Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടിക്കറ്റ് ക്യാൻസൽ ചെയ്തവരിൽ നിന്നു മാത്രം കഴിഞ്ഞ മൂന്നര വർഷത്തിനിടെ റയിൽവേ ഈടാക്കിയത് 5,366 കോടി രൂപ; ടിക്കറ്റുകൾ റദ്ദാക്കുന്നതിന് ഇരട്ടി നിരക്ക് നിശ്ചയിച്ചതും സമയപരിധി വെട്ടിക്കുറച്ചതും കോളായി; യാതൊരു മുടക്കുമുതലുമില്ലാതെ വൻതുക ലഭിക്കുന്നതിനാൽ നയത്തിൽ യാതൊരു മാറ്റവും വേണ്ടെന്നുറച്ച് അധികൃതർ

ടിക്കറ്റ് ക്യാൻസൽ ചെയ്തവരിൽ നിന്നു മാത്രം കഴിഞ്ഞ മൂന്നര വർഷത്തിനിടെ റയിൽവേ ഈടാക്കിയത് 5,366 കോടി രൂപ; ടിക്കറ്റുകൾ റദ്ദാക്കുന്നതിന് ഇരട്ടി നിരക്ക് നിശ്ചയിച്ചതും സമയപരിധി വെട്ടിക്കുറച്ചതും കോളായി; യാതൊരു മുടക്കുമുതലുമില്ലാതെ വൻതുക ലഭിക്കുന്നതിനാൽ നയത്തിൽ യാതൊരു മാറ്റവും വേണ്ടെന്നുറച്ച് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: മുൻകൂട്ടി ബുക്കു ചെയ്ത ടിക്കറ്റുകൽ ക്യാൻസൽ ചെയ്തവരിൽ നിന്നായി റയിൽവെ കഴിഞ്ഞ മൂന്നര വർഷത്തിനിടെ നേടിയത് 5,366 കോടി രൂപ. ട്രെയിൻ ടിക്കറ്റ് ക്യാൻസൽ ചെയ്യുമ്പോൾ ഈടാക്കുന്നതിലൂടെ റയിൽവേയക്ക് ലഭിച്ച വരുമാനമാണിത്. യാതൊരു മുതൽമുടക്കുമില്ലാതെയാണ് റെയിൽവേയ്ക്ക് ഇത്രയും വരുമാനം ലഭിച്ചതെന്ന് അധികൃതർ പറയുന്നു. ടിക്കറ്റ് ബുക്ക് ചെയ്ത് പിന്നീട് റദ്ദാക്കുന്ന പ്രവണത തുടരുന്നതിനാൽ റെയിൽവേ ഈ നയം തുടരുമെന്നും അധികൃതർ പറയുന്നു.

ടിക്കറ്റുകൾ റദ്ദാക്കാൻ ഇരട്ടി നിരക്ക് ഈടാക്കാനും സമയപരിധി കുറയ്ക്കാനും റെയിൽവേ തീരുമാനിച്ചത് 2015 നവംബർ 12-നായിരുന്നു. ട്രെയിൻ ടിക്കറ്റ് റദ്ദാക്കുമ്പോൾ ഈടാക്കുന്ന തുക ഇരട്ടിയാക്കിയും ഉറപ്പായ ടിക്കറ്റുകൾ റദ്ദാക്കാനുള്ള സമയപരിധി വെട്ടിച്ചുരുക്കിയുമാണ് റയിൽവെ പുത്തൻ വരുമാന മാർഗ്ഗം തുറന്നത്. ട്രെയിൻ പുറപ്പെടുന്നതിന് നാലു മണിക്കൂർ മുമ്പുവരെ കാൻസൽ ചെയ്യുന്ന ടിക്കറ്റുക്കൾക്കാണ് പണം തിരികെ ലഭിക്കുക. നേരത്തേ ട്രെയിൻ പുറപ്പെട്ട് രണ്ടു മണിക്കൂർ കഴിഞ്ഞുവരെ ടിക്കറ്റ് റദ്ദാക്കി പകുതി തുക തിരികെ ലഭ്യമാക്കാനുള്ള സൗകര്യം യാത്രക്കാർക്കുണ്ടായിരുന്നു. റിസർവ് ചെയ്തതും അല്ലാത്തതുമായ എല്ലാ ക്ലാസുകൾക്കും നിലവിലുണ്ടായിരുന്ന കാൻസലേഷൻ, ക്ലർക്കേജ് നിരക്കിന്റെ ഇരട്ടിയായാണ് 2015ൽ വർദ്ധിപ്പിച്ചത്.

തുടർന്ന് റെയിൽവേയുടെ വരുമാനം ഉയർന്നു. 2018-19 സാമ്പത്തികവർഷത്തിൽ 1,852 കോടി രൂപയും 2017-18 വർഷം 1,205 കോടി രൂപയുമാണു ലഭിച്ചത്. ദക്ഷിണ റെയിൽവേയ്ക്ക് 2017-18 വർഷത്തിൽ 176.76 കോടി രൂപയും 2018-2019 ൽ 182 കോടി രൂപയുമാണു ലഭിച്ചത്. സൗത്ത് സെൻട്രൽ റെയിൽവേ സോണിന്റെ വരുമാനം 2018-19 വർഷത്തിൽ 690 കോടി രൂപയാണ്. മുൻവർഷം ഇത് 127.22 കോടി രൂപയായിരുന്നു.

വെയ്റ്റിങ് ലിസ്റ്റിലെ ടിക്കറ്റുകളാണ് യാത്രക്കാർ കൂടുതലായി റദ്ദാക്കുന്നത്. രാത്രികാല തീവണ്ടികളിലാണ് ഏറ്റവും കൂടുതൽപ്പേർ വെയ്റ്റിങ് ലിസ്റ്റിലുണ്ടാവുക. ഇതരസംസ്ഥാനങ്ങളിലേക്ക് തൊഴിൽ തേടി പോകുന്നവരുടെ എണ്ണം വർധിച്ചതോടെയാണ് വെയ്റ്റിങ് ലിസ്റ്റിൽ എണ്ണക്കൂടുതൽ വന്നത്. തിരക്കേറിയ പാതകളിലെ തീവണ്ടികളിൽ വെയിറ്റിങ് ലിസ്റ്റിലുള്ളവരുടെ എണ്ണം 150 മുതൽ 250 വരെയാണ്. എ.സി. കോച്ചുകളിലെ വെയ്റ്റിങ് ലിസ്റ്റ് 50 വരെയും. ടിക്കറ്റുകൾ റദ്ദാക്കിയാൽ 60 രൂപയാണ് റെയിൽവേ ഈടാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP