Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദിയുടെ പിറകിൽ പണത്തിന്റെയും അധികാരത്തിന്റേയും ഒരു ഹിമാലയ പർവ്വതമുണ്ടായിരുന്നു; വിലക്ക് വാങ്ങിയ മാധ്യമങ്ങളുടെ ഒരു വൻ നിരയുണ്ടായിരുന്നു; സെലിബ്രിറ്റികളും താരങ്ങളും ഉണ്ടായിരുന്നു; എല്ലാത്തിനുമുപരി പങ്കാളിയായി തെരഞ്ഞെടുപ്പ് കമ്മീഷനുമുണ്ടായിരുന്നു;തെരഞ്ഞെടുപ്പ് ഫലം എന്തുമാകട്ടെ; ഇന്ത്യയെ തിരിച്ചു പിടിക്കാൻ രാഹുലും പ്രിയങ്കയും അവരുടെ കഴിവിന്റെ പരമാവധി ശ്രമം നടത്തിയിട്ടുണ്ട്;ബഷീർ വള്ളിക്കുന്ന് എഴുതുന്നു

മോദിയുടെ പിറകിൽ പണത്തിന്റെയും അധികാരത്തിന്റേയും ഒരു ഹിമാലയ പർവ്വതമുണ്ടായിരുന്നു; വിലക്ക് വാങ്ങിയ മാധ്യമങ്ങളുടെ ഒരു വൻ നിരയുണ്ടായിരുന്നു; സെലിബ്രിറ്റികളും താരങ്ങളും ഉണ്ടായിരുന്നു; എല്ലാത്തിനുമുപരി പങ്കാളിയായി തെരഞ്ഞെടുപ്പ് കമ്മീഷനുമുണ്ടായിരുന്നു;തെരഞ്ഞെടുപ്പ് ഫലം എന്തുമാകട്ടെ; ഇന്ത്യയെ തിരിച്ചു പിടിക്കാൻ രാഹുലും പ്രിയങ്കയും അവരുടെ കഴിവിന്റെ പരമാവധി ശ്രമം നടത്തിയിട്ടുണ്ട്;ബഷീർ വള്ളിക്കുന്ന് എഴുതുന്നു

മറുനാടൻ ഡെസ്‌ക്‌

തിരഞ്ഞെടുപ്പ് ഫലം വരാൻ ഒരു മണിക്കൂറുകൾ ബാക്കി നിൽക്കെ. ലോക്‌സഭ തിരഞ്ഞെടുപ്പിൽ മോദിക്ക് ബദലായി നിലകൊണ്ട രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പ്രവർത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരൻ ബഷീർ വള്ളിക്കുന്ന്.

തെരഞ്ഞെടുപ്പ് ഫലം എന്തുമാകട്ടെ,ഇന്ത്യയെ തിരിച്ചു പിടിക്കാൻ ഇവർ രണ്ടു പേരും അവരുടെ കഴിവിന്റെ പരമാവധി ശ്രമം നടത്തിയിട്ടുണ്ട്. പരിശ്രമിച്ചോ ഇല്ലയോ എന്നത് വിജയ പരാജയങ്ങളോളം പ്രധാനമാണ്.കോൺഗ്രസ്സ് ഒരു മുഖ്യപ്രതിപക്ഷ കക്ഷി എന്ന നിലയിൽ ഈ തിരഞ്ഞെടുപ്പിൽ അവരുടെ ദൗത്യം പൂർണമായി നിർവഹിച്ചോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെ പറയേണ്ടി വരും.പക്ഷേ, രാഹുലും പ്രിയങ്കയും അവർക്ക് കഴിയാവുന്നതിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്നാണ് അദ്ദേഹം പറയുന്നത്. കൂടാതെ മോദിയുടെ തന്ത്രങ്ങളെയും ബഷീർ വിമർശിക്കുന്നുണ്ട്.

കുറിപ്പിന്റെ പൂർണരൂപം

തെരഞ്ഞെടുപ്പ് ഫലം എന്തുമാകട്ടെ,
ഇന്ത്യയെ തിരിച്ചു പിടിക്കാൻ ഇവർ രണ്ടു പേരും അവരുടെ കഴിവിന്റെ പരമാവധി ശ്രമം നടത്തിയിട്ടുണ്ട്. പരിശ്രമിച്ചോ ഇല്ലയോ എന്നത് വിജയ പരാജയങ്ങളോളം പ്രധാനമാണ്.

കോൺഗ്രസ്സ് ഒരു മുഖ്യപ്രതിപക്ഷ കക്ഷി എന്ന നിലയിൽ ഈ തിരഞ്ഞെടുപ്പിൽ അവരുടെ ദൗത്യം പൂർണമായി നിർവഹിച്ചോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെ പറയേണ്ടി വരും..

പക്ഷേ, രാഹുലും പ്രിയങ്കയും അവർക്ക് കഴിയാവുന്നതിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്. മോദിയുടെ പിറകിൽ പണത്തിന്റെയും അധികാരത്തിന്റേയും ഒരു ഹിമാലയ പർവ്വതമുണ്ടായിരുന്നു. വിലക്ക് വാങ്ങിയ മാധ്യമങ്ങളുടെ ഒരു വൻ നിരയുണ്ടായിരുന്നു,പാർട്ടിയുടെ ക്രമാനുഗതമായ തട്ടുകളിൽ പിന്തുണ നല്കാൻ വേണ്ടത്ര ആളുകളുണ്ടായിരുന്നു, സെലിബ്രിറ്റികളും താരങ്ങളും ഉണ്ടായിരുന്നു, എല്ലാത്തിനുമുപരി പങ്കാളിയായി തെരഞ്ഞെടുപ്പ് കമ്മീഷനും ഉണ്ടായിരുന്നു..

ഇതൊന്നുമില്ലാതെയാണ് രാഹുൽ പട നയിച്ചത്..
രാഹുലിന്റേയും പ്രിയങ്കയുടേയും പിറകിലേക്ക് നോക്കിയാൽ നേതൃനിര ശൂന്യമായിരുന്നു,
മുമ്പിലും പിറകിലും അവർ രണ്ട് പേർ മാത്രമായിരുന്നു,
പിന്തുണ നൽകാൻ മാധ്യമങ്ങളോ പണവുമായി കോർപറേറ്റുകളോ ഉണ്ടായിരുന്നില്ല.
നുണ ഫാക്ടറികളോ വിഷപ്രചാരകരോ ഉണ്ടായിരുന്നില്ല.

എന്നാലും ആത്മവിശ്വാസത്തോടെ പോരാട്ടത്തെ അതിന്റെ അവസാന നിമിഷം വരെ മുന്നോട്ട് കൊണ്ട് പോകുവാൻ അവർക്കായിട്ടുണ്ട്, ആ ശ്രമങ്ങൾ വൃഥാവിലാകില്ല എന്ന് തന്നെ ഇപ്പോഴും വിശ്വസിക്കുന്നു.മറിച്ചാണെങ്കിൽ പോലും, ഇന്ത്യയെ തിരിച്ചു പിടിക്കാനുള്ള ആ പരിശ്രമങ്ങളെ ആദരിക്കുന്നു, അഭിനന്ദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP