Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സീറോ മലബാർ മിസ്സിസ്സാഗ രൂപത കനേഡിയൻ സംസ്‌കാരത്തിൽ: രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനവും മെത്രാൻ സ്ഥാനാരോഹണവും 25ന്

സീറോ മലബാർ മിസ്സിസ്സാഗ രൂപത കനേഡിയൻ സംസ്‌കാരത്തിൽ: രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനവും മെത്രാൻ സ്ഥാനാരോഹണവും 25ന്

ജോയിച്ചൻ പുതുക്കുളം

1977 മുതൽ ചെറിയ ചെറിയ കുടിയേറ്റങ്ങളോടെ കാനഡ മണ്ണിൽ കിളിർത്ത സീറോമലബാർ സഭയെ ദൈവിക പരിപാലനയിൽ 2015 ഓഗസ്റ്റ് 6 ന് സീറോ മലബാർ അപ്പസ്റ്റോലിക് എക്സാർക്കേറ്റായി പരി. പിതാവ് ഫ്രാൻസിസ് പാപ്പാ ഉയർത്തി. 2015 സെപ്റ്റമ്പർ 19ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടർന്നുള്ള മൂന്നുവർഷക്കാലം ദൈവജനത്തിന്റെയും വൈദികരുടെയും സമർപ്പിതരുടെയും അകമഴിഞ്ഞ കൂട്ടായ പ്രവർത്തനത്തെ അനുഗ്രഹിച്ച ദൈവപരിപാലനക്ക് എളിമയോടെ നന്ദി! എല്ലാം ദൈവമഹത്വത്തിന്! 2018 ഡിസംബർ 22 ന് ഫ്രാൻസിസ് പാപ്പാ മിസ്സിസ്സാഗയെ ഒരു രൂപതയായി ഉയർത്തിയപ്പോൾ 39 മാസത്തെ അശ്രാന്തപരിശ്രമങ്ങളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കുകയായിരുന്നു. ഈ അവർണനീയമായ ദാനത്തിന് ദൈവത്തിന് സ്തുതി!

2019 മെയ് 25 ന് രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനവും മെത്രാൻ സ്ഥാനാരോഹണവും നടക്കുമ്പോൾ നമ്മുടെ പ്രധാന വെല്ലുവിളി കേരളത്തിൽ ആരംഭിച്ച സീറോ മലബാർ സഭയെ കനേഡിയൻ സംസ്‌കാരത്തിൽ വേരുറപ്പിക്കുകയാണ്.

കേരളത്തിൽ ജനിച്ച് ആ സംസ്‌കാരത്തിൽ വിശ്വാസരൂപീകരണം സിദ്ധിച്ച്, വർഷങ്ങൾക്ക് മുമ്പ് സുന്ദരസ്വപ്നങ്ങളുമായി കാനഡയിലേക്ക് കുടിയേറിയ സീറോ മലബാർ വിശ്വാസികൾ വളരെ നേട്ടങ്ങൾ സ്വന്തമാക്കിയെന്നതിൽ അഭിമാനിക്കാം. കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ നമ്മുടെ അജപാലന പ്രവർത്തനങ്ങളിലെ മുൻഗണന കാനഡയിൽ ചിതറിക്കിടക്കുന്ന ദൈവജനത്തെ കണ്ടെത്തി ആരാധനാ സമൂഹങ്ങൾ രൂപപ്പെടുത്തലായിരുന്നു (Formation). അതിന് നിങ്ങൾ ഓരോരുത്തരുടെയും നേതൃത്വവും സഹകരണവും അത്ഭുതാവഹമായിരുന്നു. അത് തുടരുമ്പോൾതന്നെ നമ്മുടെ ഇനിയുള്ള അജപാലന മുൻഗണന വിശ്വാസസമൂഹത്തെ ശക്തിപ്പെടുത്തൽ (Fortification) ആകണം. എങ്കിൽ മാത്രമേ, ആത്യന്തിക ലക്ഷ്യമായ സുവിശേഷവൽകരണവും (Evangelization) അതുവഴി ആത്മരക്ഷയും സാധ്യമാകൂ.

സാംസ്‌കാരികമായ ആഘാതം (Cultural Shock)

പ്രവാസിതലമുറയിലൂടെ ഇന്ന് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സഭയെ ഏറ്റുവാങ്ങേത് ഈ മണ്ണിൽ ജനിച്ചുവളർന്ന പുതുതലമുറയാണ്. മക്കളുടെ ബൗദ്ധികമായ വളർച്ചയോടൊപ്പം തങ്ങളുടെ വിശ്വാസപൈതൃകം കൂടി അവർ ഏറ്റുവാങ്ങുന്നതിന് മാതാപിതാക്കൾ ആത്മാർത്ഥമായി പരിശ്രമിക്കുന്നുണ്ട്. എന്നാൽ, ഈ സംസ്‌കാരത്തിൽ വ്യക്തിത്വരൂപീകരണം സിദ്ധിച്ച് വളരുന്ന തങ്ങളുടെ മക്കൾക്ക് പൂർവികരിൽ നിന്ന് കിട്ടിയ വിശ്വാസപൈതൃകം പകർന്നു നൽകുന്നത് എങ്ങിനെയെന്നത് മാതാപിതാക്കൾക്ക് വലിയ വെല്ലുവിളിയായി അനുഭവപ്പെടുന്നു. സാംസ്‌കാരികമായ അകലം (cultural gap) സൃഷ്ടിക്കുന്നത് ഒട്ടും ചെറുതല്ലാത്ത സാംസ്‌കാരികമായ ആഘാതമാണv (cultural shock). ഇവിടെയാണ് വ്യക്തമായ ദിശാബോധത്തോടെയുള്ള അജപാലന പദ്ധതികൾ ആസൂത്രണം ചെയ്ത് വിജയപ്രദമായി നടപ്പിലാക്കേണ്ടതിന്റെ അനിവാര്യത.

മാതാപിതാക്കളുടെ ഏറ്റവും വലിയ സമ്പാദ്യമായ മക്കൾ ഇന്ന് ജീവിക്കുന്നത് രണ്ട് സംസ്‌കാര ങ്ങൾക്കിടയിലാണ്. വീട്ടിൽ കേരളതത്തനിമയും വിദ്യാലയങ്ങളിലും പൊതുഇടങ്ങളിലും കനേഡിയൻ സംസ്‌കാരവും അവർ ജീവിക്കേിവരു ന്നു. എന്നാൽ, നിർഭാഗ്യവശാൽ അവരിൽ മിക്കവർക്കും ഒന്നിന്റെയും ഭാഗമായി തീരാൻ സാധിക്കുന്നില്ല (in-between status). ഒന്നിനെയും സ്വന്തമായി സ്നേഹിക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ല. ഇത് സൃഷ്ടിക്കുന്ന ആഘാതം കൊെണ്ടത്തിക്കുന്നത് ഒരു ശൂന്യതാബോധത്തിലേക്കും (emptiness) അതുവഴിയുണ്ടാകുന്ന വ്യക്തിത്വ പ്രതിസന്ധിയിലേക്കുമാണ് (identity crisis).

ഈ പ്രതിസന്ധി തുടർന്നാൽ, നമ്മുടെ രൂപതയുടെ ഭാവി ഇരുപതോ മുപ്പതോ വർഷം കഴിയുമ്പോൾ എന്താകും? ഇന്ന് പള്ളികൾ വാങ്ങാൻ നാം തത്രപ്പെടുമ്പോൾ, അടുത്ത തലമുറ ശൂന്യമായ പള്ളികളെക്ക് വിൽക്കാൻ ശ്രമിക്കേണ്ടി വരുമോ? നമ്മെ അലട്ടുന്ന ഈ ചിന്തകൾ ഗൗരവ ത്തോടെ വീക്ഷിക്കേണ്ടതുണ്ട്.

വേരുറപ്പിക്കൽ (Rootedness)

ആദ്യതലമുറയെ ഉൾക്കൊണ്ടു കൊണ്ട് തന്നെ പുതുതലമുറയെ ഈ മണ്ണിൽ വേരുറപ്പിക്കലാണ് രൂപതയുടെ ആദ്യവർഷങ്ങളിലെ പ്രധാന മുൻഗണന. അതായത്, അവരെ കാരുണ്യപൂർവം അനുധാവനം (merciful accompaniment) ചെയ്ത്, നാളത്തെ സഭയുടെ നേർധാരയിലെത്തിച്ച്, കാനഡയിലെ മണ്ണിൽ സഭയുടെ ഉപ്പും പുളിമാവുമായി രൂപാന്തരപ്പെടുത്തലാണ്. അതിന് നാം പുതുതലമുറയെ ശ്രവിക്കേണ്ടതുണ്ട്.

(listening). നമ്മുടെ അജപാലസംവിധാനങ്ങളിൽ അവർക്ക് അർഹമായ ഇടം (space) ഉറപ്പുവരുത്തണം. എങ്കിൽ മാത്രമേ, അവർ ഈ മണ്ണിലെ സഭയായി വേരുറക്കുകയുള്ളൂ (rooted). വളർച്ച - കൂട്ടായ്മയിലുള്ള പങ്കാളിത്തം (Growth in Participation) ഈ മണ്ണിൽ വേരുറച്ചവർ അജപാലന ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിന് നാം പ്രത്യേകം ശ്രദ്ധിക്കണം. അതിന് നമ്മുടെ രൂപതയിലെഎല്ലാ ശുശ്രൂഷാതലങ്ങളിലും അവരുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തണം. അപ്പോൾ മാത്രമേ സഭഅവരുടെ സ്വന്തമെന്നുള്ള (ownership) അവബോധത്തിലേക്ക് വളർന്നുവരികയുള്ളൂ. സ്വന്തമായതിനെ മാത്രമേ ആരും സ്നേഹി ക്കാനും വളർത്താനും ശ്രമിക്കൂ.

ഫലം പുറപ്പെടുവിക്കൽ - സുവിശേഷവൽക്കരണം (Evangelization as the
Fruit)

ആത്മീയ ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മണ്ണിൽ നമ്മുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ ഏവരും വലിയ അത്ഭുതത്തോടും അഭിമാനത്തോടും കൂടെ വീക്ഷിക്കുന്നു്.എന്നാൽ, നമ്മുടെ സഭക്ക് ഇടതൂർന്ന ഇലകളുടെ സമൃദ്ധി മാത്രം പോരാ; യേശു പ്രതീക്ഷിക്കുന്ന ഫലം പുറപ്പെടുവിച്ചേ മതിയാകൂ (മർക്കോ. 11, 12-14). നമ്മുടെ വിശ്വാസം നമ്മുടെ അനുദിന ജീവിത്തിലെ പ്രവൃത്തികളായി രൂപാന്തരപ്പെടണം. ''മനുഷ്യർ നിങ്ങളുടെ സത്പ്രവൃത്തികൾ കണ്ട് സ്വർഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ'' (മത്താ. 5, 16). കാനഡയുടെ മണ്ണിൽ വിശ്വാസത്തിന്റെ പ്രകാശഗോപുരമായി മിസ്സിസ്സാഗ രൂപത മാറണം. പിതാവിന്റെ പ്രേഷിതനായി ഈ ഭൂമിയിൽ അവതരിച്ച നല്ല ഇടയനായ യേശുവിനേപ്പോലെ, വിശ്വാസത്തിന്റെ ഇടയന്മാരായി (Shepherds ofFaith) മാറുവാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. അതിന് യേശുവിന്റെ പ്രേഷിതാഹ്വാനം (മത്താ.28, 16-20) നാം ഏറ്റെടുക്കണം. സുവിശേഷ പ്രഘോഷണവും സുവിശേഷാനുസൃത ജീവിതവും സുവിശേഷവൽക്കരണവും ആത്മരക്ഷയും നമ്മുടെ ലക്ഷ്യങ്ങളായി മാറണം.

ഒന്നിച്ചൊന്നായ്....

ഈ മണ്ണിൽ നിന്ന് ഏറെ കൃപകൾ ദാനമായി സ്വീകരിച്ചിട്ടുള്ളവരാണ് നമ്മൾ. കാനഡമണ്ണിൽകനകം കൊയ്യുന്ന നമ്മൾ, വിശ്വാസത്തിന്റെ വിത്ത് വിതച്ച് ദൈവം ആഗ്രഹിക്കുന്ന സുവിശേഷത്തിന്റെ സദ്ഫലങ്ങൾ തിരികെ നൽകാൻ പ്രാപ്തമായ ഒരു സഭയെ സ്വപ്നം കാണണം. അതിനായി യേശുവിന്റെ ''സുവിശേഷമായി'' സുവിശേഷമേകാൻ നമുക്ക് കൈകോർക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP