Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോൺഗ്രസ് മുന്നണി ലീഡ് ചെയ്യുമെന്ന് യുഎഇ ആസ്ഥാനമായ ഇലക്ഷൻ ഫൗണ്ടേഷൻ സർവേ; പ്രവചിക്കുന്നത് യുപിഎയ്ക്ക് 203 സീറ്റ്; ബിജെപി മുന്നണിക്ക് കിട്ടുന്നത് 201 സീറ്റും; കോൺഗ്രസിന് ഒറ്റയ്ക്ക് 147 സീറ്റുകൾ കിട്ടുമെന്നും എക്‌സിറ്റ് പോൾ; കോൺഗ്രസിന് അനുകൂല സർവ്വേ പുറത്തു വിട്ടത് പാർട്ടി ചാനലായ ജയ്ഹിന്ദും

കോൺഗ്രസ് മുന്നണി ലീഡ് ചെയ്യുമെന്ന് യുഎഇ ആസ്ഥാനമായ ഇലക്ഷൻ ഫൗണ്ടേഷൻ സർവേ; പ്രവചിക്കുന്നത് യുപിഎയ്ക്ക് 203 സീറ്റ്; ബിജെപി മുന്നണിക്ക് കിട്ടുന്നത് 201 സീറ്റും; കോൺഗ്രസിന് ഒറ്റയ്ക്ക് 147 സീറ്റുകൾ കിട്ടുമെന്നും എക്‌സിറ്റ് പോൾ; കോൺഗ്രസിന് അനുകൂല സർവ്വേ പുറത്തു വിട്ടത് പാർട്ടി ചാനലായ ജയ്ഹിന്ദും

തിരുവനന്തപുരം: ബിജെപി സർക്കാരുണ്ടാക്കില്ലെന്ന് യു എ ഇ ആസ്ഥാനമായ ഇലക്ഷൻ ഫൗണ്ടേഷൻ രാജ്യത്ത് നടത്തിയ സർവേ ഫലം. തികച്ചും വ്യത്യസ്തമായ സർവ്വേയുമായാണ് ഇലക്ഷൻ ഫൗണ്ടേഷൻ എത്തിയിരിക്കുന്നത്. യുപിഎ 203 സീറ്റ് നേടുമെന്നും എൻഡിഎ 201 സീറ്റിലേയ്ക്ക് ഒതുങ്ങുമെന്നും സർവ്വെ പറയുന്നു. കോൺഗ്രസിന്റെ ജയ്ഹിന്ദ് ടിവിയാണ് ഈ സർവ്വേ പുറത്തു വിട്ടിരുന്നത്.

കോൺഗ്രസ് ഒറ്റയ്ക്ക് 147 സീറ്റുകളും യു പി എയിലെ മറ്റ് സഖ്യ കക്ഷികളായ ഡി എം കെ 15, എൻ സി പി 11, ആർ ജെ ഡി 9, ജെ എം എം 4, ജെ ഡി എസ് 3, ഐ യു എം എൽ 3, ബി സി കെ 2, ജെവി എം ഡി 2, ആർഎൽഎസ്‌പി 2, എംഡിഎംകെ 1, കേരളാ കോൺഗ്രസ് എം 1, ആർ എസ് പി, എസ് എസ് എസ്, എച്ച്എഎം ഒന്ന് വീതം സീറ്റും നേടുമെന്നാണ് ഇലക്ഷൻ ഫൗണ്ടേഷൻ പ്രവചിക്കുന്നത്. സഖ്യ കക്ഷികളായ ശിവസേന 9, എ ഐ എ ഡി എം കെ 7, ജെ ഡി യു 7, എൽ ജെ പി 5, പി എം കെ, എം പി പി, എം എൻ എഫ്, എൻ ഡി പി പി, എസ് ഡി എഫ്, ബി പി എഫ്, എസ് എ ഡി എന്നിവ 1 വീതം എന്നിങ്ങനെയാകും എൻ ഡി എയുടെ സീറ്റ് നില എന്നും ഇലക്ഷൻ ഫൗണ്ടേഷൻ വിലയിരുത്തുന്നു.

തൃണമൂൽ, എസ് പി , ബി എസ് പി ഉൾപ്പെടെയുള്ള ഇതര കക്ഷികൾക്ക് 138 സീറ്റുകൾ ആണ് ഇവർ പ്രവചിക്കുന്നത്. തൃണമൂലിന് 31 ഉം എസ് പിക്ക് 23 ഉം ബി എസ് പിക്ക് 18 ഉം വൈ എസ് ആർ കോൺഗ്രസിന് 14 ഉം ബി ജെ ഡിക്ക് 10 ഉം ടി ആർ എസിന് 13 ഉം ടി ഡി പിക്ക് 11 സീറ്റുകൾ പ്രവചിക്കുന്നുണ്ട്. സി പി എം 5, സിപിഐ 3, ജെ കെ എൻ 3, ആർ എം പി 2, എ എ പി 2, എ ഐ യു ഡി എഫ് 2, എ ഐ എം ഐ എഫ് 1 എന്നിങ്ങനെയാണ് ഒറ്റകക്ഷി നില.

മറ്റ് പാർട്ടികളുടെ സീറ്റ് നില:

ഓരോ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള സീറ്റ് നിലയും ഇവർ പ്രവചിക്കുന്നുണ്ട്. അവ ഇങ്ങനെയാണ്,

ആൻഡമാൻ (1) :
ബിജെപി 1

ആന്ധ്രപ്രദേശ് (25) :
വൈ എസ് ആർ സി പി 14
ടി ഡി പി 11

അരുണാചൽ പ്രദേശ് (2) :
ബിജെപി 2

ആസാം (14) :
എൻ ഡി എ ( ബിജെപി 5 + ബി പി എഫ് 1) = 6
കോൺഗ്രസ് 6
എ ഐ യു ഡി എഫ് 2

ബീഹാർ (40) :
എൻ ഡി എ ( ബിജെപി 10 + ജെ ഡി യു 7 + എൽജെപി 5) = 22.
യുപിഎ (കോൺഗ്രസ് 5 + ആർ ജെ ഡി 9 + ആർ എൽ എസ് പി 2 + എച്ച് എ എം 1) = 17.
സിപിഐ 1

ചണ്ഡീഗഡ് (1) :
കോൺഗ്രസ് 1

ചത്തീസ്ഗഡ് (11) :
കോൺഗ്രസ് 8
ബിജെപി 3

ദാദ്ര ആൻഡ് നഗർ (1) :
ബിജെപി 1

ദാമൻദിയു (1) :
ബിജെപി 1

ഡൽഹി (7) :
കോൺഗ്രസ് 2
ബിജെപി 4
എ എ പി 1

ഗോവ (2) :
കോൺഗ്രസ് 1
ബിജെപി 1

ഗുജറാത്ത് (26) :
കോൺഗ്രസ് 7
ബിജെപി 19

ഹരിയാന (10) :
കോൺഗ്രസ് 6
ബിജെപി 4

ഹിമാചൽപ്രദേശ് (4) :
കോൺഗ്രസ് 2
ബിജെപി 2

ജമ്മുകശ്മീർ (6) :
കോൺഗ്രസ് 3
ജെ കെ എൻ 3

ഝാർഖണ്ഡ് (14) :
യുപിഎ (കോൺഗ്രസ് 4 + ജെ എം എം 3 + ജെ വി എം പി 2) = 9
ബിജെപി 5

കർണ്ണാടക (28) :
യുപിഎ (കോൺഗ്രസ് 14 + ജെ ഡി എസ് 3) = 17
ബിജെപി 11

കേരളം (20) :
യുപിഎ (കോൺഗ്രസ് 12 + ഐ യു എം എൽ 2 + കെ സി എം 1 + ആർ എസ് പി ബി 1) = 16
സി പി എം 4

ലക്ഷദ്വീപ് (1):
കോൺഗ്രസ് 1

മധ്യപ്രദേശ് (29) :
കോൺഗ്രസ് 9,
ബിജെപി 14

മഹാരാഷ്ട്ര (48) :
യുപിഎ (കോൺഗ്രസ് 8 + എൻ സി പി 11 + എസ് എസ് എസ് 1) = 20
എൻഡിഎ (ബിജെപി 19+ ശിവസേന 9) = 28

മണിപ്പൂർ (2) :
കോൺഗ്രസ് 2

മേഘാലയ (2) :
കോൺഗ്രസ് 1,
എൻ പി പി 1

മിസോറം (1) :
എം എൻ എഫ് 1

നാഗാലാന്റ് (1) :
എൻ ഡി പി പി 1

ഒഡീഷ (21) :
യുപിഎ (കോൺഗ്രസ് 2 + ജെ എം എം 1) = 3
ബി ജെ ഡി 10
ബിജെപി 8

പുതുച്ചേരി (1) :
കോൺഗ്രസ് 1

പഞ്ചാബ് (13) :
കോൺഗ്രസ് 11
എ എ പി 1
എസ് എ ഡി 1

രാജസ്ഥാൻ (25) :
കോൺഗ്രസ് 11
ബിജെപി 14

സിക്കിം (1) :
എസ് ഡി എഫ് 1

തമിഴ്‌നാട് (38) :
യുപിഎ (കോൺഗ്രസ് 7 + ഡി എം കെ 15 + വി സി കെ 2 + ഐ യു എം എൽ 1 + എം ഡി എം കെ 1 + സിപിഐ 2 + സി പി എം 1) =29.
എൻ ഡി എ ( ബിജെപി 1 + എ ഐ എ ഡി എം കെ 7+ പി എം കെ 1) = 9

തെലുങ്കാന (17) :
കോൺഗ്രസ് 3
ടി ആർ എസ് 13 + എ ഐ എം ഐ എം 1 = 14.

ത്രിപുര (2) :
കോൺഗ്രസ് 1
ബിജെപി 1

ഉത്തർപ്രദേശ് (80) :
കോൺഗ്രസ് 8
എസ് പി 23 + ബി എസ് പി 18 + ആർ എൽ ഡി 2 = 43.
ബിജെപി 29

ഉത്തരാഖണ്ഡ് (5) :
കോൺഗ്രസ് 2
ബിജെപി 3

വെസ്റ്റ് ബംഗാൾ (42) :
കോൺഗ്രസ് 3
ടി എം സി 31
ബിജെപി 8

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP