Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബീഹാറിൽ നിന്നും തെരഞ്ഞെടുപ്പ് ഡ്യുട്ടി കഴിഞ്ഞ് നമ്മുടെ പൊലീസുകാർ മടങ്ങുന്ന കാഴ്‌ച്ചയാണിത്; ഒരു ബോഗി നിറയെ കുത്തിനിറച്ച പൊലീസുകാർ ഇനി മൂന്നു ദിവസം പൊള്ളുന്ന ചൂടിൽ ജനറൽ കംപാർട്ടുമെന്റിൽ ഇങ്ങനെ കഴിയണം; മനുഷ്യജീവന് സുരക്ഷയൊരുക്കുന്ന പൊലീസുകാർക്ക് പുല്ലു വിലയുള്ള നാടോ നമ്മുടേത്?

ബീഹാറിൽ നിന്നും തെരഞ്ഞെടുപ്പ് ഡ്യുട്ടി കഴിഞ്ഞ് നമ്മുടെ പൊലീസുകാർ മടങ്ങുന്ന കാഴ്‌ച്ചയാണിത്; ഒരു ബോഗി നിറയെ കുത്തിനിറച്ച പൊലീസുകാർ ഇനി മൂന്നു ദിവസം പൊള്ളുന്ന ചൂടിൽ ജനറൽ കംപാർട്ടുമെന്റിൽ ഇങ്ങനെ കഴിയണം; മനുഷ്യജീവന് സുരക്ഷയൊരുക്കുന്ന പൊലീസുകാർക്ക് പുല്ലു വിലയുള്ള നാടോ നമ്മുടേത്?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിഹാറിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പോയ പൊലീസുകാർക്ക് ദുതിതപൂർണ്ണമായ മടക്കയാത്ര. മാവോയിസ്റ്റു ഭീഷണി നിലനിൽക്കുന്ന സ്ഥലങ്ങളിലെ തെരഞ്ഞെടുപ്പിന് കണ്ണിമചിമ്മാതെ സുരക്ഷയൊരുക്കിയ പൊലീസുകാരെയാണ് ജനറൽ കംപാർട്ടുമെന്റിൽ കുത്തിനിറച്ച് മൂന്നു ദിവസത്തെ മടക്കയാത്രക്ക് അയച്ചിരിക്കുന്നത്. പട്‌ന - എറണാകുളം എക്സ്‌പ്രസിൽ 114 പേർക്ക് മാത്രം ഇരിക്കാവുന്ന ജനറൽ കംപാർട്‌മെന്റിലാണ് 200 പൊലീസുകാരെ കുത്തിനിറച്ച് കൊണ്ടുവരുന്നത്. ഇന്നലെ വൈകിട്ട് പട്‌നയിൽ നിന്നു തുടങ്ങിയ യാത്ര മറ്റൊരു 'വാഗൺ ട്രാജഡി' ആവുമെന്ന ഭയത്തിലാണ് പൊലീസുകാരും ബന്ധുക്കളും.

ബിഹാറിൽ മാവോയിസ്റ്റ്, ബൂത്ത് പിടിത്ത സാധ്യതകളുള്ള ബൂത്തുകളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായാണ് കേരളത്തിൽ നിന്നുള്ള പൊലീസുകാരെ നിയോഗിച്ചിരുന്നത്.സിആർപിഎഫിനു കീഴിലാണ് കേരളത്തിൽ നിന്നുള്ള കെപി1, കെപി 5 ബറ്റാലിയനുകളെ ബിഹാറിലേക്ക് കൊണ്ടുപോയത്. കോട്ടയത്തു നിന്നുള്ളവരാണ് കെപി5 ബറ്റാലിയൻ. കെപി1 ൽ എറണാകുളം കേന്ദ്രീകരിച്ചുള്ള പൊലീസ് സേനയാണ്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്കായി ഇവരെ ആദ്യം നിയോഗിച്ചത് ലക്ഷദ്വീപിലായിരുന്നു. അതിന് ശേഷം കേരളത്തിലെത്തിയ ഇവർ ഇവിടുത്തെ തെരഞ്ഞെടുപ്പ് ചുമതലകളും നിർവഹിച്ച ശേഷമാണ്ബീഹാറിലേക്ക് നിയോഗിക്കപ്പെട്ടത്. ഏപ്രിൽ 26 ന് തൃശൂരിൽ നിന്നാണ് യാത്ര തിരിച്ച ഇവർക്ക് അന്നും ദുരിതയാത്ര തന്നെയായിരുന്നു. 4 ദിവസം പല സ്ഥലങ്ങളിലൂടെ കറങ്ങിയാണ് ഏപ്രിൽ 30ന് ബിഹാറിൽ ഇവരെ എത്തിച്ചത്. അന്നും ഇവർക്ക് ജനറൽ കംപാർട്‌മെന്റാണ് നൽകിയിരുന്നത്.

കടുത്ത ചൂടിൽ തുടർച്ചയായ ജോലി കഴിഞ്ഞു ക്ഷീണിതരായി വരുന്ന പൊലീസുകാർക്ക് ഒന്നു കിടന്നുറങ്ങാൻ പോലും മടക്ക യാത്രയിൽ കഴിയുന്നില്ല. പൊലീസുകാരുടെ എണ്ണത്തിന് ആനുപാതികമായി സീറ്റ് നൽകാനുള്ള സൗമനസ്യം പോലും തിരഞ്ഞെടുപ്പ് കമ്മിഷനോ പട്ടാള നേതൃത്വമോ കാണിച്ചില്ലെന്ന് പൊലീസുകാർ പറയുന്നു. സീറ്റിങ് കപ്പാസിറ്റിയിലും വളരെ കൂടുതലാണ് പൊലീസുകാർ. ജനറൽ കംപാർട്‌മെന്റായതിനാൽ ടിക്കറ്റെടുത്ത് സാധാരണ യാത്രക്കാരും ഇടിച്ചുകയറുന്നുണ്ട്. കനത്ത ചൂടും കിടന്നുറങ്ങാനോ നേരെ ഇരിക്കാനോ പോലും ഇടമില്ലാത്തതും വലിയ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.

ലക്ഷദ്വീപിലെ ഡ്യൂട്ടിക്കു ശേഷം കേരളത്തിലെ തിരഞ്ഞെടുപ്പ് ജോലികളും ചെയ്തവരാണ് വിശ്രമമില്ലാതെ ബിഹാറിലേക്ക് പോയത്. തിരിച്ചുവരുമ്പോൾ ക്ഷീണിതരായിരിക്കുമെന്നും സ്ലീപ്പർ ക്ലാസെങ്കിലും ഒരുക്കണമെന്നും പൊലീസുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യവും തിരഞ്ഞെടുപ്പ് കമ്മിഷനും സിആർപിഎഫും തള്ളിക്കളഞ്ഞതായി പൊലീസുകാർ പറയുന്നു. 25ന് രാവിലെയാണ് പൊലീസ് സംഘം നാട്ടിലെത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP