Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രവാസികൾക്ക് കൈസഹായമായി ഒമാൻ എയർ; ഇന്ത്യയിൽ നിന്ന് വിദേശങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയിൽ ലഭിക്കുക ടിക്കറ്റ് നിരക്കിൽ ഏഴ് ശതമാനം ഇളവ്; കോളടിച്ചത് നോർകയിൽ രജിസ്റ്റർ ചെയ്തവർക്ക്

പ്രവാസികൾക്ക് കൈസഹായമായി ഒമാൻ എയർ; ഇന്ത്യയിൽ നിന്ന് വിദേശങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയിൽ ലഭിക്കുക ടിക്കറ്റ് നിരക്കിൽ ഏഴ് ശതമാനം ഇളവ്; കോളടിച്ചത് നോർകയിൽ രജിസ്റ്റർ ചെയ്തവർക്ക്

മറുനാടൻ മലയാളി ബ്യൂറോ

മസ്‌ക്കത്ത്: പ്രവാസികൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് ഒമാൻ എയർവേയ്‌സ്. നോർക റൂട്ട്‌സിൽ രജിസ്റ്റർ ചെയ്ത പ്രവാസികൾക്കാണ് ഒമാൻ എയർവേയ്‌സിൽ ഏഴ് ശതമാനം ടിക്കറ്റ് നിരക്കിളവ് ലഭിക്കുക. ഈ വർഷം ഡിസംബർ 31 വരെ ലഭിക്കുന്ന ആനുകൂല്യം സംബന്ധിച്ച് ഒമാൻ എയർവേയ്‌സിന്റെ സൗദി ബ്രാഞ്ചാണ് ഇളവ് പ്രഖ്യാപിച്ചത്. ഇന്ത്യയിൽ നിന്ന് ലോകത്തെവിടേക്കും തിരിച്ചും ഒമാൻ എയർവേയ്‌സിന്റെ ഏത് സർവീസിലും ഈ ആനുകൂല്യം ലഭിക്കും.

നോർക റൂട്ട്‌സിൽ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന തിരിച്ചറിയൽ കാർഡ് (ഐഡി കാർഡ്) തെളിവായി പരിഗണിച്ചാണ് ടിക്കറ്റ് നിരക്കിൽ ഇളവ് നൽകുന്നത്. ബിസിനസ് ക്ലാസിലും ഇകണോമി ക്ലാസിലും ഇളവ് ലഭിക്കും. ബുക്ക് ചെയ്യുന്ന സമയത്തുള്ള യാത്രാക്കൂലി എത്രയാണോ അതിന്റെ ഏഴ് ശതമാനമാണ് കിഴിവ് ലഭിക്കുക.

ഓൺലൈൻ വഴിയും ഒമാൻ എയർവേയ്‌സിന്റെ ഓഫീസുകൾ മുഖാന്തിരവും ടിക്കറ്റുകൾ ബുക്കു ചെയ്യാം. www.omanair.com എന്ന വെബ്‌സൈറ്റിൽ NRKA2019 എന്ന പ്രമോ കോഡ് കൊടുത്ത് ബുക്ക് ചെയ്താൽ ആനുകൂല്യം ലഭിക്കും. ജി.സി.സി രാജ്യങ്ങളിലും ഇന്ത്യയിലുമുള്ള ഒമാൻ എയർവേയ്‌സ് ഓഫീസുകളിൽ നേരിട്ടുപോയും ബുക്ക് ചെയ്യാം. ഓഫീസ് വഴി ടിക്കറ്റെടുക്കുമ്പോൾ നോർകയുടെ തിരിച്ചറിയൽ കാർഡ് കൈയിലുണ്ടാവണം.

ഈ വർഷം ഡിസംബർ 31 വരെ ബുക്ക് ചെയ്യുന്ന എല്ലാ ടിക്കറ്റുകൾക്കും ഈ ആനുകൂല്യം ലഭിക്കും. യാത്രാ വേളയിലും നോർകയുടെ തിരിച്ചറിയൽ കാർഡ് കൈവശം സൂക്ഷിക്കണമെന്നും ഒമാൻ എയർ അറിയിച്ചു. ആനുകൂല്യം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 011 5108733 (കെ.എസ്.എ കാൾ സെന്റർ), 011 4733133 (റിയാദ്), 013 8494200 (ദമ്മാം), 012 6610887 (ജിദ്ദ), 014 8673555 (മദീന) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ഒമാൻ എയറിന്റെ മറ്റ് കസ്റ്റമർ സർവീസ് സെന്ററുകളിൽ നിന്നും വിശദവിവരങ്ങൾ അറിയാം.

നോർക റൂട്ട്‌സ്

പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സർക്കാർ ഏജൻസിയാണ് നോർക റൂട്ടസ്. പ്രവാസികളുടെ സമയബന്ധിത സേവനവും ക്ഷേമവും സൗകര്യങ്ങളും ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. വിദേശ രാജ്യങ്ങളിലേക്കുള്ള തൊഴിൽ റിക്രൂട്ട്‌മെന്റ്, തൊഴിൽ പരിശീലനം, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തൽ തുടങ്ങിയവയാണ് പ്രധാന സേവനങ്ങൾ. വിവധതരം ചികിത്സാ-പുനരധിവാസ പദ്ധതികളും ധനസഹായ-സ്‌കോളർഷിപ്പുകളും നോർക നടപ്പിലാക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP