Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒരു കുട്ടി അച്ഛന്റെയും അമ്മയുടെയും ഒപ്പമിരുന്ന് സിനിമ കാണുമ്പോൾ കോമഡി കണ്ട് അച്ഛനു അമ്മയും ഒരിക്കലും നാണം കെടരുത് എന്ന് തോന്നാറുണ്ട്; ദ്വയാർത്ഥ പ്രയോഗങ്ങൾ കോമഡിയായി തോന്നിയിട്ടില്ല; കിലുക്കത്തിലെ തമാശരംഗങ്ങൾ എല്ലാം എഴുതി നല്കിയത്; പ്രിയദർശൻ നിലപാട് വ്യക്തമാക്കുമ്പോൾ

ഒരു കുട്ടി അച്ഛന്റെയും അമ്മയുടെയും ഒപ്പമിരുന്ന് സിനിമ കാണുമ്പോൾ കോമഡി കണ്ട് അച്ഛനു അമ്മയും ഒരിക്കലും നാണം കെടരുത് എന്ന് തോന്നാറുണ്ട്; ദ്വയാർത്ഥ പ്രയോഗങ്ങൾ കോമഡിയായി തോന്നിയിട്ടില്ല; കിലുക്കത്തിലെ തമാശരംഗങ്ങൾ എല്ലാം എഴുതി നല്കിയത്; പ്രിയദർശൻ നിലപാട് വ്യക്തമാക്കുമ്പോൾ

ലയാളിയുടെ പ്രിയ സംവിധായകനാണ് പ്രിയദർശൻ. പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിലെ മലയാള ചിത്രങ്ങളായിരുന്നു ഒരു കാലത്ത് ഏറ്റവും മികച്ചവയെന്ന് പേരുകട്ടത്.മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ട് എന്ന് കേൾക്കുമ്പോഴേ ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ച ഒരുപിടി ചിത്രങ്ങളായിരിക്കും ഓർമ്മയിൽ തെളിയുക.ഇപ്പോൾ സിനിമയിലെ ദ്വയാർത്ഥ പ്രയോഗങ്ങളെ കുറിച്ചുള്ള വിലയിരുത്തലുകൾ നടത്തുകയാണ് പ്രിയദർശൻ, ദ്വാർത്ഥ പ്രയോഗങ്ങളുള്ള തിരക്കഥ എഴുതാൻ തനിക്കാവില്ലെന്നാണ് പ്രിയൻ തുറന്നു പറയുന്നത്.

' സിനിമയിൽ തമാശരൂപത്തിൽ ഉപയോഗിക്കുന്ന ദ്വയാർത്ഥ പ്രയോഗങ്ങൾ കോമഡിയാണെന്ന് തോന്നിയിട്ടില്ല. ഒരു കുട്ടി അച്ഛന്റെയും അമ്മയുടെയും ഒപ്പമിരുന്ന് സിനിമ കാണുമ്പോൾ സിനിമയിലെ രംഗങ്ങൾ കണ്ട് ആ അച്ഛനു അമ്മയും ഒരിക്കലും നാണം കെടരുത് എന്നു തോന്നാറുണ്ട്. എല്ലാവരുടെയും മനസിൽ ഒരു കുട്ടിയുണ്ട്. ആ കുട്ടിക്കു വേണ്ടിയാണ് ഞാൻ സിനിമ ചെയ്യുന്നത്. എന്റെ സിനിമകൾ ഉദാത്തമായവയാണ് എന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. കാണാൻ ചിലത് രസകരമായിരിക്കം, ചിലത് മോശമായിട്ടുണ്ടാവും. ചെയ്ത സിനിമകളെല്ലാം വിജയകരമാക്കിയ ആരും ഈ ലോകത്തില്ല. ചില സിനിമകൾ ചെയ്യേണ്ടി വരുന്ന മാനസികാവസ്ഥ, ചുറ്റുപാടുകൾ, അങ്ങനെ പല കാരണങ്ങൾ കൊണ്ടും ചിലത് മോശമായിപ്പോകും. എങ്കിലും സിനിമ ചെയ്യുമ്പോൾ രസിച്ചു ചെയ്യണമെന്നു തന്നെയാണ് തോന്നിയിട്ടുള്ളത്.'' -പ്രിയദർശൻ പറഞ്ഞു.

കിലുക്കത്തിലെ തമാശാരംഗങ്ങളിൽ മോഹൻലാലിന്റെയും ജഗതിയുടെയുമെല്ലാം ടൈമിങാണ് അതിലെ ഹൈലൈറ്റ്. എഴുതപ്പെട്ട സീനാണെങ്കിൽ പോലും അവരുടെ പ്രകടനം കണ്ട് കട്ട് പറയാൻ മറന്നു പോയിട്ടുണ്ട്. എന്റെ സിനിമകൾക്ക് യുക്തിവിചാരങ്ങളൊന്നും തന്നെയില്ല. ഒരു പോക്കാണ്. അതിൽ രസം എന്ന ഘടകമുണ്ടോ എന്നേ ചിന്തിക്കാറുള്ളൂ. സിനിമയിൽ കൊമേഡിയന്മാരെ അവരുടെ ഇഷ്ടമനുസരിച്ച് കോമഡി രംഗങ്ങൾ കൊണ്ടു പോകാൻ അനുവദിക്കണമെന്ന് പറയുന്നതിനോട് യോജിപ്പില്ല. അത് കുഴപ്പമാകും.

കിലുക്കം പോലെയുള്ള ചില സിനിമകൾ കണ്ടാൽ കൃത്യമായ തിരക്കഥ അനുസരിച്ച് മുമ്പോട്ടു പോകന്നവയല്ലെന്നു തോന്നുമെങ്കിലും അത് എഴുതിയതു തന്നെയാണ്. ഇതാണ് അതിര്. ഇതേ പറയാവൂ എന്നു പറഞ്ഞ് അവർക്ക് തിരക്കഥയിലെ ഭാഗങ്ങൾ കാണിച്ചു കൊടുക്കണം. കിലുക്കത്തിലെ കോമഡി സീനുകളെല്ലാം എഴുതിയതു തന്നെയാണ്. ഒരക്ഷരം പോലും മാറ്റിയിട്ടില്ല. സീനുകൾ എഴുതിക്കൊടുത്ത് അത് തന്നെ പറയണമെന്ന് അഭിനേതാക്കളോട് പറയും. പിന്നെയുള്ളതെല്ലാം അവരുടെ പെർഫോമൻസാണ്.'' - പ്രിയദർശൻ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP