Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജീവിതത്തിൽ ആദ്യ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് നിലമ്പൂരിലെ നാനൂറോളം ആദിവാസികൾ; ബാങ്ക് വിളിച്ചതോടെ ജീവിതത്തിലാദ്യാമായി കാടിന്റെ മക്കൾ കാരക്ക കഴിച്ച് നോമ്പ് തുറന്നു; ഇഫ്താർ വിരുന്നൊരുക്കിയത് പി.വി അബ്ദുൽ വഹാബ് എംപി

ജീവിതത്തിൽ ആദ്യ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് നിലമ്പൂരിലെ നാനൂറോളം ആദിവാസികൾ; ബാങ്ക് വിളിച്ചതോടെ ജീവിതത്തിലാദ്യാമായി കാടിന്റെ മക്കൾ കാരക്ക കഴിച്ച് നോമ്പ് തുറന്നു; ഇഫ്താർ വിരുന്നൊരുക്കിയത് പി.വി അബ്ദുൽ വഹാബ് എംപി

ജംഷാദ് മലപ്പുറം

മലപ്പുറം: ജീവിതത്തിൽ ആദ്യ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് നിലമ്പൂരിലെ നെടുങ്കയം, മുണ്ടക്കടവ് കോളനികളിലെ നാനൂറോളം ആദിവാസികൾ, ബാങ്ക് വിളിച്ചതോടെ ജീവിതത്തിലാദ്യാമായി കാടിന്റെ മക്കൾ കാരക്ക കഴിച്ച് നോമ്പ് തുറന്നു. ഇഫ്താർ വിരുന്നൊരുക്കിയത് പി.വി അബ്ദുൽ വഹാബ് എംപിയാണ്. സൻസദ് ആദർശഗ്രാമം പദ്ധതി പൂർത്തിയാകുന്നതിന്റെ ഭാഗമായാണ് നെടുങ്കയം, മുണ്ടക്കടവ് കോളനികളിലെ ആദിവാസി കുടുംബങ്ങൾക്ക് പി.വി അബ്ദുൽ വഹാബ് എംപി ഇഫ്താർ വിരുന്നൊരുക്കിയത്.

നാനൂറോളം ആദിവാസികൾക്കാണ് നെടുങ്കയം ട്രൈബൽ സ്‌കൂളിൽ ഒരുക്കിയ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത്. ജീവിതത്തിലാദ്യമായി ഇഫ്താർ വിരുന്നിൽ പങ്കെടുക്കുന്നതിന്റെ സന്തോഷം എല്ലാവരുടെയും മുഖത്തുണ്ടായിരുന്നു. ഓണത്തിനും, പെരുന്നാൾ ഉൾപ്പെടെയുള്ള ആഘോഷങ്ങളിലും ഭക്ഷ്യധാന്യ കിറ്റുകൾ ലഭിക്കാറുണ്ടെങ്കിലും കോളനിക്കാർ ആദ്യമായാണ് നോമ്പുതുറ സൽക്കാരത്തിൽ പങ്കെടുക്കുന്നത്. വിശാലമായ ട്രൈബൽ ബദൽ സ്‌കൂൾ മുറ്റത്ത് നിരത്തിയ ഭക്ഷണം കഴിക്കാനായി എല്ലാവരും ഇരുന്നു. സ്റ്റേജിൽ നിന്നും ബാങ്ക് വിളിച്ചതോടെ ജീവിതത്തിലാദ്യാമായി കാടിന്റെ മക്കൾ കാരക്ക കഴിച്ച് നോമ്പ് തുറന്നു. പിന്നീട് തീന്മേശയിൽ നിരത്തിവെച്ച ഓരോന്നും. ഒന്നും നാടൻക്രമം തെറ്റാതെ തന്നെ. മലപ്പുറം ജൻശിക്ഷൺ സംസ്ഥാൻ വളണ്ടിയർമാരും, അമൽകോളജ് വിദ്യാർത്ഥികളും, മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരും ഇഫ്താറിന് നേതൃത്വം നൽകി.

മൂന്നുവർഷം മുമ്പാണ് കരുളായി പഞ്ചായത്ത് സൻസദ് ആദർശ് ഗ്രാമമായി പി.വി അബ്ദുൽ വഹാബ് എംപി ഏറ്റെടുത്തത്. പ്രാക്തന ഗോത്ര വിഭാഗമായ ചോല നായ്ക്കർ ഉൾപ്പെടുന്ന കരുളായി ഗ്രാമ പഞ്ചായത്തിനെ ആദർശ് ഗ്രാമ പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ തന്നെ ഉൾപ്പെടുത്തിയത് ഏറെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പദ്ധതി പ്രകാരം ഇവരുടെ ജീവിതനിലവാരം ഉയർത്താൻ സഹായച്ചു. ഏറെ ശ്രദ്ധയാകർഷിച്ച ട്രൈബൽ സ്‌കൂളും, മറ്റു സാമൂഹ്യ പദ്ധതികളും വലിയ വിപ്ലവമാണ് കോളനികളിലുണ്ടാക്കിയത്. ബദൽ സ്‌കൂളിനെ യു.പി തലത്തിലേക്ക് ഉയർത്തുവാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. നിലവിൽ നാലാം ക്ലാസ് വരെയാണ് ഇവിടെയുള്ളത്. അടുത്ത അധ്യായന വർഷം അഞ്ചാം ക്ലാസ് തുടങ്ങുമെന്ന് അബ്ദുൽ വഹാബ് എംപി മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്‌കൂൾ കൊഴിഞ്ഞുപോക്ക് അവസാനിപ്പിക്കാൻ അവർക്ക് പരമാവധി വിദ്യാഭ്യാസം എവിടെതന്നെ നൽകുകയെന്താണ് ലക്ഷ്യമെന്ന് എംപി പറഞ്ഞു. നെടുങ്കയം, മുണ്ടക്കടവ് കോളനിയിലുള്ളവരാണ് ഇഫ്താർ വിരുന്നിനെത്തിയത്.

ഈ കോളനികളിൽ നിന്നും എസ്.എസ്.എൽ.സി വിജയിച്ച ആറ് പെരെയും, പ്ലസ്ടു വിജയിച്ച നാല് പേരെയും പി.വി അബ്ദുൽ വഹാബ് എംപി ചടങ്ങിൽ ആദരിച്ചു. ഇഫ്താർ സംഗമത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസൈനാർ വിഷാരയിൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഇസ്മായീൽ മൂത്തേടം, സറീനാ മുഹമ്മദാലി, ടി.പി അഷ്‌റഫലി, ബ്ലോക്ക് അംഗം കെ.ടി കുഞ്ഞാൻ, ജെ.എസ്.എസ് ഡയറക്ടർ ഉമ്മർകോയ, ഗ്രമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി ശരീഫ, അംഗങ്ങളായ പി.മനോജ്, ഷീബ പൂഴിക്കുത്ത്, ഷേർളി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കക്കോടൻ അബ്ദുൽ നാസർ, കെ.പി നസീർ, സൂര്യനാരായണൻ, അബ്ദുസമദ് ചീമാടൻ, മുജീബ് ദേവശ്ശേരി എന്നിവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP