Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെരഞ്ഞെടുപ്പ് കഴിഞ്ഞില്ലേ ഇനിയെങ്കിലും ആ നല്ല പ്രവർത്തിയെ അംഗീകരിക്കു; കർഷക കടം എഴുതി തള്ളിയില്ലെന്ന് പറയുന്ന ബിജെപിക്ക് മറുപടിയുമായി മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്; കർഷകരെ സഹായിക്കാൻ ഒപ്പം നിൽക്കണമെന്ന് ചൗഹാന് കത്തയച്ച് കമൽനാഥ്

തെരഞ്ഞെടുപ്പ് കഴിഞ്ഞില്ലേ ഇനിയെങ്കിലും ആ നല്ല പ്രവർത്തിയെ അംഗീകരിക്കു; കർഷക കടം എഴുതി തള്ളിയില്ലെന്ന് പറയുന്ന ബിജെപിക്ക് മറുപടിയുമായി മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്; കർഷകരെ സഹായിക്കാൻ ഒപ്പം നിൽക്കണമെന്ന് ചൗഹാന് കത്തയച്ച് കമൽനാഥ്

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന് കത്തയച്ച് ഇപ്പോഴത്തെ മുഖ്യമന്ത്രി കമൽനാഥ്. കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ കർഷകരുടെ കടങ്ങൾ എഴുതി തള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് കോൺഗ്രസ് ചെയ്തുവെങ്കിലും അംഗീകരിക്കാനോ അത് സത്യമാണ് എന്ന് സമ്മതിക്കാനോ ബിജെപി തയ്യാറായിരുന്നില്ല. തെരഞ്ഞെടു്പപ് കഴിഞ്ഞ സ്ഥിതിക്ക് ഇനിയെങ്കിലും അത് സമ്മതിക്കാൻ ബിജെപി തയ്യാറാകണം എന്നാണ് കമൽനാഥ് ആവശ്യപ്പെടുന്നത്.

21 ലക്ഷം കർഷകരുടെ കടം കോൺഗ്രസ് സർക്കാർ എഴുതിത്ത്തള്ളിയെന്നതാണ് വാസ്തവം. എന്നാൽ തിരഞ്ഞെടുപ്പു കാരണം ബിജെപി ആ സത്യം അംഗീകരിക്കാൻ തയ്യാറായില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തിൽ താങ്കളും ബിജെപിയും കാർഷിക കടം എഴുതിത്ത്തള്ളിയതിനെ കുറിച്ചുള്ള സത്യം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു-കമൽനാഥ് കത്തിൽ പറയുന്നു.

അധികാരത്തിലെത്തി മൂന്നുമാസത്തിനുള്ളിലാണ് കോൺഗ്രസ് സർക്കാർ ഇത് നടപ്പാക്കിയതെന്നും ദീർഘകാലം സംസ്ഥാനം ഭരിച്ച ബിജെപിക്ക് ഒന്നും ചെയ്യാനായില്ലെന്നും കത്തിൽ കമൽനാഥ് വിമർശിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ കാലാവധി അവസാനിച്ചതിനാൽ കടം എഴുതിത്ത്തള്ളൽ പദ്ധതിയുമായി മുന്നോട്ടുപോകുകയാണ്. അതിന് നിങ്ങളുടെ സഹകരണവും ആശംസകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു- കമൽനാഥ് കത്തിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP