Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഓസ്ട്രേലിയയിൽ ഫ്‌ളൂ ബാധിച്ച് മരിച്ചവരുടെ എണ്ണം 63 ആയി; മരണമടഞ്ഞവരിൽ കുട്ടികളും; ആറ് മാസത്തിന് മേൽ പ്രായമായവർ പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

ഓസ്ട്രേലിയയിൽ ഫ്‌ളൂ ബാധിച്ച് മരിച്ചവരുടെ എണ്ണം 63 ആയി; മരണമടഞ്ഞവരിൽ കുട്ടികളും; ആറ് മാസത്തിന് മേൽ പ്രായമായവർ പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

സ്ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളിൽ ഫ്‌ളൂ ബാധിച്ച് മരിച്ചവരുടെ എണ്ണം ഉയർന്നതോടെ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് അധികൃതർ രംഗത്ത്.ഓസ്ട്രേലിയയിൽ തണുപ്പുകാലം തുടങ്ങിയതോടെ ഫ്‌ളൂ ബാധ ഇനി യും ഉയരാനാണ് സാധ്യത.. അതുകൊണ്ട് തന്നെ ആറ് മാസത്തിന് മേൽ പ്രായമായവർ പ്രതിരോധകുത്തിവയ്‌പ്പുകൾ എടുക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

രാജ്യത്ത് 44,160 പേർക്കാണ് ഇതുവരെ ഫ്‌ളൂ ബാധ സ്ഥിരീകരിച്ചത്.വിവിധ പ്രദേശങ്ങളിലായി 63 പേർ മരണത്തിന് കീഴടങ്ങിയതായും കണക്കുകൾ സൂചിപ്പിക്കുന്നു.ഇതിൽ 11,053 പേർ സൗത്ത് ഓസ്ട്രേലിയയിലും 10,984 ന്യൂ സൗത്ത് വെയിൽസിലുമാണ്. കൂടാതെ ക്വീൻസ്ലാന്റിൽ നിന്നും 9,902ഉം വിക്ടോറിയയിൽ നിന്നും 8,493 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിക്ടോറിയയിൽ മാത്രം മൂന്ന് കുട്ടികളുൾപ്പെടെ 26 പേരും സൗത്ത് ഓസ്ട്രേലിയയിൽ 27 പേരുമാണ് മരണമടഞ്ഞത്.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഫ്‌ളൂ ബാധിച്ചവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പല സംസ്ഥാന സർക്കാരുകളും സൗജന്യ കുത്തിവയ്‌പ്പുകൾ ലഭ്യമാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP