം, മസാല ബോണ്ട് എല്ലാം പൂർവാധികം ഭംഗിയായി നടക്കും; നമുക്ക് ഒരുമിച്ച് മുന്നേറാം, സർക്കാർ ഒപ്പമുണ്ട്: എക്‌സിറ്റ് പോളുകളോട് അഡ്വ. ജയശങ്കറിന്റെ പ്രതികരണം ഇങ്ങനെ

എക്‌സിറ്റ് പോൾ പ്രവചനം ശരിയായാലും ഇല്ലെങ്കിലും കേരള സർക്കാർ നയസമീപനങ്ങളിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ല; നവോത്ഥാനം, നവനിർമ്മാണം, വടിവാൾ രാഷ്ട്രീയം, മസാല ബോണ്ട് എല്ലാം പൂർവാധികം ഭംഗിയായി നടക്കും; നമുക്ക് ഒരുമിച്ച് മുന്നേറാം, സർക്കാർ ഒപ്പമുണ്ട്: എക്‌സിറ്റ് പോളുകളോട് അഡ്വ. ജയശങ്കറിന്റെ പ്രതികരണം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ കേരളത്തിൽ യുഡിഎഫ് മേൽകൈ എന്നാണ് വിലയിരുത്തലുകൾ. അതേസമയം കേരളത്തിൽ എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിയായാലും ഇല്ലെങ്കിലും സർക്കാർ നയസമീപനങ്ങളിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നാണ് അഡ്വ. ജയശങ്കർ പറയുന്നത്. നവോത്ഥാനം, നവനിർമ്മാണം, വടിവാൾ രാഷ്ട്രീയം, മസാല ബോണ്ട് എല്ലാം പൂർവാധികം ഭംഗിയായി നടക്കുമെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ പരിഹസിക്കുന്നു.

ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

അവസാനഘട്ട വോട്ടെടുപ്പും കഴിഞ്ഞു, എക്‌സിറ്റ് പോൾ സൂചനകൾ പുറത്തുവിട്ടു. പത്തിൽ ഒമ്പതു കൂട്ടരും ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം കേവല ഭൂരിപക്ഷം നേടി അധികാരത്തിൽ തിരിച്ചു വരുമെന്ന് പ്രവചിക്കുന്നു. അതിൽ തന്നെ ആറെണ്ണം 300ലധികം സീറ്റ് പ്രതീക്ഷിക്കുന്നു. പത്താമത്തെ എക്‌സിറ്റ് പോൾ തൂക്കുസഭയാണ് പ്രവചിക്കുന്നത്. അവിടെയും ബിജെപി തന്നെ ഏറ്റവും വലിയ ഒറ്റക്കക്ഷി.

പ്രീപോൾ സർവേ പോലെതന്നെ എക്‌സിറ്റ് പോളും തട്ടിപ്പാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു. 21പാർട്ടികളെ കൂട്ടിക്കെട്ടി ബദൽ മന്ത്രിസഭ രൂപീകരിക്കാനുള്ള ശ്രമം തുടരുകയാണ്.

കേരളത്തിൽ യുഡിഎഫ് മുന്നേറുമെന്നാണ് ഒന്നൊഴികെ സകല സർവേകളും പ്രവചിക്കുന്നത്. അംബാനിയുടെ ന്യൂസ് 18 മാത്രം എൽഡിഎഫിന്റെ വിജയം പ്രതീക്ഷിക്കുന്നു.

എക്‌സിറ്റ് പോൾ പ്രവചനം ശരിയായാലും ഇല്ലെങ്കിലും കേരള സർക്കാർ നയസമീപനങ്ങളിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ല. നവോത്ഥാനം, നവനിർമ്മാണം, വടിവാൾ രാഷ്ട്രീയം, മസാല ബോണ്ട് എല്ലാം പൂർവാധികം ഭംഗിയായി നടക്കും.

നമുക്ക് ഒരുമിച്ച് മുന്നേറാം
സർക്കാർ ഒപ്പമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP