Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അങ്കം ജയിക്കുന്നത് ആര്? കൈരളി ന്യൂസ് എക്‌സിറ്റ് പോൾ ഫലം പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ച വാർത്തയിൽ മോദിക്കും രാഹുൽ ഗാന്ധിക്കും ഒപ്പം യെച്ചൂരിയുടെ പടവും വെച്ച് പാർട്ടി ചാനൽ; സിപിഎം ജനറൽ സെക്രട്ടറി 'അങ്കമാലിയിലെ പ്രധാനമന്ത്രിയാണോ' എന്നു ചോദിച്ച് ട്രോളുമായി സോഷ്യൽ മീഡിയ

അങ്കം ജയിക്കുന്നത് ആര്? കൈരളി ന്യൂസ് എക്‌സിറ്റ് പോൾ ഫലം പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ച വാർത്തയിൽ മോദിക്കും രാഹുൽ ഗാന്ധിക്കും ഒപ്പം യെച്ചൂരിയുടെ പടവും വെച്ച് പാർട്ടി ചാനൽ; സിപിഎം ജനറൽ സെക്രട്ടറി 'അങ്കമാലിയിലെ പ്രധാനമന്ത്രിയാണോ' എന്നു ചോദിച്ച് ട്രോളുമായി സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: രാഷ്ട്രീയമായി സിപിഎം കരുത്തരായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഒന്നാം യുപിഎയുടെ കാലത്ത് ഭരണത്തിലെ കടിഞ്ഞാണായി പ്രവർത്തിച്ചത് അന്നത്തെ സിപിഎം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടായിരുന്നു. എന്നാൽ, കാലം മാറിയപ്പോൾ സിപിഎം അതീവ ദുർബലരായി മാറുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്. ഇത്തവണ സിപിഎമ്മിന് ദേശീയ പാർട്ടി പദവി പോലും നഷ്ടമാകുമെന്ന അവസ്ഥയിലാണ് കാര്യങ്ങൾ.

ഇതിനിടെയാണ് കൈരളി ന്യൂസ് ഇന്നലെ എക്‌സിറ്റ് പോൾ ഫലം പ്രസിദ്ധീകരിച്ചത്. കൈരളി ന്യൂസും സെന്റർ ഫോർ ഇലക്ടറൽ സ്റ്റഡീസും സംയുക്തമായി നടത്തിയ എക്‌സിറ്റ് പോൾ സർവേ ഫലങ്ങൾ ഇന്നലെ സംപ്രേഷണം ചെയ്തപ്പോൾ അതേക്കുറിച്ചുള്ള വാർത്തയും കൈരളി ന്യൂസ് വെബ്‌സൈറ്റിൽ നൽകിയിരുന്നു. ഇതിൽ മോദിക്കും രാഹുലിനും ഒപ്പം യെച്ചൂരിയുടെ ചിത്രവും നൽകിയത് സോഷ്യൽ മീഡിയയിൽ ട്രോളിംഗിന് ഇടയാക്കി.

അങ്കം ജയിക്കുന്നത് ആര്? എന്ന തലക്കെട്ടിലാണ് കൈരളി ന്യൂസ് മോദിക്കു രാഹുലിനുമൊപ്പം യെച്ചൂരിയുടെ ചിത്രവും നൽകിയത്. സോഷ്യൽ മീഡിയയിൽ പരിഹാസ്യ ശരങ്ങളാണ് എത്തിയത്. സിപിഎമ്മിന്റെ പ്രധാനമന്ത്രി അപ്പോൾ പിണറായി വിജയൻ ആയിരുന്നില്ലേ എന്നാണ് ചിലർ പരിഹസിച്ചു കൊണ്ട് ചോദിച്ചത്. സോഷ്യൽ മീഡിയയിൽ ട്രോളുകളും നിരവധിയുണ്ടായി. അങ്കമാലിയിലെ പ്രധാനമന്ത്രിയാണോ യെച്ചൂരി എന്നാണ് ഉയരുന്ന ചോദ്യം. അപമാനിച്ചു മതിയായെങ്കിൽ മതിയായില്ലേ എന്ന് വേദനയോടെ ചോദിക്കുന്ന യെച്ചൂരിയെയും ചിത്രീകരിച്ചിരിക്കുന്നു.

ദേശീയ തലത്തിൽ പ്രധാനമന്ത്രിയാകാൻ സാധ്യതയുള്ള നേതാക്കളുടെ പട്ടികയിൽ രാഹുൽ ഗാന്ധിക്ക് പുറമേ മുന്നിലുള്ളത് മമത ബാനർജിയും മായാവതിയും അടക്കമുള്ള നിരവധി നേതാക്കളുണ്ട്. ഇതിനിടെയാണ് സ്വന്തം പാർട്ടി ജനറൽ സെക്രട്ടറിയേയും ആ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി കൈരളി ന്യൂസ് ചാനൽ പരിഹാസങ്ങൾ ഏറ്റുവാങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP