Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുത്തച്ഛന്റെ വീട്ടിലെത്തിയ രണ്ടു വയസുകാരിയെ മരണം കാത്തിരുന്നത് മൊബൈൽ ഫോൺ ചാർജ്ജറിന്റെ രൂപത്തിൽ; ഷെവാറിന് വൈദ്യുതാഘാതമേറ്റത് ഫോൺ ചാർജ്ജ് ചെയ്ത ശേഷം ഓഫ് ചെയ്യാതെ ഇട്ടിരുന്ന ചാർജ്ജർ കടിക്കുമ്പോൾ

മുത്തച്ഛന്റെ വീട്ടിലെത്തിയ രണ്ടു വയസുകാരിയെ മരണം കാത്തിരുന്നത് മൊബൈൽ ഫോൺ ചാർജ്ജറിന്റെ രൂപത്തിൽ; ഷെവാറിന് വൈദ്യുതാഘാതമേറ്റത് ഫോൺ ചാർജ്ജ് ചെയ്ത ശേഷം ഓഫ് ചെയ്യാതെ ഇട്ടിരുന്ന ചാർജ്ജർ കടിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ജഹാംഗിരാബാദിൽ രണ്ടു വയസുകാരി മരിച്ചത് മൊബൈൽ ചാർജ്ജറിൽ നിന്നും ഷോക്കേറ്റ്. കഴിഞ്ഞ ശനിയാഴ്‌ച്ചയാണ് രണ്ടു വയസ്സുകാരി ഷെവാർ വൈദ്യുതാഘാതമേറ്റ് കൊല്ലപ്പെട്ടത്. അമ്മയോടൊപ്പം മുത്തച്ഛന്റെ വീട്ടിൽ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു ഷെവാർ. കളിക്കുന്നതിനിടെ പവർ പോയിന്റിൽ കുത്തിയിട്ടിരുന്ന ചാർജ്ജർ എടുത്ത് കടിക്കുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് അമ്മ റാസിയ രണ്ടു വയസ്സുകാരി ഷെഹാറുമൊന്നിച്ച് സ്വന്തം വീട്ടിലെത്തിയത്. ശനിയാഴ്‌ച്ച കുട്ടിയെ തനിച്ച് കളിക്കാൻ വിടുകയായിരുന്നു. ഇതിനിടെ വീട്ടിലെ മറ്റാരോ ഫോൺ ചാർജ്ജ് ചെയ്ത ശേഷം ഓഫ് ചെയ്യാതിട്ടിരുന്ന ചാർജ്ജർ കുട്ടി കടിക്കുകയായിരുന്നു.

ജഹാംഗിരാബാദിലെ പൊലീസ് പറയുന്നതനുസരിച്ച് ഇതുവരെ കുട്ടിയുടെ മരണം സംബന്ധിച്ച യാതൊരു പരാതിയും പൊലീസിന് ലഭിച്ചിട്ടില്ല. എന്നാൽ, ആരെങ്കിലും പരാതി നൽകുകയാണെങ്കിൽ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

സാധാരണ ഗതിയിൽ മൊബൈൽ ചാർജ്ജറിൽ നിന്നും നേരിയ തോതിലുള്ള വൈദ്യുതി മാത്രമാണ് പ്രവഹിക്കുക എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, നിലവാരം കുറഞ്ഞതും കേടുവന്നതുമായ ചാർജ്ജറുകൾ വലിയ അളവിലുള്ള വൈദ്യുതി പ്രവഹിക്കുന്നതിന് ഇടയാക്കും. ഇത് ഫോൺ കേടാകുന്നതിനും മനുഷ്യ ജീവൻ പോലും അപകടത്തിലാകുന്നതിനും ഇടയാക്കും എന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP