Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റജീനയും സലീമും കോട്ടയം സ്വദേശികളായ സഹോദരിമാരിൽ നിന്നും പണം വാങ്ങിയത് അബുദാബിയിൽ ജോലി വാഗ്ദാനം ചെയ്ത്; യുഎയിൽ എത്തിയ ഷീജയും ഷീബയും തങ്ങൾ വഞ്ചിക്കപ്പെട്ടു എന്നു മനസ്സിലാക്കിയതോടെ എംബസിയെ സമീപിച്ചു; വിസ തട്ടിപ്പിന്റെ ഏറ്റവും പുതിയ ഇരകൾ രക്ഷപെട്ടത് മലയാളികളായ യുവാക്കളുടെ സമയോചിതമായ ഇടപെടലിലൂടെ

റജീനയും സലീമും കോട്ടയം സ്വദേശികളായ സഹോദരിമാരിൽ നിന്നും പണം വാങ്ങിയത് അബുദാബിയിൽ ജോലി വാഗ്ദാനം ചെയ്ത്; യുഎയിൽ എത്തിയ ഷീജയും ഷീബയും തങ്ങൾ വഞ്ചിക്കപ്പെട്ടു എന്നു മനസ്സിലാക്കിയതോടെ എംബസിയെ സമീപിച്ചു; വിസ തട്ടിപ്പിന്റെ ഏറ്റവും പുതിയ ഇരകൾ രക്ഷപെട്ടത് മലയാളികളായ യുവാക്കളുടെ സമയോചിതമായ ഇടപെടലിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

അബൂദബി: തൊഴിൽ തട്ടിപ്പിനിരയായ മലയാളി വനിതകൾ ഒടുവിൽ എംബസിയിൽ അഭയം തേടി. കോട്ടയം സ്വദേശികളായ സഹോദരിമാർ യുഎഇ യിൽ എത്തിയത് മലയാളിയുടെ വീട്ടിൽ ജോലി വാഗ്ദാനം സ്വീകരിച്ച്. വിസ ഏജന്റുമാരായ സലീം റജീന എന്നിവരാണ് പണം വാങ്ങി ഇവരെ എമിറേറ്റ്‌സിൽ എത്തിച്ചത്. റജീന അബുദാിയിലെ ഏജന്റും സലീം കേരളത്തിലെ ഏജന്റുമാണ്. അമ്പതിനായിരം രൂപയാണ് രണ്ടുപേരിൽ നിന്നുമായി ഇവർ വിസയ്ക്കായി വാങ്ങിയത്.

വീട്ടു ജോലിക്കായി വിസയ്ക്ക് പണം നൽകിയ കോട്ടയം സ്വദേശികളായ ഷീജയും ഷീബയുമാണ് വഞ്ചിക്കപ്പെട്ടത്. കൊച്ചി എയർപോർട്ടിൽ നിന്നും യുഎഇലേക്ക് എത്തുന്ന ഇവരെ സ്വീകരിക്കാൻ റജീനയുടെ സഹായികളായ ജലാലും സെയ്ദും വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഇവർ യുവതികളുമായി നാലു ദിവസത്തോളം പലയിടങ്ങിൽ ചുറ്റിക്കറക്കുകയായിരുന്നു. ജോലി സ്ഥലത്തേക്ക് എത്തിക്കാത്തിനാൽ സംശയം തോന്നിയ ഷീജയും ഷീബയും ജലാലിനെയും സെയ്ദിനെയും ചോദ്യം ചെയ്തു. ഇവരെ നാട്ടിൽ നിന്നും എത്തിച്ചത് തെഴിൽ വിസയിലല്ലായിരുന്നു. ഇവരിൽ നിന്നും പണം കൈപ്പറ്റിയ ശേഷം വിസിറ്റിങ് വിസയാണ് ഏജന്റ് ഇവർക്കായി നൽകിയത്.

ജോലി സ്ഥലം എവിടെയെന്നന്വേഷിച്ചതോടെ ഏജന്റിന്റെ സഹായികൾ പാസ്‌പോർട്ട് പിടിച്ചുവെച്ചു. അബൂദാബിയിൽ ജോലിയുണ്ടെന്ന് പറഞ്ഞ് വീണ്ടും വാഹനത്തിൽ കയറ്റി കൊണ്ടുപോയെങ്കിലും അതും തട്ടിപ്പായിരുന്നുവെന്ന് സഹോദരിമാർ പറയുന്നു. ഇവർ ബഹളം വെച്ചതു കണ്ട് വിവരമന്വേഷിക്കാനെത്തിയ മലയാളികളായ യുവാക്കൾ ഇടപെട്ട് ഇന്ത്യൻ എംബസിയിൽ വിവരമറിയിക്കുകയായിരുന്നു.

എംബസിയിൽ സഹായം തേടിയ ഇവർക്ക് ഒന്നുകിൽ ശരിയായ വിസയിൽ ജോലി ലഭിക്കണം എന്നാണ് ആവശ്യം. അല്ലെങ്കിൽ തിരിച്ചു നാട്ടിൽ പോകണം. എന്തു തന്നെയായാലും ഇനിയാരും തങ്ങളുടെ പോലെ വഞ്ചിക്കപ്പെട്ട് വിസിറ്റ് വിസയിൽ ജോലിക്കായി വരരുത് എന്നാണ് ഇപ്പോൾ ഇവർക്ക് പറയുവാനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP