Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭർത്താവിന്റെ മരണത്തിന് പിന്നാലെ സ്വത്തുക്കൾ അമ്മായിയമ്മയിലേക്ക് പോയത് സഹിച്ചില്ല; വ്യാജ ഒപ്പിട്ടും ആൾമാറാട്ടം നടത്തിയും മരുമകൾ സ്വത്ത് തട്ടിയെടുത്തെന്ന പരാതിയുമായി വയോധിക; തട്ടിപ്പ് നടത്താൻ അമ്മായിയമ്മയുടെ ഒപ്പ് 'ഒപ്പിച്ചത്' മകന്റെ കടം തീർക്കാൻ ലോണിനെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്; പൊന്നാനിയിലെ ബീവാത്തുവിന്റെ പരാതിക്ക് പിന്നാലെ നടന്ന ഫോറൻസിക്ക് പരിശോധനയിൽ തെളിഞ്ഞത് സ്വത്ത് സ്വന്തമാക്കാൻ മരുമകളും സംഘവും കാട്ടിയ 'കുബുദ്ധി'

ഭർത്താവിന്റെ മരണത്തിന് പിന്നാലെ സ്വത്തുക്കൾ അമ്മായിയമ്മയിലേക്ക് പോയത് സഹിച്ചില്ല; വ്യാജ ഒപ്പിട്ടും ആൾമാറാട്ടം നടത്തിയും മരുമകൾ സ്വത്ത് തട്ടിയെടുത്തെന്ന പരാതിയുമായി വയോധിക; തട്ടിപ്പ് നടത്താൻ അമ്മായിയമ്മയുടെ ഒപ്പ് 'ഒപ്പിച്ചത്' മകന്റെ കടം തീർക്കാൻ ലോണിനെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്; പൊന്നാനിയിലെ ബീവാത്തുവിന്റെ പരാതിക്ക് പിന്നാലെ നടന്ന ഫോറൻസിക്ക് പരിശോധനയിൽ തെളിഞ്ഞത് സ്വത്ത് സ്വന്തമാക്കാൻ മരുമകളും സംഘവും കാട്ടിയ 'കുബുദ്ധി'

മറുനാടൻ ഡെസ്‌ക്‌

പൊന്നാനി : ഭർത്താവിന്റെ മരണത്തിന് പിന്നാലെ സ്വത്തുക്കൾ അമ്മായിയമ്മയിലേക്ക് പോയത് സഹിക്കാനാവാതെ മരുമകൾ കാട്ടിയത് ക്രിമിനലുകളെ വെല്ലുന്ന കുബുദ്ധി. വയോധികയുടെ പരാതിക്ക് പിന്നാലെ പുറത്ത് വരുന്നത് വ്യാജ ഒപ്പിട്ടും ആൾമാറാട്ടം നടത്തിയും യുവതി നടത്തിയ വൻ തട്ടിപ്പിന്റെ കഥയാണ്. പൊന്നാനി മൂസ്സമാക്കാനകത്ത് ബീവാത്തു നൽകിയ പരാതിക്ക് പിന്നാലെയാണ് നടുക്കുന്ന സംഭവം പുറം ലോകമറിയുന്നത്.

കേസിൽ ബീവാത്തുവിന്റെ മകന്റെ ഭാര്യ തെരുവത്ത് ഫൗസിയയെ ഒന്നാം പ്രതിയാക്കി പൊന്നാനി പൊലീസ് കേസെടുത്തു. മാത്രമല്ല ഫൗസിയയ്ക്ക് വേണ്ടി പ്രമാണം തയാറാക്കി കൊടുത്ത കൂർക്കപറമ്പിൽ അഡ്വ. മുഹമ്മദ് ഷാഫി സാക്ഷികളായി ഒപ്പിട്ട പുതുവീട്ടിൽ മുഹമ്മദ് ഉനൈസ്, കുന്നത്തകത്ത് ധനീഷ്, വമ്പന്റെ ഷരീഫ് എന്നിവരേയും പ്രതിചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

2013 ലാണ് കേസിനാസ്പദമായ സംഭവം മകന്റെ മരണശേഷം ഉമ്മക്ക് അവകാശമായി കിട്ടിയ സ്വത്ത് കൃത്രിമമായി ആധാരം ഉണ്ടാക്കിയും ഉമ്മയുടെന്ന പേരിൽ വ്യാജ ഒപ്പിട്ടും സ്വത്ത് കൈവശപ്പെടുത്തുകയായിരുന്നു. മകന്റെ കടം തീർക്കാനായി ലോണെടുക്കുന്നതിനായി ഉമ്മയുടെ ഒപ്പ് വേണം എന്നാവശ്യപ്പെട്ടായിരുന്നു ഉമ്മയെ മകന്റെ ഭാര്യയായ ഫൗസിയ കൊണ്ടുപോയത്. എന്നാൽ രജിസ്ട്രാർ ഓഫിസിൽ പോയി താൻ ഒരു പ്രമാണത്തിലും ഒപ്പിട്ടിട്ടില്ലെന്നും തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും ബീവാത്തു പറഞ്ഞു.

വ്യാജ പ്രമാണം ഉണ്ടാക്കിയത് ശ്രദ്ധയിൽപ്പെട്ടതോടെ ബീവാത്തു രജിസ്ട്രാർക്ക് പരാതി നൽകുകയും ബീവാത്തുവിന്റെ നാൽപതോളം ഒപ്പുകൾ ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ആധാരം വ്യാജമാണെന്ന് തെളിഞ്ഞു. ഇതിനെ തുടർന്ന് തിരുവനന്തപുരം രജിസ്‌ട്രേഷൻ ഐജി പ്രമാണം റദ്ദ് ചെയ്യുകയും കുറ്റക്കാർക്കെതിരെ നടപടി എടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ആൾമാറാട്ടം നടത്തി വ്യാജ പ്രമാണം ഉണ്ടാക്കിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബീവാത്തു പൊന്നാനി മജിസ്‌ട്രേട്രേറ്റ് കോടതിയിൽ നൽകിയ പരാതിയെ തുടർന്ന് കോടതിയുടെ നിർദ്ദേശപ്രകാരമാണ് പൊന്നാനി പൊലീസ് കേസെടുത്തത്.
സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയതായി പൊന്നാനി സിഐ സി.കെ വിനു പറഞ്ഞു.

കഴിഞ്ഞ രണ്ടാം തീയതിയാണ് പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുന്നത്. ആൾമാറാട്ടം, വ്യാജരേഖയുണ്ടാക്കൽ തുടങ്ങി ഗുരുതരമായ ക്രിമിനൽ കുറ്റമാണ് പ്രതികൾക്കെതിരെ ചാർത്തിയിട്ടുള്ളതെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സിഐ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP