Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഒട്ടകം' ഗോപാലകൃഷ്ണനെ കുടുക്കാൻ പബ്ലിക് പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തിയത് ശ്രീമതിയുടെ മാനനഷ്ട ആരോപണത്തിൽ; ബിജെപി നേതാവിനെതിരെ കേസു കൊടുക്കാൻ സർക്കാർ അഭിഭാഷകനോട് ഒന്നും ആലോചിക്കാതെ പിണറായി സർക്കാർ നിർദ്ദേശിച്ച് ഉത്തരവിറക്കിയത് ഒരു കൊല്ലം മുമ്പ്; ഒടുവിൽ തിരിച്ചറിഞ്ഞത് ശ്രീമതി മന്ത്രിയല്ലെന്ന യാഥാർത്ഥ്യം; ഗോപാലകൃഷ്ണനെതിരായ ഉത്തരവ് പിൻവലിച്ചതിന് പിന്നിലെ കഥ

'ഒട്ടകം' ഗോപാലകൃഷ്ണനെ കുടുക്കാൻ പബ്ലിക് പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തിയത് ശ്രീമതിയുടെ മാനനഷ്ട ആരോപണത്തിൽ; ബിജെപി നേതാവിനെതിരെ കേസു കൊടുക്കാൻ സർക്കാർ അഭിഭാഷകനോട് ഒന്നും ആലോചിക്കാതെ പിണറായി സർക്കാർ നിർദ്ദേശിച്ച് ഉത്തരവിറക്കിയത് ഒരു കൊല്ലം മുമ്പ്; ഒടുവിൽ തിരിച്ചറിഞ്ഞത് ശ്രീമതി മന്ത്രിയല്ലെന്ന യാഥാർത്ഥ്യം; ഗോപാലകൃഷ്ണനെതിരായ ഉത്തരവ് പിൻവലിച്ചതിന് പിന്നിലെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 'ഒട്ടകം ഗോപാലകൃഷ്ണൻ' എന്നാണ്‌ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെ സൈബർ സഖാക്കൾ കളിയാക്കുന്നത്. ഗോപാലകൃഷ്ണനെ കുടുക്കാൻ കിട്ടുന്ന അവസരമൊന്നും അവർ പാഴാക്കുകയുമിമില്ല. പി.കെ. ശ്രീമതി ആരോഗ്യമന്ത്രിയായിരിക്കേ മകനും സിപിഎം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനുംചേർന്നു മരുന്നുകമ്പനി നടത്തിയെന്നും ഈ കമ്പനിക്കുവേണ്ടി സർക്കാർ ആശുപത്രികളിൽ അനധികൃത ഇടപെടലുകൾ നടത്തിയെന്നും ഗോപാലകൃഷ്ണൻ ആരോപിച്ചത് ഏറെ ചർച്ചയുമായി. ഇത് വ്യാജ ആരോപണമാണെന്ന് കാട്ടി സൈബർ സഖാക്കൾ ചർച്ചകളും നടത്തി. ഇതിനിടെ പിണറായി സർക്കാർ ചെയ്ത മണ്ടത്തരം വിനയായി മാറുകയാണ്.

പി.കെ. ശ്രീമതി എംപി.യാണെന്ന് വൈകിയാണ് ഇടത് സർക്കാർ തിരിച്ചറിയുന്നത്. ശ്രീമതി മന്ത്രിയാണെന്ന് കരുതിയാണ് ഗോപാലകൃഷ്ണനെതിരെ നടപടിയെടുത്തത്. ശ്രീമതി മന്ത്രിയല്ലെന്നു തിരിച്ചറിയാൻ സർക്കാർ ഒരു വർഷം വൈകി. ഒടുവിൽ ശ്രീമതിയുടെ പരാതിയിൽ ബിജെപി. നേതാവ് ബി. ഗോപാലകൃഷ്ണനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഉത്തരവ് നിയമപ്രകാരമല്ലെന്നു കണ്ടെത്തി പിൻവലിക്കുകയാണ് സർക്കാർ. ഇതിന് വേണ്ടി വന്നത് ഒരു വർഷവും. അങ്ങനെ സൈബർ സഖാക്കളുടെ 'ഒട്ടകത്തെ' കുടുക്കാനിറങ്ങി സർക്കാർ നാണക്കേടിൽ കുടുങ്ങി.

ചാനൽ ചർച്ചയ്ക്കിടെ ഗോപാലകൃഷ്ണൻ അപകീർത്തികരമായ ആരോപണം നടത്തിയെന്നാണ് പരാതി. ഗോപാലകൃഷ്ണനെതിരേ ഹർജി നൽകാൻ തലശ്ശേരി കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർക്ക് 2018 മെയ്‌ രണ്ടിന് സർക്കാർ നിർദ്ദേശം നൽകി. ഗോപാലകൃഷ്ണൻ ആരോപണം ഉന്നയിച്ച സമയത്ത് പരാതിക്കാരി മന്ത്രിയായിരുന്നില്ലെന്ന് തിരിച്ചറിഞ്ഞാണ് ഈ മാസം ഏഴിന് സർക്കാർ മുൻ ഉത്തരവ് റദ്ദാക്കിയത്. മന്ത്രിയുടെ പരാതിയിൽ മാത്രമേ സർക്കാരിന് പ്രോസിക്യൂഷൻ നടപടിയെടുക്കാനാവൂ എന്നാണ് ചട്ടം. ശ്രീമതി കണ്ണൂർ മജിസ്ട്രേട്ട് കോടതിയിൽ ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ ഗോപാലകൃഷ്ണൻ ഹാജരായി ജാമ്യമെടുത്തിരുന്നു.

ഗോപാലകൃഷ്ണനെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശ്രീമതി കഴിഞ്ഞവർഷം മാർച്ച് 18-നാണ് സർക്കാരിന് കത്തുനൽകിയത്. തുടർന്ന് ആഭ്യന്തരവകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ ഈ വിഷയം വിശദമായി പരിശോധിച്ചുവെന്നും ശ്രീമതിയുടെ ഔദ്യാഗിക ചുമതലകളുമായി ബന്ധപ്പെട്ടാണ് പരാതിയെന്ന് ബോധ്യപ്പെട്ടതായും പറയുന്നു. ആരോപണമുന്നയിച്ചയാളിനെതിരേ കേസെടുക്കുന്നത് ഉചിതമാണെന്നാണ് സർക്കാരിന്റെ അഭിപ്രായമെന്നും വ്യക്തമാക്കി. ഇതോടെ കേസുമെത്തി. ജാമ്യം എടുക്കൽ കഴിഞ്ഞപ്പോഴാണ് ശ്രീമതി മന്ത്രിയല്ലെന്ന് വ്യക്തമായത്.

ശ്രീമതിയുടെ പരാതിയിൽ ക്രിമിനൽ നടപടിച്ചട്ടം 199(4) എ പ്രകാരം കോടതിയിൽ ഹർജി നൽകാൻ തലശ്ശേരി സെഷൻസ് കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തിയായിരുന്നു സർക്കാർ ഉത്തരവ്. കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് ആരോപണമുന്നയിക്കുമ്പോൾ ശ്രീമതി മന്ത്രിയായിരുന്നില്ലെന്ന് ബോധ്യപ്പെട്ടത്. ഇതോടെ, മുൻ ഉത്തരവ് റദ്ദാക്കുന്നുവെന്ന് പുതിയ ഉത്തരവിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP