Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമ്മ അച്ഛന്റെ കൈകൾ പിറകോട്ടു പിടിച്ചു; മാമൻ കുത്തി എന്ന് പ്രചരിക്കുന്ന കുട്ടിയുടെ മൊഴി വ്യാജം; മനോജുമായുള്ള അവിഹിതം സമ്മതിച്ച് ഭാര്യയും; കാമുകിയെ കാണാൻ ഇനി വീട്ടിൽ വരരുതെന്ന സുഹൃത്തിന്റെ വിലക്ക് പ്രകോപനമായി; വീട്ടിനുള്ളിൽ ഒളിച്ചിരുന്ന് കൂട്ടുകാരനെ കുത്തി പ്രതികാരം; വട്ടപ്പാറയിലെ വിനോദ് വധത്തിൽ നിറയുന്നതും ദാമ്പത്യ ചതി തന്നെ; കൊലക്കേസിൽ ഭാര്യ രാഖിയും പ്രതിയായേക്കും

അമ്മ അച്ഛന്റെ കൈകൾ പിറകോട്ടു പിടിച്ചു; മാമൻ കുത്തി എന്ന് പ്രചരിക്കുന്ന കുട്ടിയുടെ മൊഴി വ്യാജം; മനോജുമായുള്ള അവിഹിതം സമ്മതിച്ച് ഭാര്യയും; കാമുകിയെ കാണാൻ ഇനി വീട്ടിൽ വരരുതെന്ന സുഹൃത്തിന്റെ വിലക്ക് പ്രകോപനമായി; വീട്ടിനുള്ളിൽ ഒളിച്ചിരുന്ന് കൂട്ടുകാരനെ കുത്തി പ്രതികാരം; വട്ടപ്പാറയിലെ വിനോദ് വധത്തിൽ നിറയുന്നതും ദാമ്പത്യ ചതി തന്നെ; കൊലക്കേസിൽ ഭാര്യ രാഖിയും പ്രതിയായേക്കും

എം മനോജ് കുമാർ

പോത്തൻകോട്: വട്ടപ്പാറയിലെ വിനോദ് വധത്തിനു പിന്നിൽ അവിഹിതബന്ധം. വിനോദിന്റെ ഭാര്യ രാഖിയും കുടുംബ സുഹൃത്തായ മനോജും തമ്മിൽ മൂന്നു വർഷത്തിലേറെ നിലനിൽക്കുന്ന അവിഹിത ബന്ധമാണ് വിനോദിന്റെ കൊലപാതകത്തിലേക്ക് വഴി വെച്ചത്. മനോജ് വിനോദിന്റെ കുടുംബസുഹൃത്തും മിക്ക ദിവസങ്ങളിലും വീട്ടിൽ എത്തുന്നയാളുമാണ്. ഈ സൗഹൃദമാണ് പിന്നീട് അവിഹിതത്തിലേക്ക് വളർന്നത്.

കൊലപാതകത്തിന് പിന്നിൽ ഈ അവിഹിതമാണെന്ന വ്യക്തമായ സൂചനകൾ വട്ടപ്പാറ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ അടുത്ത കാലത്ത് മനോജിന്റെ വീട്ടിലേക്കുള്ള സന്ദർശനം വിനോദ് വിലക്കിയിരുന്നു. ഇതിന്റെ പേരിൽ രാഖിയും വിനോദും തമ്മിൽ അസ്വാരസ്യവും നിലനിന്നിരുന്നു. ഈ കൊലപാതകത്തിൽ വിനോദിന്റെ ഭാര്യയെ പ്രതിയാക്കുന്ന സാധ്യതകൾ ആണ് പൊലീസ് പരിശോധിക്കുന്നത്. രാഖിയെ പൊലീസ് ചോദ്യം ചെയ്ത് തത്ക്കാലം വിട്ടയച്ചിട്ടുണ്ട്. പക്ഷെ തെളിവുകൾ എതിരാണെന്ന് കണ്ടാൽ രാഖിയെ അറസ്റ്റ് ചെയ്യുകയും രണ്ടാം പ്രതിയാക്കുകയും ചെയ്തേക്കും.

കൊലപാതകത്തിൽ ഭാര്യ രാഖിക്ക് പങ്കുണ്ട് എന്ന് തെളിയിക്കുന്ന വിധത്തിലുള്ള സൂചനകൾ പൊലീസിന് ലഭിച്ചിട്ടില്ല. 'അമ്മ അച്ഛന്റെ കൈകൾ പിറകോട്ടു പിടിച്ചു. മാമൻ കുത്തി എന്ന പ്രചരിക്കുന്ന കുട്ടിയുടെ മൊഴിയിലും വാസ്തവമില്ല എന്നാണ് സൂചന. ഈ രീതിയിലുള്ള മൊഴി കുട്ടി നൽകിയില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ഞങ്ങൾ വീട്ടിലെത്തുമ്പോൾ മാമൻ വീട്ടിലുണ്ടായിരുന്നു. എന്ന മൊഴിയാണ് കുട്ടികൾ നൽകിയത്. അമ്മയും അച്ഛനും പുറത്തേക്ക് വരുമ്പോൾ മനോജ് മാമൻ ഓടിപ്പോകുന്നത് കണ്ടു എന്നാണ് കുട്ടികൾ മൊഴി നൽകിയത്. ഇതോടെ ഭാര്യയെ ചോദ്യം ചെയ്തപ്പോഴാണ് മനോജ് വീട്ടിലുണ്ടായിരുന്നു എന്ന കാര്യം രാഖിയും സ്ഥിരീകരിക്കുന്നത്. ഇതോടെയാണ് മനോജിനെ ഒന്നാം പ്രതിയാക്കി റിമാൻഡ് ചെയ്യുന്നത്.

പക്ഷെ രാഖിയും വിനോദും കുടുംബമായി പുറത്തുപോയി തിരിച്ചു വന്ന കഴിഞ്ഞ 12 നു മനോജ് വിനോദിന്റെ വീട്ടിൽ ഒളിച്ചിരിപ്പുണ്ടായിരുന്നു. അടുക്കളയിലെ വർക്ക് ഏരിയയിലാണ് മനോജ് ഒളിച്ചിരുന്നത്. ഇവിടെ വിനോദ് എത്തിയപ്പോഴാണ് മനോജ് ഒളിഞ്ഞിരുന്നത് കുത്തിയത്. രാഖിയാണ് വിനോദിനെ കൂട്ടി വെളിയിലേക്ക് കൊണ്ടുവരുന്നത്. രണ്ടു കുട്ടികളാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. രാഖി-മനോജ് ബന്ധം ഈ അടുത്ത കാലങ്ങളിൽ വിനോദ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പകയാണ് വീട്ടിൽ ഒളിച്ചിരുന്നു കുത്തി വിനോദിനെ ഇല്ലാതാക്കുന്നതിലേക്ക് മനോജിനെ നയിച്ചത്. ഈ കൊലപാതകത്തിൽ രാഖിയുടെ പങ്ക് എത്രമാത്രമാണെന്നാണ് വട്ടപ്പാറ പൊലീസ് പരിശോധിക്കുന്നത്. വിനോദ്-രാഖി കുടുംബബന്ധം ഈ അവിഹിതത്തിന്റെ പേരിൽ ഉലഞ്ഞിരുന്നു. വിനോദ് എതിർത്തെങ്കിലും മനോജിനെ ഒഴിവാക്കാൻ രാഖി തയ്യാറായിരുന്നില്ല. ഇവർ തമ്മിൽ നിലനിന്ന വഴിവിട്ട ബന്ധമായിരുന്നു അതിനു കാരണം.

മനോജുമായി രാഖി തുടരുന്ന ബന്ധത്തിന്റെ പേരിലാണ് കുടുംബന്ധം ഉലഞ്ഞത്. മനോജ് വീട്ടിൽ വരുന്നതിനെ വിനോദ് എതിർക്കുകയും ചെയ്തിരുന്നു. ഇതിന്റെ പകയിലാണ് മനോജ് വിനോദിനെ കൊന്നത് എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ' കൊലപാതകത്തിൽ രാഖിയുടെ പങ്ക് എന്താണ് എന്ന കാര്യത്തിലുള്ള അന്വേഷണമാണ് മുന്നോട്ടു പോകുന്നത്-റൂറൽ പൊലീസ് ചീഫ് ബി.അശോകൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഒന്നാം പ്രതിയായ മനോജിനെ റിമാൻഡ് ചെയ്തിട്ടുണ്ട്. രാഖിക്ക് ഈ കൊലയിൽ പങ്കുണ്ട് എന്ന് തെളിഞ്ഞാൽ രാഖി അറസ്റ്റിലാകും. രാഖിയെ ഇനിയും പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കും-റൂറൽ എസ്‌പി പറയുന്നു. രാഖിയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. വിനോദിന്റെ മരണശേഷം കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയുന്നില്ലാത്ത അവസ്ഥയിലാണ് രാഖി ഉണ്ടായിരുന്നത്. അതിനാലാണ് വീണ്ടും ചോദ്യം ചെയ്യാൻ വേണ്ടി രാഖിയെ തത്ക്കാലം വിട്ടയച്ചത്. വിനോദിന്റെ കുടുംബത്തിന്റെ ആരോപണങ്ങൾ വിശദമായി അന്വേഷിച്ച ശേഷം ഈ കേസിൽ മുന്നോട്ടു പോകാൻ വേണ്ടിയാണ് പൊലീസ് ഒരുങ്ങുന്നത്.

കഴിഞ്ഞ 12 നാണു വട്ടപ്പാറയെ നടുക്കി വിനോദ് കൊല്ലപ്പെടുന്നത്. കുടുംബപ്രശ്‌നത്തെ തുടർന്ന് സ്വയം കുത്തി മരിച്ചു എന്ന രീതിയിലാണ് മരണവാർത്ത ആദ്യം വന്നത്. പിന്നീടാണ് വിനോദിന്റെ മരണം കൊലപാതകം എന്ന സൂചനകൾ പൊലീസിന് ലഭിക്കുന്നത്. ഇതിനെ തുടർന്നാണ് വിനോദിന്റെ ഭാര്യ രാഖിയുടെ കാമുകനായ വട്ടിയൂർക്കാവ് തൊഴുവൻകോട് കെആർഡബ്ല്യുഎ 134ഡി ശ്രീവിനായക ഹൗസിൽ മനോജ് ( 30 )അറസ്റ്റിലാകുന്നത്. തുടർന്ന് പൊലീസ് വിനോദിന്റെ ഭാര്യ രാഖിയേയും ചോദ്യം ചെയ്യുകയായിരുന്നു. മനോജുമായുള്ള അവിഹിത ബന്ധം രാഖി പൊലീസിനോട് സമ്മതിച്ചു. ഇതോടെയാണ് മരണത്തിൽ രാഖിയുടെ പങ്കും പൊലീസ് അന്വേഷിച്ചു തുടങ്ങിയത്.

മകന്റെ അരുംകൊലയ്ക്കു കാരണം ഭാര്യ രാഖിയുടെ വഴിവിട്ട ബന്ധമെന്ന് ആരോപിച്ച് വിനോദിന്റെ പിതാവ് ജോസഫ് രംഗത്തുണ്ട്. ഒറ്റപ്പെട്ട സ്ഥലത്ത് മകനെയും കൂട്ടി വാടകകെട്ടിടം തേടി പോയത് രാഖിയുടെ നിർബന്ധം മൂലമായിരുന്നു. കുട്ടികൾ സുരക്ഷിതരല്ലെന്നതിനാൽ കുട്ടികളെ വിട്ടുകിട്ടാനായി നിയമപരമായി നീങ്ങുമെന്നും ജോസഫ് പറയുന്നു. ജോസഫിന്റെ ഈ ആരോപണത്തെ പിൻപറ്റിയുള്ള അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP