Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓട്ടോ ചെറിയൊരു വാഹനമല്ല; മണിക്കൂറിൽ 119 കിലോമീറ്റർ വേഗതയിൽ ഓട്ടോറിക്ഷ ഓടിച്ച് മാറ്റ് എവറാഡ്; യാത്രക്കാരനെയും പിന്നിലിരുത്തി 110 കിലോമീറ്റർ ലക്ഷ്യമിട്ട് വാഹനം ഓടിച്ച മാറ്റ് തന്റെ ഓട്ടോ ഓടിച്ചു കയറിയത് ഗിന്നസ് റെക്കോഡിലേക്ക്; മണിക്കൂറിൽ 160.93 കിലോമീറ്ററിൽ ഓടിക്കാൻ തയ്യാറെടുത്ത് ബ്രിട്ടീഷ് പൗരനും സംഘവും

ഓട്ടോ ചെറിയൊരു വാഹനമല്ല; മണിക്കൂറിൽ 119 കിലോമീറ്റർ വേഗതയിൽ ഓട്ടോറിക്ഷ ഓടിച്ച് മാറ്റ് എവറാഡ്; യാത്രക്കാരനെയും പിന്നിലിരുത്തി 110 കിലോമീറ്റർ ലക്ഷ്യമിട്ട് വാഹനം ഓടിച്ച മാറ്റ് തന്റെ ഓട്ടോ ഓടിച്ചു കയറിയത് ഗിന്നസ് റെക്കോഡിലേക്ക്; മണിക്കൂറിൽ 160.93 കിലോമീറ്ററിൽ ഓടിക്കാൻ തയ്യാറെടുത്ത് ബ്രിട്ടീഷ് പൗരനും സംഘവും

മറുനാടൻ ഡെസ്‌ക്‌

ഒരു ഓട്ടോറിക്ഷയുടെ പരമാവധി വേഗം എത്രയാണെന്ന് ആലോചിച്ചിട്ടുണ്ടോ? കൂടിപ്പോയാൽ മണിക്കൂറിൽ 60 മുതൽ 80 വരെ. ഈ വേഗത തന്നെ പലപ്പോഴും ആർജ്ജിക്കാൻ ഓട്ടോകൾക്ക് സാധിക്കാറുമില്ല. എന്നാൽ ആ ചിന്തകളൊക്കെ മാറ്റാൻ സമയമായി. ഇവിടെ വേഗതയുടെ കാര്യത്തിൽ ഗിന്നസിൽ കയറിയിരിക്കുകയാണ് ഒരു ഓട്ടോറിക്ഷ വേഗത എത്രയെന്നല്ലേ? മണിക്കൂറിൽ 119.583 കിലോമീറ്റർ!

സാധാരണക്കാരന്റെ ആഡംബരവാഹനമെന്ന് പറയുമ്പോൾ മനസ്സിലേക്ക് വേഗം ഓടിയെത്തുന്നത് ഓട്ടോ എന്ന ചുരുക്കപ്പേരിൽ അറിയുന്ന ഓട്ടോറിക്ഷയാണ്. നമ്മുടെ നിരത്തുകളിലെ ചേട്ടന്മാർ ഏറിപ്പോയാൽ മണിക്കൂറിൽ 60 മുതൽ 80 വരെ ഓടിക്കും അതും നല്ല റോഡും കാലാവസ്ഥയുമാണെങ്കിൽ മാത്രം. എന്നാൽ, ബ്രിട്ടീഷ് പൗരനായ മാറ്റ് എവറാഡ് അതുക്കും മേലെയാണ്. 100 കിലോമീറ്റർ വേഗത്തിൽ പറപ്പിച്ച ഓട്ടോറിക്ഷയുടെ സാരഥിയാണ് മാറ്റ്. എന്നാലിപ്പോൾ 119.583 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച് റെക്കോർഡിട്ട് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംപിടിച്ചിരിക്കുകയാണ്.

യുകെയിലെ എസെക്‌സിലെ ലിവിങ്ടൺ എയർഫീൽഡിലാണ് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്‌സ് പ്രകടനം നടന്നത്. ലോകത്തിലെ ഏറ്റവും വേഗത്തിലോടുന്ന ഓട്ടോറിക്ഷ എന്ന റെക്കോർഡാണ് ഈ വാഹനം സ്വന്തമാക്കിയത്. പുറകിൽ ഒരു യാത്രക്കാരനെ കൂടി ഇരുത്തിയാണ് മാറ്റ് 119 കിലോമീറ്റർ വേഗത്തിൽ ഓട്ടോറിക്ഷ ഓടിച്ചത്. റസ്സൽ ഷിയർമാൻ എന്നയാളായിരുന്നു യാത്രികൻ. 110 കിലോമീറ്റർ വേഗമായിരുന്നു ലക്ഷ്യമെന്നും 119.583 എത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നുമാണ് ഗിന്നസ് അധികൃതരുടെ സാന്നിധ്യത്തിൽ നടന്ന പ്രകടനത്തിനു ശേഷം മാറ്റ് വ്യക്തമാക്കിയത്.

നേരമ്പോക്കിനാണ് അഞ്ച് മാസം മുമ്പ് 3000 പൗണ്ട് മുടക്കി ഈ ഓട്ടോറിക്ഷ സ്വന്തമാക്കിയതെന്നാണ് മാറ്റ് പറയുന്നത്. പിന്നീട് വാഹനത്തിന്റെ 350 സിസി എൻജിൻ മാറ്റി പകരം ദെയ്ഹാറ്റ്‌സുവിന്റെ 1300 സിസി എഫ്‌ഐ എൻജിൻ ഘടിപ്പിച്ചു. ഏകദേശം 20,000 യൂറോയാണ് (18 ലക്ഷത്തോളം രൂപ) ഇതിന് ചെലവായി.

ഓട്ടോയുടെ പുറകിൽ യാത്രക്കാരെ വച്ച് കൊണ്ട് നടത്തുന്ന ഗിന്നസ് ലോക റെക്കോർഡ് ശ്രമത്തിൽ 109.43 കിലോമീറ്ററായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. ഇതാണ് മാറ്റ് മറികടന്നത്. മണിക്കൂറിൽ 160.93 കിലോമീറ്റർ വേഗമാണ് 46കാരനായ മാറ്റിന്റെയും സംഘത്തിന്റെയും അടുത്ത സ്വപ്‌നം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP