Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓഡിഷനായി ചെന്നപ്പോൾ ചുംബനരംഗം അഭിനയിച്ച് കാണിക്കാൻ പറഞ്ഞു; യാതൊരു പരിചയവും ഇല്ലാത്തയാളെ അന്ന് ചുംബിക്കേണ്ടി വന്നു; 21 ാം വയസിൽ വിവാഹിതയായതിനാൽ താൻ ഡേറ്റിങ് ചെയ്തിട്ടില്ല; സിനിമയിലേക്ക് എത്തിയത് വിവാഹമോചനത്തിന് പിന്നാലെ; വെളിപ്പെടുത്തലുമായി ബോളിവുഡ് നടി അതിഥി റാവു

ഓഡിഷനായി ചെന്നപ്പോൾ ചുംബനരംഗം അഭിനയിച്ച് കാണിക്കാൻ പറഞ്ഞു; യാതൊരു പരിചയവും ഇല്ലാത്തയാളെ അന്ന് ചുംബിക്കേണ്ടി വന്നു; 21 ാം വയസിൽ വിവാഹിതയായതിനാൽ താൻ ഡേറ്റിങ് ചെയ്തിട്ടില്ല; സിനിമയിലേക്ക് എത്തിയത് വിവാഹമോചനത്തിന് പിന്നാലെ; വെളിപ്പെടുത്തലുമായി ബോളിവുഡ് നടി അതിഥി റാവു

ലയാള സിനിമയിലൂടെ എത്തി ബോളിവുഡിലേക്ക് ചേക്കേറിയ താരമാണ് അതിഥി റാവു.മമ്മൂട്ടി ചിത്രം പ്രജാപതിയിലൂടെ മലയാളത്തിൽ അഭനിയിച്ച താരം മണി രത്‌നത്തിന്റെ 'കാറ്റ്ര് വെളിയിടൈ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഏറെ പ്രശസ്തയാകുന്നത്. ഒട്ടേറെ ഹിന്ദി തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടി ആദ്യകാലത്ത് സിനിമയിൽ നിന്നുണ്ടായ അനുഭവങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അടുത്തിടെ മനസ് തുറന്നു.ഐഎഎൻഎസ് ന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

ബോളിവുഡിൽ ആദ്യമായി എത്തിയപ്പോൾ തനിക്ക് നേരിട്ട അവസ്ഥയെ കുറിച്ച് നടി അഭിമുഖത്തിൽ പറയുന്നുണ്ട്. യേ സാലി സിന്ദഗി എന്ന ചിത്രത്തിന്റെ ഓഡിഷന് ചെന്നപ്പോഴുണ്ടായ അനുഭവമാണ് താരം പങ്ക് വച്ചത്.ഒഡീഷനിൽ തനിക്ക് മുൻപരിചയമില്ലാത്ത ഒരാളെ ചുംബിക്കേണ്ടതായി വന്നുവെന്നാണ് അതിഥി റാവുവിന്റെ വെളിപ്പെടുത്തൽ. അടുത്ത് കണ്ട 'മസിലുള്ള' ഒരാളെയാണ് അപ്പോൾ താൻ ചുംബിച്ചതെന്നും അതിഥി റാവു പറയുന്നു. എന്നാൽ അയാൾ തനിക്കൊപ്പം സിനിമയിൽ വേഷമിടുന്ന നടൻ അരുണോദയ് സിങ് ആണെന്ന് പിന്നീടാണ് അതിഥി മനസിലാക്കുന്നത്. 'എന്താണ് ഇവിടെ സംഭവിക്കുന്നതെന്ന്'അത്ഭുതപ്പെട്ട തന്നോട് അദ്ദേഹം വളരെ സൗമ്യനായാണ് പെരുമാറിയതെന്നും അതിഥി ഓർക്കുന്നു.

തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും അതിഥി വാചാലയായി. നടൻ സത്യദീപ് മിശ്രയെ ഇരുപത്തൊന്നാം വയസ്സിലാണ് വിവാഹം കഴിച്ചതെന്ന് പറഞ്ഞ അതിഥി, വിവാമോചനത്തിനു ശേഷമാണ് തനിക്ക് ഡേറ്റിങ്ങ് എന്താണെന്ന് മനസിലായതെന്നും പറഞ്ഞു. '21 വയസ്സിലാണ് എന്റെ വിവാഹം കഴിഞ്ഞത്. അതുവരെ സ്വാഭാവികമായും ഞാൻ ഡേറ്റിങ്ങിന് പോയിരുന്നില്ല. പിന്നീട് വിവാഹമോചനത്തിന് ശേഷമാണ് അതെന്താണെന്ന് എനിക്ക് മനസിലായത്. പക്ഷെ എങ്കിലും ഡേറ്റ് ചെയ്യാൻ എനിക്ക് ഇപ്പോഴും അറിയില്ല ' അതിഥി പറയുന്നു.

ണി രത്‌നത്തിന്റെ 'ബോംബെ'യാണ് തന്നെ സിനിമയുടെ ലോകത്തേക്ക് ആകർഷിച്ചതെന്നും സിനിമയിലെ 'കെഹ്ന കിയാ' എന്നാ ഗാനം തനിക്ക് ഏറെ ഇഷ്ടമായിരുന്നുവെന്നും അതിഥി റാവു പറഞ്ഞു.അതിനു ശേഷം അദ്ദേഹത്തിന്റെ 'ചിക്കചിവന്ത വാനം' എന്ന ചിത്രത്തിലും അതിഥി റാവു ഹൈദരി പ്രധാന വേഷം ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP