Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അഭിപ്രായ സർവേകളെ വിശ്വസിക്കരുത്; വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിട്ടുള്ള സ്‌ട്രോങ് റൂമുകളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ജാഗ്രത പുലർത്തണം; നമ്മുടെ കഠിനദ്ധ്വാനത്തിന് ഫലം ഉണ്ടാകുക തന്നെ ചെയ്യും; എക്‌സിറ്റ് പോളികളിൽ തളർന്നിരിക്കുന്ന കോൺഗ്രസ് പ്രവർത്തകരെ ഉത്തേജിപ്പിച്ച് പ്രിയങ്ക ഗാന്ധി

അഭിപ്രായ സർവേകളെ വിശ്വസിക്കരുത്; വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിട്ടുള്ള സ്‌ട്രോങ് റൂമുകളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ജാഗ്രത പുലർത്തണം; നമ്മുടെ കഠിനദ്ധ്വാനത്തിന് ഫലം ഉണ്ടാകുക തന്നെ ചെയ്യും; എക്‌സിറ്റ് പോളികളിൽ തളർന്നിരിക്കുന്ന കോൺഗ്രസ് പ്രവർത്തകരെ ഉത്തേജിപ്പിച്ച് പ്രിയങ്ക ഗാന്ധി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: എക്‌സിറ്റ് പോളുകൾ പുറത്തുവന്നതോടെ കടുത്ത നിരാശയിലാണ് കോൺഗ്രസ് പ്രവർത്തകർ. എന്നാൽ, നിരാശരായ പ്രവർത്തകരെ ആശ്വസിപ്പിച്ചും പ്രതീക്ഷ നൽകിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. അഭിപ്രായസർവേകളെ കോൺഗ്രസ് പ്രവർത്തകർ വിശ്വസിക്കരുതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

അഭിപ്രായസർവേ ഫലങ്ങൾ നിങ്ങളെ നിരുത്സാഹപ്പെടുത്താൻ വേണ്ടിയാണ്. അതിനാൽ വിശ്വസിക്കരുതെന്നും പ്രിയങ്ക പറഞ്ഞു. വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിട്ടുള്ള സ്‌ട്രോങ് റൂമുകളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ജാഗ്രത പുലർത്തണം. നമ്മുടെ കഠിനദ്ധ്വാനത്തിന് ഫലം ഉണ്ടാകുക തന്നെ ചെയ്യുമെന്നും ശബ്ദ സന്ദേശത്തിൽ പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

ബിജെപി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണി അധികാരത്തിൽ തുടരുമെന്ന തരത്തിൽ അഭിപ്രായസർവേ ഫലങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. ഏഴ് ഘട്ടങ്ങളിലായി നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഫലം മെയ് 23നാണ് പുറത്തുവരിക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP