Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തടവുപുള്ളികളുടെ എണ്ണം കുറയുന്നു; തെലങ്കാനയിൽ ജയിലുകൾ അടച്ചു പൂട്ടുന്നു; കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ താഴ് വീണത് 17ജയിലുകൾക്ക്; പൂട്ടിയ ജയിലുകൾ യാചകർക്കും അഗതികൾക്കുമായി മാറ്റിയെടുത്ത് മാതൃകയായി ജയിൽ വകുപ്പ്

തടവുപുള്ളികളുടെ എണ്ണം കുറയുന്നു; തെലങ്കാനയിൽ ജയിലുകൾ അടച്ചു പൂട്ടുന്നു; കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ താഴ് വീണത് 17ജയിലുകൾക്ക്; പൂട്ടിയ ജയിലുകൾ യാചകർക്കും അഗതികൾക്കുമായി മാറ്റിയെടുത്ത് മാതൃകയായി ജയിൽ വകുപ്പ്

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: തെലങ്കാന ജയിൽ വകുപ്പ് കുറ്റ കൃത്യങ്ങൾ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ ഫലം കണ്ടു. തടവു പുള്ളികളുടെ എണ്ണത്തിൽ വലിയ കുറവ് സംഭവിച്ചു. തടവുപുള്ളികളുടെ എണ്ണം കുറയുന്നതിനാൽ തെലങ്കാനയിൽ ജയിലുകൾ അടച്ചു പൂട്ടുന്നു. ഇത്തരത്തിൽ തടവുപുള്ളികളുടെ എണ്ണത്തിൽ കുറവു വന്നതുമൂലം കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ 49 ജയിലുകളിൽ 17 എണ്ണം താൽക്കാലികമായി അടച്ചുപൂട്ടിയതായി അധികൃതർ പറഞ്ഞു. തടവുകാരുടെ എണ്ണം 7000ത്തിൽ നിന്നും 5000 ആയി കുറഞ്ഞതിനെ തുടർന്നാണിത്.

കുറ്റകൃത്യങ്ങൾ കുറക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്ന ജയിൽ വിഭാഗം ഇതിനായി വിവിധ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. 'ആഫ്റ്റർ കെയർ സർവിസ്' ആണ് അതിലൊന്നാണ്. ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിന് സഹായമേകുന്ന സൗകര്യങ്ങളാണ് ഇതിലൂടെ ഒരുക്കുന്നത്. അടച്ച ജയിലുകൾ സാമൂഹ്യക്ഷേമ കേന്ദ്രങ്ങളും യാചകർ, അനാഥർ, അഗതികൾ എന്നിവർക്കുള്ള ഭവനങ്ങളും ആക്കി പരിവർത്തിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഇതിന്റെ ചുമതലയുള്ള വിനോയ് കുമാർ സിങ് പറഞ്ഞു.

ജയിലിൽനിന്ന് പുറത്തിറങ്ങിയവരെയും ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നവരെയും ഉപയോഗിച്ചുകൊണ്ട് സംസ്ഥാനത്ത് 100 പെട്രോൾ പമ്പുകൾ എന്നതാണ് അടുത്ത പദ്ധതി. നിലവിൽ ഹൈദരാബാദ് നഗരത്തിൽ ഇത്തരം 18 പെട്രോൾ പമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ പതിവായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന 1000 പേരെ പ്രത്യേമായി കണ്ടെത്തിക്കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP