Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റെയ്ബാൻ ഗ്ലാസ് വെച്ച് ബുള്ളറ്റിൽ വരുന്ന സ്റ്റീഫൻ നെടുമ്പള്ളി മയിൽവാഹനവുമായി നേർക്കുനേർ; ലൂസിഫറിലെ ഡീലറ്റ് ചെയ്ത മാസ് സീൻ ലാലേട്ടന്റെ പിറന്നാൽ ദിനത്തിൽ പുറത്ത് വിട്ട് പൃഥിരാജ്; പരിഭവവുമായി ആരാധകർ

റെയ്ബാൻ ഗ്ലാസ് വെച്ച് ബുള്ളറ്റിൽ വരുന്ന സ്റ്റീഫൻ നെടുമ്പള്ളി മയിൽവാഹനവുമായി നേർക്കുനേർ; ലൂസിഫറിലെ ഡീലറ്റ് ചെയ്ത മാസ് സീൻ ലാലേട്ടന്റെ പിറന്നാൽ ദിനത്തിൽ പുറത്ത് വിട്ട് പൃഥിരാജ്; പരിഭവവുമായി ആരാധകർ

ലാലേട്ടന്റെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് വേറിട്ട സമ്മാനം നൽകിയിരിക്കുകയാണ് പൃഥ്വിരാജ്. ലൂസിഫർ എന്ന ചിത്രത്തിൽ ഉൾപ്പെടുത്താതെ പോയ ഒരു മാസ് സീനാണ് പൃഥ്വി മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ പങ്കുവച്ചിരിക്കുന്നത്.റെയ്ബാൻ ഗ്ലാസ് വെച്ച് ബുള്ളറ്റിൽ വരുന്ന മോഹൻലാലിന്റെ സീനാണ് പുറത്തുവിട്ടിരിക്കുന്നത്.

മയിൽവാഹനം ഐപിഎസ് എന്ന ജോൺ വിജയ് കഥാപാത്രവും മോഹൻലാലിന്റെ സ്റ്റീഫൻ നെടുമ്പള്ളിയും തമ്മിലുള്ള സംഭാഷണമാണ് ഈ രംഗത്തിൽ. പൊലീസിന്റെ ഔദ്യോഗിക വാഹനത്തിലാണ് മയിൽവാഹനം. മോഹൻലാൽ എത്തുന്നത് ഒരു ബുള്ളറ്റ് മോട്ടോർസൈക്കിളിലും.തീയേറ്റർ പതിപ്പിലോ അൻപതാം ദിനത്തിൽ സ്ട്രീം ചെയ്യപ്പെട്ട ആമസോൺ പ്രൈം വീഡിയോ പതിപ്പിലോ ഈ രംഗമില്ലെന്നും പൃഥ്വി പറയുന്നു.

ഇതോടെ പരിഭവവുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഈ സീനൊക്കെയാണോ ഡിലീറ്റ് ചെയ്യുന്നതെന്നാണ് ആരാധകർ ചോദിക്കുന്നത്.ഈ സീൻ സ്ഫടികത്തിലെ ആടുതോമയെ പോലും ഓർമിപ്പിക്കുന്നതാണെന്ന് ആരാധകർ കമന്റ്‌ െചയ്യുന്നു. തിയറ്ററിൽ പൂരമാകേണ്ട ഈ സീൻ എന്തിന് ഒഴിവാക്കിയെന്നാണ് ആരാധകരുടെ ചോദ്യം.

ചിത്രം എട്ടുദിവസം കൊണ്ട് നൂറ് കോടി ബിസിനസ് നടത്തിയിരുന്നു. സമാനതകളില്ലാത്ത വിജയമാണ് ലൂസിഫർ ബോക്‌സോഫിസിൽ നിന്ന് നേടിയത്. മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായിരിക്കുകയാണ്.അതേസമയം ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെ ലൂസിഫർ രണ്ടാം ഭാഗത്തിനായി ആരാധകർ സംവിധായകനോടും തിരക്കഥാകൃത്ത് മുരളിഗോപിയോടും നിരന്തരം ആവശ്യപ്പെട്ടിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP