Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വ്‌ളാദിമിർ പുട്ടിന്റെ കാമുകിയെന്ന് കരുതപ്പെട്ടിരുന്ന ഒളിമ്പിക് ഗോൾഡ് മെഡലിസ്റ്റ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി; മോസ്‌കോയിലെ വിഐപി ആശുപത്രിയിൽ നടന്ന പ്രസവം അതീവരഹസ്യമാക്കി സർക്കാർ; ഏകാധിപത്യ ഭരണാധികാരിയായ റഷ്യൻ പ്രസിഡന്റിന്റെ ഇരട്ടക്കുട്ടികളെക്കുറിച്ച് എന്തെങ്കിലും എഴുതാൻ ഭയന്ന് മാധ്യമങ്ങളും; പാശ്ചാത്യമാധ്യമങ്ങൾ പുട്ടിന്റെ ഇരട്ടകളെ ആഘോഷമാക്കുമ്പോൾ

വ്‌ളാദിമിർ പുട്ടിന്റെ കാമുകിയെന്ന് കരുതപ്പെട്ടിരുന്ന ഒളിമ്പിക് ഗോൾഡ് മെഡലിസ്റ്റ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി; മോസ്‌കോയിലെ വിഐപി ആശുപത്രിയിൽ നടന്ന പ്രസവം അതീവരഹസ്യമാക്കി സർക്കാർ; ഏകാധിപത്യ ഭരണാധികാരിയായ റഷ്യൻ പ്രസിഡന്റിന്റെ ഇരട്ടക്കുട്ടികളെക്കുറിച്ച് എന്തെങ്കിലും എഴുതാൻ ഭയന്ന് മാധ്യമങ്ങളും; പാശ്ചാത്യമാധ്യമങ്ങൾ പുട്ടിന്റെ ഇരട്ടകളെ ആഘോഷമാക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മോസ്‌കോ: മുൻ ജിംനാസ്റ്റിക്‌സ് താരവും ഒളിമ്പിക് സ്വർണമെഡൽ ജേതാവുമായ അലീന കബയേവ ഇന്നറിയപ്പെടുന്നത് റഷ്യൻ ഭരണാധികാരി വ്‌ളാദിമിർ പുട്ടിന്റെ കാമുകിയെന്ന നിലയ്ക്കാണ്. അലീന അടുത്തിടെ മോസ്‌കോയിലെ ഒരു വിഐപി ക്ലിനിക്കിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയെന്നതാണ് ഏറ്റവും പുതിയ വാർത്ത. ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതേവരെ വന്നിട്ടില്ല. പുട്ടിന്റെ സ്വകാര്യജീവിതത്തിലേക്ക് തലയിടാൻ റഷ്യൻ മാധ്യമങ്ങളും തയ്യാറായിട്ടില്ല.

എന്നാൽ, പാശ്ചാത്യ മാധ്യമങ്ങളിൽ അലീനയുടെ പ്രസവം വലിയ വാർത്തയാണിപ്പോൾ. പുട്ടിന് ഇരട്ടക്കുട്ടികൾ ജനിച്ച വിവരം റഷ്യൻ അധികൃതർ അതീവരഹസ്യമാക്കി വെച്ചിരിക്കുകയാണെന്ന് അവർ റിപ്പോർട്ട് ചെയ്യുന്നു. മോസ്‌കോയിലെ കുലാക്കോവ് റിസർച്ച് സെന്റർ ഫോർ ഗൈനക്കോളജി ആൻഡ് പെരിനാറ്റോളജിയുടെ നാലാം നില പൂർണമായും അലീനയ്ക്കായി ഈ മാസമാദ്യം മുതൽ ഒഴിച്ചിട്ടിരിക്കുകയായിരുന്നു. അവിടെയാണ് അലീനയും കുഞ്ഞുങ്ങളും ഇപ്പോഴുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.

മോസ്‌കോ കൊസോമോലെറ്റ്‌സ് എന്ന പത്രമാണ് പുട്ടിന്റെ കാമുകിയുടെ പ്രസവ വാർത്ത ആദ്യം പ്രസിദ്ധീകരിച്ചത്. എന്നാൽ, ഓൺലൈൻ എഡിഷനിൽ വന്ന വാർത്ത മിനിറ്റുകൾക്കകം ഡിലീറ്റ് ചെയ്യപ്പെട്ടു. വാർത്തയും അതേക്കുറിച്ചുവന്ന കമന്റുകളുമടക്കം പൂർണമായ വിവരങ്ങൾ അപ്രത്യക്ഷമായി. എന്നാൽ, മറ്റൊരു റഷ്യൻ ഓൺലൈൻ, കുബയേവ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി, പിന്നീട് കാണാതായി എന്ന രീതിയിൽ വാർത്ത തുടർന്നും നിലനിർത്തിയെന്നും റിപ്പോർട്ടുണ്ട്.

റഷ്യൻ രഹസ്യാന്വേഷണ ഏജൻസികളുമായി അടുത്ത ബന്ധം പുലർത്തുന്ന സെർജി കനേവ് എന്ന മാ്ധ്യമപ്രവർത്തകൻ ഈ വാർത്ത സ്ഥിരീകരിച്ചു. സിസേറിയനിലൂടെ രണ്ട് ആൺകുട്ടികൾക്ക് ജന്മം നൽകിയതായാണ് അദ്ദേഹം പറയുന്നത്. പുട്ടിന്റെ രഹസ്യപ്പൊലീസിൽപ്പെട്ട ഒട്ടേറെപ്പേരെ ആശുപത്രിയിൽ നിയോഗിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കബയേവ ആശുപത്രിയിലെത്തുന്നതിന് മുന്നെ ഇവിടം പൂർണമായും ഇവർ ഏറ്റെടുത്തിരുന്നു. ആശുപത്രിയിലെ പകുതി ജീവനക്കാരെ മെറ്റേണിറ്റി വാർഡിൽനിന്ന് പുറത്താക്കുകയും ചെയ്തു.

മെഡിക്കൽ സെന്ററിന്റെ ഡയറക്ടർ ഗെന്നഡി സുഖിഖിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പ്രസവം. ഇറ്റലിയിൽനിന്നെത്തിയ പ്രശസ്തനായ ഗൈനക്കോളജിസ്റ്റും ഒപ്പമുണ്ടായിരുന്നുവെന്നും കനേവ് വെളിപ്പെടുത്തി. ഇറ്റാലിയൻ ഡോക്ടറുടെ പേര് വെളിപ്പെടുത്താൻ കനേവ് തയ്യാറായില്ല. കബയേവ 2015-ലും പ്രസവിച്ചതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. അന്ന് സ്വിറ്റ്‌സർലൻഡിലെ ക്ലിനിക്കിലാണ് പുട്ടിൻ കാമുകിയുടെ സുഖപ്രസവമൊരുക്കിയത്. ഗർഭിണിയായ കബയേവയുടെ ചിത്രങ്ങളും അക്കാലത്ത് പ്രചരിച്ചിരുന്നു.

പുട്ടിനും കബയേവയുമായുള്ള ബന്ധം റഷ്യയിലെ പരസ്യമായ രഹസ്യമാണ്. വിവാഹമോചിതനായ പുട്ടിനുമായി കബയേവയുടെ ബന്ധം തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിലേറെയായി. സീക്രട്ട് ഫസ്റ്റ് ലേഡി എന്നാണ് അവർ അറിയപ്പെടുന്നതും. പൊതുപരിപാടികളിൽ കബയേവ വളരെ അപൂർവമായി മാത്രമേ പ്രത്യക്ഷപ്പെടാറുള്ളൂ. കഴിഞ്ഞവർഷം ഒക്ടോബറിനുശേഷം അവർ പൊതുപരിപാടികളിലൊന്നും പങ്കെടുത്തിരുന്നില്ല. ഗർഭിണിയാണെന്ന വിവരം മറച്ചുവെക്കുന്നതിനായിരുന്നു ഇതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP