Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവനന്തപുരത്തെ തീപിടുത്തം നിയന്ത്രിക്കാൻ പാടുപെട്ട് ഫയർഫോഴ്‌സ്; ഒരു ഉദ്യോഗസ്ഥന് പരിക്ക്; പ്രദേശത്ത് നിന്നു ആൾക്കാരെ ഒഴിപ്പിച്ചു; നഗരം ആശങ്കയുടെ നടുവിൽ; ഇരുനിലകൾ പൂർണമായി അഗ്നിക്കിരയായി; എം ജി റോഡിൽ വൻ ഗതാഗത കുരുക്ക്; മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ അടക്കമുള്ളവർ സ്ഥലത്തെത്തി; തീ നിയന്ത്രണ വിധേയമായെന്ന് വിവരം

തിരുവനന്തപുരത്തെ തീപിടുത്തം നിയന്ത്രിക്കാൻ പാടുപെട്ട് ഫയർഫോഴ്‌സ്; ഒരു ഉദ്യോഗസ്ഥന് പരിക്ക്; പ്രദേശത്ത് നിന്നു ആൾക്കാരെ ഒഴിപ്പിച്ചു; നഗരം ആശങ്കയുടെ നടുവിൽ; ഇരുനിലകൾ പൂർണമായി അഗ്നിക്കിരയായി; എം ജി റോഡിൽ വൻ ഗതാഗത കുരുക്ക്; മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ അടക്കമുള്ളവർ സ്ഥലത്തെത്തി; തീ നിയന്ത്രണ വിധേയമായെന്ന് വിവരം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; എംജി റോഡിൽ വൻ തീപിടുത്തം,വ്യാപാര സ്ഥാപനം കത്തിനശിച്ചു. പഴവങ്ങാടിക്ക് സമീപം ചെല്ലം അംബ്രല്ലാ മാർട്ടാണ് അഗ്‌നിക്കിരയായത്. അഗ്നിശമനസേനയുടെ 12 യൂണിറ്റുകൾ സ്ഥലത്തെത്തി തീ കെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എയർപോർട്ടിൽ നിന്നുള്ള പാന്തറും രക്ഷാപ്രവർത്തനത്തിന് എത്തിച്ചിട്ടുണ്ട്. വൻ അഗ്നിബാധയാണ് നഗരത്തിൽ ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. സമീപത്തെ വ്യാപാരസ്ഥാപനങ്ങൾ, വീടുകൾ എന്നിവയിൽ നിന്നെല്ലാം തന്നെ ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്.സ്ഥാപനത്തിനുള്ളിലെ സാധനങ്ങൾ പുറത്തെടുത്ത് തീ യണയ്ക്കാനുള്ള ശ്രമമാണ് തുടരുന്നത്. എന്നാൽ സമീപ കടകളിലേക്കും തീവ്യാപിച്ചിട്ടുണ്ടെന്നാണ് വിവരം

രാവിലെ 9.45യോടുകൂടിയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കിഴക്കേക്കോട്ട വ്യാപാരസമുച്ചയം, ചാല മാർക്കറ്റ്, നിരവധി വ്യാപാര സ്ഥാപനങ്ങൾ, റെയിൽവേ സ്റ്റേഷൻ എന്നിവ സമീപത്തായി സ്ഥിതി ചെയ്യുന്നുവെന്നത് ഏറെ ആശങ്ക ഉളവാക്കുന്നുണ്ട്. തീപിടിത്തത്തിന്റെ ഉത്ഭവസ്ഥാനം ഇനിയും കണ്ടെത്താൻ കഴിയാത്തതാണ് അഗ്നിശമന സേനയെ ഏറെ കുഴപ്പിക്കുന്നത്.

ജീവനക്കാരെത്തി ഷട്ടറുകൾ തുറന്നപ്പോൾ തീ പടരുന്നത് കാണുകയായിരുന്നു. ഉടൻതന്നെ ഫയർഫോഴ്സിനെ അറിയിച്ചതിനാൽ ജീവനക്കാർക്ക് പരിക്കില്ല.കുടകളും ബാഗുകളുമെല്ലാം വിൽക്കുന്ന സ്ഥാപനത്തിലാണ് തീ പടർന്നത്. കടയ്ക്കകത്തെ മുഴുവൻ സാധനങ്ങളും കത്തി നശിച്ചു.ഇരു നിലകളും പൂർണമായി കത്തിനശിച്ചു. ഈ സ്ഥാപനത്തിന് സമീപം വസ്ത്ര വ്യാപാര സ്ഥാനങ്ങളും ഹോട്ടലുകൾ അടക്കം വ്യാപാര സ്ഥാപനങ്ങളുമെല്ലാമുണ്ട്. ഇവിടേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്. വളരെ പാടുപെട്ടാണ് ഫയർഫോഴ്‌സ് തീയണയ്ക്കാൻ ശ്രമിക്കുന്നത്. ഓടും ആസ്ബസ്റ്റോസ് ഷീറ്റുമെല്ലാമിട്ട കടകളാണ് ചുറ്റും ഉള്ളത്. ഇടയ്ക്ക് വീടുകളും ഉണ്ട്. വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

എം.ജി റോഡിൽ നിന്നാണ് അഗ്നിശമന സേന വെള്ളം പമ്പു ചെയ്യുന്നത്. രക്ഷാപ്രവർത്തനത്തിനിടെ ഒരു അഗ്നിശമനസേനാ ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. ചെങ്കൽചൂള യൂണിറ്റിലെ ഫയർമാനായ സന്തോഷിനാണ് പരിക്കേറ്റത്. തീ പിടിത്തത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ വാഹനഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്.വലിയ ഗതാഗത തിരക്കുള്ള എംജി റോഡിന്റെ ഒരുഭാഗത്തുകൂടി ഗതാഗതം നിയന്ത്രിച്ചുകൊണ്ടാണ് കൂടുതൽ ഫയർഫോഴ്‌സ് എത്തി തീയണയ്ക്കാൻ ശ്രമിക്കുന്നത്.

തീയണക്കാൻ ശ്രമിക്കുന്നതിനിടെ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ചെങ്കൽചൂള യൂണിറ്റിലെ സന്തോഷിനാണ് പരിക്കേറ്റത്. നഗരത്തിൽ അതിരൂക്ഷമായ ഗതാഗത കുരിക്കാണ് അനുഭവപ്പെടുന്നത്.തീ നിയന്ത്രണവിധേയമായി കഴിഞ്ഞുവെന്നാണ് ഏറ്റവുമൊടുവിലായി ലഭിക്കുന്ന വിവരം. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ വി.കെ പ്രശാന്ത്, വി എസ് ശിവകുമാർ എംഎ‍ൽഎ, സി ദിവാകരൻ, വി.ശിവൻകുട്ടി എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP