Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഫാസ്റ്റ് ഫുഡ് ഭീമൻ ബർഗർ കിംങ് വിളമ്പിയ ബർഗർ കഴിച്ചതോടെ ചോര ഛർദ്ദിച്ച് അവശനിലയിലായി; പരിശോധനയിൽ കണ്ടെത്തിയത് ബർഗറിനുള്ളിലെ കുപ്പിച്ചില്ലുകൾ; വളരെ നാൾ കൂടി കണ്ടുമുട്ടിയ കൂട്ടുകാർക്കൊപ്പം ഭക്ഷണം കഴിക്കാൻ പോയ സജിത്തിന് ഇതുവരെ ചികിത്സക്ക് ചെലവായത് 35,000രൂപ

ഫാസ്റ്റ് ഫുഡ് ഭീമൻ ബർഗർ കിംങ് വിളമ്പിയ ബർഗർ കഴിച്ചതോടെ ചോര ഛർദ്ദിച്ച് അവശനിലയിലായി; പരിശോധനയിൽ കണ്ടെത്തിയത് ബർഗറിനുള്ളിലെ കുപ്പിച്ചില്ലുകൾ; വളരെ നാൾ കൂടി കണ്ടുമുട്ടിയ കൂട്ടുകാർക്കൊപ്പം ഭക്ഷണം കഴിക്കാൻ പോയ സജിത്തിന് ഇതുവരെ ചികിത്സക്ക് ചെലവായത് 35,000രൂപ

മറുനാടൻ മലയാളി ബ്യൂറോ

പൂന: ഉച്ചഭക്ഷണത്തിനായി കൂട്ടുകാരുമൊത്ത് റെസ്റ്റോറന്റിലെത്തിയ യുവാവിന് ബർഗർ കഴിച്ച് ഗുരുതര പരിക്ക്.ബർഗറിനുള്ളിൽ ഉണ്ടായിരുന്ന കുപ്പിച്ചില്ല് ശരീരത്തിനുള്ളിലെത്തിയാണ് യുവാവ് അവശനായത്. പൂനയിലെ അന്താരാഷ്ട്ര ഫാസ്റ്റ് ഫുഡ് ചെയിനിൽ വച്ചാണ് അപ്രതീക്ഷിത സംഭവം നടന്നത്. പൂണെയിലെ എഫ്‌സി റോഡിലുള്ള ബർഗർ കിങ് കടയിൽ വെച്ച് ബർഗർ കഴിച്ച യുവാവിന്റെ വായിൽ നിന്ന് ചോരയൊഴുകിയപ്പോൾ നടന്ന പരിശോധനയിലാണ് ഞെട്ടിക്കുന്ന കാര്യം കണ്ടെത്തിയത്.

ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ നാല് സുഹൃത്തുക്കൾക്കൊപ്പം ബർഗർ കഴിക്കാനെത്തിയതായിരുന്നു സജിത് പത്താൻ. ബർഗർ കഴിക്കുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച സജിത്ത് കുറച്ച് നേരത്തിനുള്ളിൽ രക്തം ഛർദ്ദിക്കുകയായിരുന്നു. സുഹൃത്തുക്കൾ ചേർന്ന് ബർഗർ പരിശോധിച്ചപ്പോഴാണ് പൊട്ടിയ ചില്ല് കഷ്ണങ്ങൾ കണ്ടെത്തിയത്. തുടർന്ന് സുഹൃത്തുക്കൾ ചേർന്ന് സജിത്തിനെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അതേസമയം സജിത്ത് അപകടനില തരണം ചെയ്തതായി സഹയാദ്രി ആശുപത്രി അധികൃതർ അറിയിച്ചു.

സജിത് പത്താൻ ബർഗർ കിംഗിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഭക്ഷണം കഴിക്കാൻ തുടങ്ങിയ ഉടനെ സജിത് ചുമയ്ക്കാൻ തുടങ്ങിയെന്നും, തങ്ങൾ അയാളുടെ തൊണ്ടയിൽ എന്തോ കുടുങ്ങിയെന്നുമാണ് കരുതിയതെന്ന് സുഹൃത്ത് അജയ് ചസാലെ പറഞ്ഞു. ദീർഘ കാലത്തിന് ശേഷമാണ് സജിത്തിനെ കണ്ടതെന്നും, തുടർന്ന് അദ്ദേഹം ബർഗർ വാങ്ങി കൊണ്ടുവന്ന ശേഷമാണ് പ്രശ്‌നങ്ങൾ ആരംഭിച്ചതെന്നും സുഹൃത്തുക്കൾ പറയുന്നു. തൊണ്ടയിൽ പ്രശ്‌നങ്ങൾ മാറാനായി വെള്ളം കുടിച്ചെങ്കിലും സജിത്ത് രക്തം പുറത്തേക്ക് തുപ്പുകയാണ് ഉണ്ടായത്. തുടർന്നാണ് ബർഗർ പരിശോധിച്ചത്.

ഓട്ടോ ഡ്രൈവറാണ് സജിത് പത്താൻ. വളരെകാലത്തിന് ശേഷം കണ്ടുമുട്ടിയ സുഹൃത്തുക്കളുമായി ഭക്ഷണം കഴിക്കവെയാണ് ഇയാൾക്ക് അപകടം സംഭവിക്കുന്നത്. ശ്വാസതടസ്സം അനുഭവപ്പെടുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്ത സജിത്തിന് സുഹൃത്തുക്കൾ വെള്ളം കുടിക്കാൻ നൽകി. എന്നാൽ, വെള്ളം കുടിക്കാനാകാതെ സജിത് ചോര ഛർദ്ദിക്കുകയായിരുന്നു. ഉടൻതന്നെ സുഹൃത്തുക്കൾ ഇയാളെ അശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചികിത്സക്കായി പ്രവേശിപ്പിച്ച ഉടൻ തന്നെ 15,000 രൂപ ആശുപത്രിയിൽ അടയ്‌ക്കേണ്ടി വന്നു. എന്നാൽ പിറ്റേദിവസവും കൂടുതൽ പരിശോധനയ്ക്കായി എത്തിയതോടെ കൂടുതൽ പണം ചെലവായി. സജിത്തിന്റെ ചികിത്സക്കായി ഇതുവരെ 35000 രൂപയോളം ആശുപത്രിയിൽ ചെലവായെന്നും ഇവർ പറയുന്നു. എന്നാൽ ശരീരത്തിനുള്ളിൽ അകപ്പെട്ട ചില്ലു കഷ്ണങ്ങൾ പുറത്തെടുക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ല എന്ന ആരോപണവുമുണ്ട്. അവ തനിയെ പുറത്തുപോകുമെന്നാണ് ഡോക്ടർമാർ ഇവരെ അറിയിച്ചിരിക്കുന്നത്.

ബർഗർ കിങ് തന്നെയാണ് ഗ്ലാസ് കഷ്ണങ്ങൾ ബർഗറിൽ ഇട്ടതെന്നാണ് ഇവർ ആരോപിക്കുന്നത്. പ്രഥമ ദൃഷ്ട്യാ ഹോട്ടലിനെതിരെ തെളിവുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP