Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആസിഫ വിഷയത്തിൽ വാട്‌സ്ആപ്പ് ഹർത്താൽ നടത്തി അകത്തായവർ ഇനിയും പാഠം പഠിച്ചില്ലേ? ജനാധിപത്യം സംരക്ഷിക്കാൻ നാളെ മുതൽ ഇന്ത്യയിൽ അനിശ്ചിതകാല ഭാരത ബന്ദെന്ന വാട്‌സ് ആപ്പ് മെസേജ് കത്തിപ്പടരുന്നത് ചൂടപ്പം പോലെ; 15 മണിക്കൂർ മുമ്പ് ഇട്ട ഒരു പോസ്റ്റ് മാത്രം 3300 പേർ ഷെയർ ചെയ്തു: നാഥനില്ലാ ഹർത്താലിനെതിരെ ജാഗ്രതയോടെ പൊലീസ്

ആസിഫ വിഷയത്തിൽ വാട്‌സ്ആപ്പ് ഹർത്താൽ നടത്തി അകത്തായവർ ഇനിയും പാഠം പഠിച്ചില്ലേ? ജനാധിപത്യം സംരക്ഷിക്കാൻ നാളെ മുതൽ ഇന്ത്യയിൽ അനിശ്ചിതകാല ഭാരത ബന്ദെന്ന വാട്‌സ് ആപ്പ് മെസേജ് കത്തിപ്പടരുന്നത് ചൂടപ്പം പോലെ; 15 മണിക്കൂർ മുമ്പ് ഇട്ട ഒരു പോസ്റ്റ് മാത്രം 3300 പേർ ഷെയർ ചെയ്തു: നാഥനില്ലാ ഹർത്താലിനെതിരെ ജാഗ്രതയോടെ പൊലീസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: എന്തിനും ഏതിനും ഗൂഢാലോചനാ തിയറി മെനയാനും ബന്ദും ഹർത്താലും നടത്താനും കേരളീയരെ കഴിഞ്ഞേ ആളുകളുള്ളൂ. സദ്ദാം ഹുസൈന്റെ കൊലപാതകത്തിൽ ഹർത്താൻ നടത്തിയവർ എന്ന ചീത്തപ്പേരു പോലും കേരളത്തിനുണ്ട്. എന്നാൽ, നാഥനുള്ള ഹർത്താലുകൾക്ക് പുറമേ വ്യാജഹർത്താലുകളും അടുത്തിടെ കേരളത്തെ ബാധിച്ചിട്ടുണ്ട്. കാശ്മീരിൽ ആസിഫ എന്ന പെൺകുട്ടിക്കുണ്ടായ ദുരന്തത്തിൽ കേരളത്തിൽ വാട്‌സ് ആപ്പ് വഴി ആഹ്വാനം ചെയ്ത ഹർത്താലിന്റെ പേരിൽ നിരവധി പേരാണ് അറസ്റ്റിലായത്. അന്ന് ഹർത്താൻ ആഹ്വാനം കേട്ട് മുന്നും പിന്നും നോക്കാതെ ഇറങ്ങിയവർക്ക് കനത്ത തിരിച്ചടിയായിരുന്നു നേരിട്ടത്.

ഇങ്ങനെ വ്യാജഹർത്താലിന് ആഹ്വാനം ചെയ്തവർ വീണ്ടും തെരഞ്ഞെടുപ്പിന്റെ പേരിൽ ഗൂഢാലോചനാ തിയറിയുമായി രംഗത്തുണ്ട്. ആസിഫ വിഷയത്തിൽ പാഠം പഠിക്കാതെ തന്നെ വീണ്ടും വാട്‌സ് ആപ്പിലൂടെ ബന്ദ്, ഹർത്താൽ ആഹ്വാനവുമായുള്ള പോസ്റ്റുകൾ പറപറക്കുകയാണ്. വോട്ടിങ് യന്ത്രങ്ങൾ മാറ്റിപ്രതിഷ്ഠിച്ച് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന ആക്ഷേപം ചൂണ്ടി ഭാരത ബന്ദിന് ആഹ്വാനമുണ്ടെന്നാണ് വിവരം. 23ന് ബന്ദാണെന്ന് ആഹ്വാനം ചെയ്തു കൊണ്ടാണ് വ്യാജപ്രചരണം പൊടിപൊടിക്കുന്നത്.

ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ബിജെപിയുടെ ദുഷ് പ്രവണതയ്‌ക്കെതിരെ ഇപ്പോൾ പ്രതികരിച്ചില്ലെങ്കിൽ അതിനായി ഇനി ഒരു അവസരം കിട്ടില്ല എന്നു പറഞ്ഞു കൊണ്ട്് വ്യാജബന്ദ് ആഹ്വാനത്തിന്റെ പോസ്റ്റ് ഷെയർ ചെയ്തത് സുരേഷ് പുന്നപ്പള്ളി വേലപ്പൻ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നാണ്. ഈ ഫേസ്‌ബുക്കിൽ നിറയെ തെരഞ്ഞെടുപ്പു അട്ടിമറി നടക്കുന്നു എന്ന വിധത്തിലുള്ള പോസ്റ്റുകൾ ദൃശ്യമാണ്. ബന്ദിന് ആഹ്വാനം ചെയ്തു കൊണ്ടുള്ള പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത് സിറ്റിസൺ ഓഫ് ഇന്ത്യ കോമൺ ഡെമോക്രാറ്റ് എന്ന നാഥനില്ലാ സംഘടനയുടെ പേരിലാണ്.

16 മണിക്കൂർ മുമ്പാണ് സുരേഷ് ഈ പോസ്റ്റ് ഫേസ്‌ബുക്കിലിട്ടത്. ഇതിനോടകം ഈ പോസ്റ്റു ഷെയർ ചെയ്തതാകട്ടെ 3300ലധികം പേരും. വ്യാജപോസ്റ്റാണെന്ന് തിരിച്ചറിഞ്ഞ് നിരവധി പേർ പോസ്റ്റു പിൻവലിക്കാൻ ആവശ്യപ്പെട്ടെങ്കിലും പിൻവലിച്ചിട്ടില്ല. ഇതോടെ വ്യാജ ബന്ദ് ആഹ്വാനം സോഷ്യൽ മീഡിയയിൽ പൊടിപൊടിക്കുകയാണ്. ആരാണ് ബന്ദിന് ആഹ്വാനം ചെയ്തത് എന്നറിയാതെ നിരവധി പേർ ഈ പോസ്റ്റു ഷെയർ ചെയ്തിട്ടുണ്ട്. ഇത് ഷെയർ ചെയ്തവർക്കും പണി കിട്ടുന്ന അവസ്ഥയാണുള്ളത്.

നേരത്തെ വാട്‌സ് ആപ്പ് ഹർത്താലിന് ആഹ്വാനം ചെയ്തത് ശിവസേനയിലെ ചിലരാണെന്ന വ്യക്തമായിരുന്നു. ഈ കുപ്രചരണം എസ്ഡിപിഐക്കാർ അടക്കമുള്ളവർ ഏറ്റുപിടിക്കുകയും ചെയ്തു. ഇതോടെ ഹർത്താലിന്റെ പേരിൽ തെരുവിൽ ഇറങ്ങിയവരും പൊതുമുതൽ നശിപ്പിച്ചവരും വെട്ടിലാകുകയും ചെയ്തു. ഇവരെ പൊലീസ് പൊക്കിയതോടെ പണം കെട്ടിവെച്ച് പുറത്തിറക്കാൻ പോലും ആരുമില്ലാത്ത അവസ്ഥ വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP