Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടെക്കി യുവതിയെ പ്രണയക്കെണിയിൽ വീഴ്‌ത്തുന്നത് വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച്; കല്ല്യാണം കഴിക്കാമെന്ന മോഹന വാഗ്ദാനം വിശ്വസിച്ച യുവതി ചതിക്കപ്പെട്ടത് ക്രൂരമായി; കൂടെ താമസിപ്പിച്ചു ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കി; കിടപ്പറ ദൃശ്യങ്ങൾ കാമറയിലും പകർത്തി; ചതി മനസ്സിലായപ്പോൾ ബന്ധം ഉപേക്ഷിച്ച യുവതിയോട് പ്രതികാരം തീർക്കാൻ ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടു; പിടിയിലായ ആലുവ സ്വദേശി ശ്രീഹരി പി സുന്ദർ ആളൊരു 'സെക്‌സ് സൈക്കോ'

ടെക്കി യുവതിയെ പ്രണയക്കെണിയിൽ വീഴ്‌ത്തുന്നത് വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച്; കല്ല്യാണം കഴിക്കാമെന്ന മോഹന വാഗ്ദാനം വിശ്വസിച്ച യുവതി ചതിക്കപ്പെട്ടത് ക്രൂരമായി; കൂടെ താമസിപ്പിച്ചു ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കി; കിടപ്പറ ദൃശ്യങ്ങൾ കാമറയിലും പകർത്തി; ചതി മനസ്സിലായപ്പോൾ ബന്ധം ഉപേക്ഷിച്ച യുവതിയോട് പ്രതികാരം തീർക്കാൻ ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടു; പിടിയിലായ ആലുവ സ്വദേശി ശ്രീഹരി പി സുന്ദർ ആളൊരു 'സെക്‌സ് സൈക്കോ'

പ്രകാശ് ചന്ദ്രശേഖർ

കോട്ടയം: വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന കാര്യം മറച്ചുവച്ച് ഐടി പ്രൊഫണലായ യുവതിയെ വിവാഹവാഗ്ദാനം നൽകി കൂടെ താമസിപ്പിച്ചു. ലൈംഗിക വൈകൃതങ്ങൾക്ക് അടിമയായതിനാൽ കിടപ്പറ ദൃശ്യങ്ങൾ പലതവണ കാമറയിൽ പകർത്തി. ചതി മനസ്സിലായപ്പോൾ യുവതി ബന്ധം ഉപേക്ഷിച്ചു. പ്രതികാരമായി ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടു. വിവരമറിഞ്ഞ് യുവതി പരാതിയുമായി പൊലീസ് സ്റ്റേഷനിൽ.യുവാവ് അറസ്റ്റിൽ.

ആലുവ ഈസ്റ്റ് കുടങ്ങല്ലൂർ ഭാഗം പ്ലാറ്റിയേലത്ത് വീട്ടിൽ ശ്രീഹരി പി സുന്ദര(34)ത്തിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റുചെയ്തത്. കൊച്ചിയിൽ ഐ ടി സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഈരാറ്റുപേട്ട അരുവിത്തുറ സ്വദേശിനി നൽകിയ പരാതിയിലാണ് ഐ ടി മേഖലയിൽ തന്നെ പ്രവർത്തിച്ചുവരുന്ന ശ്രീഹരിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ടാണ് തങ്ങൾ പരിചയത്തിലായതെന്നും പിന്നീട് അടുപ്പത്തിലായപ്പോൾ ശ്രീഹരി വിവാഹ വാഗ്ദാനം നൽകിയെന്നും കഴിഞ്ഞ വർഷം ജൂണിൽ കാക്കനാട് പ്രവർത്തിച്ചുവരുന്ന ലോഡ്ജിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നും ഈയവസരത്തിൽ താനറിയാതെ ദൃശ്യങ്ങൾ പകർത്തിയെന്നുമാണ് യുവതിയുടെ മൊഴി.

പിന്നീട് ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷിണിപ്പെടുത്തി കഴിഞ്ഞ സെപ്റ്റംബർ, നവംബർ മാസങ്ങളിൽ ഇടപ്പള്ളി ലുലു മാളിന് സമീപമുള്ള ലോഡ്ജുകളിൽ വച്ച് പല തവണ ബലാത്സംഗം ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തെന്നും ഇത് തനിക്കും സുഹൃത്തുക്കൾക്കും ശ്രീഹരി അയക്കുകയും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചുവെന്നും പെൺകുട്ടി മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പെൺകുട്ടിയും ശ്രീഹരിയും ഉൾപ്പെടുന്ന അശ്ലീലദൃശ്യങ്ങൾ ശ്രീഹരിയുടെ മൊബൈലിൽ നിന്നും ലാപ്ടോപ്പിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ ദൃശ്യങ്ങൾ മേഖലയിൽ നിരവധിപേർക്ക് ലഭിച്ചിരു.

പെൺകുട്ടിയുടെ മൊഴി പ്രകാരം ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷൻ ക്രൈം 484/19 ആയി ഐ ടി ആക്ട് പ്രകാരം കഴിഞ്ഞ മാർച്ച് 17-ന് ശ്രീഹരിക്കെതിരെ കേസെടുത്തിരുന്നു. ഇതുപ്രകാരം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും കോടതി ഇയാളെ ജാമ്യത്തിൽ വിടുകയും ചെയ്തു. പുറത്തിറങ്ങിയ ശേഷം ശ്രീഹരി തന്റെ അശ്ലീല ഫോട്ടോകളും വീഡിയോകളും പ്രചരിച്ചതായിട്ടാണ് പെൺകുട്ടി പൊലീസിനെ അറിയിച്ചിരുന്നത്. പ്രഥമീക അന്വേഷണത്തിൽ തന്നെ പെൺകുട്ടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്ന് പൊലീസിന് വ്യക്തമായി.തുടർന്നാണ് കേസ്സ് ചാർജ്ജ് ചെയ്ത് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.'

ഈരാറ്റുപേട്ട സി ഐ ബൈജുകമാർ, എ എസ് ഐ ഷാ ബുമോൻ ജോസഫ് സിപിഒ ജോമി വനിത സിപിഒ അശ്വതി എന്നിവർ ചേർന്നാണ് കേസ്സിൽ അന്വേഷണം നടത്തുകയും അറസ്റ്റുചെയ്യുകയും ചെയ്തിട്ടുള്ളത്.തെളിവെടുപ്പിനും മറ്റ് നടപടികൾക്കും ശേഷം ശ്രീഹരിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP