Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പണത്തിനും പ്രശസ്തിക്കുമൊക്കെ അപ്പുറം ലോകത്ത് ആത്മാഭിമാനം എന്ന ഒന്നുണ്ട്; താന്റെ അനുവാദം ഇല്ലാതെ പോസ്റ്റർ റിലീസ് ചെയ്തതിനാൽ ലക്ഷ്മി ബോംബിൽ നിന്ന് പിന്മാറുന്നു; അക്ഷയ് കുമാർ ചിത്രത്തിന്റെ സംവിധായക റോളിൽ നിന്ന് പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി രാഘവ ലോറൻസ്

പണത്തിനും പ്രശസ്തിക്കുമൊക്കെ അപ്പുറം ലോകത്ത് ആത്മാഭിമാനം എന്ന ഒന്നുണ്ട്; താന്റെ അനുവാദം ഇല്ലാതെ പോസ്റ്റർ റിലീസ് ചെയ്തതിനാൽ  ലക്ഷ്മി ബോംബിൽ നിന്ന് പിന്മാറുന്നു; അക്ഷയ് കുമാർ ചിത്രത്തിന്റെ സംവിധായക റോളിൽ നിന്ന് പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി രാഘവ ലോറൻസ്

മിഴിൽ വൻ വിജയം നേടിയ 'കാഞ്ചന'യുടെ ഹിന്ദി റീമേക്കിന്റെ സംവിധായക സ്ഥാനത്തുനിന്ന് രാഘവ ലോറൻസ് പിന്മാറിയെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇപ്പോൾ ചിത്രത്തിൽ നിന്ന് പിന്മാറാനുള്ള കാരണം സംവിധായകൻ തന്നെ വ്യക്തമാക്കുകയാണ്.സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയ കാര്യം പോലും മൂന്നാമതൊരാൾ പറഞ്ഞിട്ടാണ് അറിയുന്നതെന്നും പിന്മാറ്റത്തിന്റെ എല്ലാ കാരണങ്ങളും ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും രാഘവ ലോറൻസ് അറിയിച്ചു. ട്വിറ്റർ പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിശദീകരണം.

തന്റെ അഭിമാനത്തിന് വില നൽകാത്തതും സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്റെ അനുവാദമില്ലാതെ പുറത്തിറക്കിയതുമാണ് ചിത്രത്തിൽ നിന്ന് പിന്മാറാനുള്ള കാരണങ്ങളായി ലോറൻസ് പറയുന്നത്. നമ്മെ ബഹുമാനിക്കാത്ത ഒരു വീട്ടിലേക്ക് ഒരിക്കലും കാലെടുത്ത് വയ്ക്കരുതെന്ന് തമിഴിൽ ഒരു പഴമൊഴിയുണ്ട്. ഈ ലോകത്തിൽ പണത്തേക്കാളും, പ്രശസ്തിയെക്കാളും വ്യക്തിത്വമുള്ളവർക്ക് പ്രധാനം സ്വാഭിമാനമാണ്. അതുകൊണ്ടാണ് 'ലക്ഷ്മി ബോംബി'ൽ നിന്നും ഞാൻ വിട പറയുന്നത്.' രാഘവ ലോറൻസ് തന്റെ ട്വിറ്റർ പേജിലൂടെ അറിയിച്ചു.

പ്രൊജക്ടിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിക്കുന്നതിന് അനേകം കാരണങ്ങൾ ഉണ്ടെന്നും എന്നാൽ തന്റെ അനുവാദമില്ലാതെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടതാണ് അതിനുള്ള പ്രധാന കാരണമെന്നും ലോറൻസ് പറഞ്ഞു.

എന്റെ സമ്മതമില്ലാതെയാണ് (ചിത്രത്തിന്റെ) ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിടുന്നത്. അക്കാര്യത്തെ കുറിച്ച് ഒന്നും ഞാനുമായി അവർ ചർച്ച ചെയ്തിരുന്നില്ല. മൂന്നാമതൊരാളാണ് എന്നോട് അക്കാര്യത്തെ കുറിച്ച് പറയുന്നത്. മറ്റൊരാളിൽ നിന്നും എന്റെ ചിത്രത്തിന്റെ കാര്യങ്ങൾ അറിയുക എന്നത് ഏറെ വിഷമമുണ്ടാക്കുന്നതാണ് .' ലോറൻസ് പറയുന്നു.

ഒരു കലാകാരനെന്ന നിലയിൽ പോസ്റ്ററിന്റെ ഡിസൈൻ എനിക്ക് അംഗീകരിക്കാനാവില്ല. ഇത് ഒരു സംവിധായകനും സംഭവിക്കാൻ പാടില്ലാത്തതാണ്. എനിക്ക് നിർമ്മാതാക്കളിൽ നിന്നും എന്റെ തിരക്കഥ തിരിച്ച് വാങ്ങാനാകും. കാരണം അവരുമായി ഞാൻ കരാറും ഇതുവരെ ഒപ്പിട്ടിട്ടില്ല. പക്ഷെ ഞാൻ അങ്ങനെ ഒരിക്കലും ചെയ്യില്ല. എനിക്ക് അക്ഷയ് കുമാറിനോട് അളവിൽ കവിഞ്ഞ ബഹുമാനം ഉണ്ട്.' ലോറൻസ് പറഞ്ഞു. അക്ഷയ് കുമാറിനെ നേരിട്ട് കണ്ട് നല്ല രീതിയിൽ ആകും തങ്ങൾ പിരിയുക എന്നും ലോറൻസ് വ്യക്തമാക്കി. എന്നാൽ തന്നെ ഈ സംഭവം ഏറെ നിരാശനാക്കിയെന്നും തന്റെ അഭിമാനത്തിന് പരിക്കേറ്റുവെന്നും ലോറൻസ് കൂട്ടിച്ചർത്തു.

'കാഞ്ചന'യുടെ റീമേക്കിന്റെ വാർത്ത മാധ്യങ്ങളിൽ ഇടം നേടിയിട്ട് ഏതാനും നാളുകൾ ആയിരുന്നു. ലക്ഷ്മി ബോംബ് എന്ന പേരിട്ട സിനിമയിൽ അക്ഷയ് കുമാറാണ് നായകവേഷത്തിൽ എത്തുന്നത്. ഒരു ട്രാൻസ്ജെൻഡറിന്റെ പ്രേതം പിടികൂടുന്ന കഥാപാത്രമായാണ് അക്ഷയ് കുമാർ 'ലക്ഷ്മി ബോംബി'ൽ എത്തുന്നത്.അക്ഷയുടെ നായികയായി ബോളിവുഡിലെ പുതിയ താരോദയമായ കിയാര അദ്വാനിയും എത്തുന്നു. ചിത്രത്തിന് തുടക്കമായ അന്ന് തന്നെ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ലോറൻസ് എത്തിയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വൈറലാകുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP