Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടിക് ടോക്ക് താരമായ ജിംനേഷ്യം പരിശീലകനെ അജ്ഞാതർ വെടിവച്ചു കൊന്നു;സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഫോൺവിളികളും പരിശോധിച്ച് പൊലീസ്; മൂന്നംഗ സംഘം മോഹിതിന് നേരെ വെടിയുതിർത്തത് എട്ടു തവണ

ടിക് ടോക്ക് താരമായ ജിംനേഷ്യം പരിശീലകനെ അജ്ഞാതർ വെടിവച്ചു കൊന്നു;സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഫോൺവിളികളും പരിശോധിച്ച് പൊലീസ്; മൂന്നംഗ സംഘം മോഹിതിന് നേരെ വെടിയുതിർത്തത് എട്ടു തവണ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ടിക് ടോകിൽ താരമായ ജിംനേഷ്യം പരിശീലകനെ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തി. ഡൽഹി ധർമ്മപുര സ്വദേശിയായ മോഹിത് മോർ എന്ന ഇരുപത്തിയേഴുകാരനാണ് കൊല്ലപ്പെട്ടത്. ഡൽഹിയിൽ ജിനേഷ്യം പരിശീലകനായ മോഹിതിന് ടിക് ടോകിൽ അഞ്ച് ലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്സുണ്ട്. ഇൻസ്റ്റഗ്രാമിൽ 3000 ഫോളോവേഴ്സും ഉണ്ട്. ഫിറ്റ്നസ് വീഡിയോകളിലൂടെയാണ് മോഹിത് താരമായത്.

ചൊവ്വാഴ്‌ച്ച വൈകുന്നേരം അഞ്ചേകാലോടെയാണ് മോഹിതിന് നേരെ ആക്രമണമുണ്ടായത്. സ്‌കൂട്ടിയിലെത്തിയ മൂന്നംഗസംഘം ധർമ്മപുരയിലെ ഫോട്ടോസ്റ്റാറ്റ് കടയിൽ സുഹൃത്തുമായി സംസാരിച്ച് നിൽക്കുകയായിരുന്ന മോഹിതിന് നേരെ വെടിയുതിർക്കുകയായിരുന്നു. 8 തവണയാണ് അക്രമികൾ വെടിയുതിർത്തത്. വെടിയേറ്റ് കടയിലെ സോഫയിലേക്ക് വീണ മോഹിതിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. ഏഴ് ബുള്ളറ്റുകളാണ് മോഹിതിന്റെ നെഞ്ചിൽ നിന്ന് കണ്ടെത്തിയത്.

അക്രമികൾ മുഖംമൂടി ധരിച്ചാണ് ആക്രമണം നടത്തിയത്. കൃത്യം നടത്തിയതിന് ശേഷം ഇവർ രക്ഷപ്പെടുകയും ചെയ്തു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. അന്വേഷണത്തിന്റെ ഭാഗമായി മോഹിതിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഫോൺവിളികളും വിശദമായി പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP