Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202405Sunday

വിധിച്ചത് റെസ്‌റ്റോറന്റിൽ നിന്നും നഷ്ടമായ ഒരു ലക്ഷത്തി പതിനായിരം റിയാൽ അന്വേഷണ ഉദ്യോഗസ്ഥർ ബാത്ത് റൂമിൽ നിന്ന് കണ്ടെടുത്ത തെളിവിനെ അടിസ്ഥാനമാക്കി; മാതാവിന്റെ ചികിത്സക്ക് നാട്ടിൽ പോയ സുഹൃത്തും വഞ്ചിച്ചപ്പോൾ ജാമ്യക്കാരനായി കുടുങ്ങി; പിഴയായി മൂന്നര ലക്ഷം രൂപ ഈടാക്കി സ്‌പോൺസർ; കടംവീട്ടാൻ സർവ്വതും വിറ്റുപെറുക്കി; ഭാഷ വശമില്ലാത്തത് സത്യം ബോധ്യപ്പെടുത്താൻ തടസ്സമായി; ശരിഅത്ത് കോടതി വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകി

വിധിച്ചത് റെസ്‌റ്റോറന്റിൽ നിന്നും നഷ്ടമായ ഒരു ലക്ഷത്തി പതിനായിരം റിയാൽ അന്വേഷണ ഉദ്യോഗസ്ഥർ ബാത്ത് റൂമിൽ നിന്ന് കണ്ടെടുത്ത തെളിവിനെ അടിസ്ഥാനമാക്കി; മാതാവിന്റെ ചികിത്സക്ക് നാട്ടിൽ പോയ സുഹൃത്തും വഞ്ചിച്ചപ്പോൾ ജാമ്യക്കാരനായി കുടുങ്ങി; പിഴയായി മൂന്നര ലക്ഷം രൂപ ഈടാക്കി സ്‌പോൺസർ; കടംവീട്ടാൻ സർവ്വതും വിറ്റുപെറുക്കി; ഭാഷ വശമില്ലാത്തത് സത്യം ബോധ്യപ്പെടുത്താൻ തടസ്സമായി; ശരിഅത്ത് കോടതി വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകി

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: സൗദി അറേബ്യ പോലുള്ള രാജ്യത്ത് ആടുജീവിതം നയിക്കുന്ന മലയാളികളുടെ ദുരിതകഥകൾ നിരവധി പുറത്തുവന്നിട്ടുണ്ട്. ശരിഅത്ത് രാജ്യത്തെ നിയമങ്ങളെ കുറിച്ച് വ്യക്തമായ ബോധ്യമില്ലാത്തതും സ്‌പോൺസർമാരുടെ കരുണയില്ലാത്ത പ്രവർത്തികളുമെല്ലാം ഇവിടെ എത്തുന്ന മലയാളികളെ ദുരിതത്തിലേക്ക് തള്ളിവിടാറുണ്ട്. കേരളത്തിൽ നിന്നും ഏതുവിധേനയും രക്ഷപെടാൻ വേണ്ടിയാണ് പലരും ഗൾഫിലേക്ക് ജോലി തേടി പോകുന്നത്. എന്നാൽ ഇവിടെയെത്തി കേസുകളിൽ കുടുങ്ങിയവരുടെ ജീവിതം നരകതുല്യമായി മാറാറുണ്ട്. ആലപ്പുഴക്കാരനായ പ്രവാസി മലയാളി മോഷണ കേസിൽ പെട്ട് ശരിഅത്ത് കോടതിയുടെ ശിക്ഷയിയിൽ ജയിലിൽ കഴിയുകയാണ്.

ശരിഅത്ത് കോടതി വലതുകൈപ്പത്തി വെട്ടിമാറ്റി വിധി നടപ്പിലാക്കാൻ നിർദ്ദേശിച്ച വാർത്ത പ്രവാസി സമൂഹത്തെ മുഴുവൻ ഞെട്ടിച്ചിരുന്നു. ആറു മാസമായി ജയിലിൽ കഴിയുനന് ഈ മലയാളഇ യുവാവിന് നിയമസഹായം എത്തിക്കാനുള്ള ശ്രമങ്ങൾ മലയാളികൾ തുടർന്നു. വിധിക്കെതിരെ സോഷ്യൽ ഫോറത്തിന്റെ സഹായത്തോടെ മേൽക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. സൗദിഅറേബ്യയിലെ തെക്കൻ നഗരമായ ഖമീസ് മുഷൈത്തിലെ ക്രിമിനൽ കോടതിയിലെ മൂന്നംഗ ബെഞ്ചാണ് കഴിഞ്ഞ മാസം മലയാളി യൂവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാൻ ഉത്തരവ് പുറപ്പെടുവിച്ചത്.

ആലപ്പുഴ സ്വദേശിയായ യുവാവിനെതിരെയാണ് കോടതി വിധി വന്നത്. അബഹയിലും ഖമീസ് മുശൈത്തിലും ശാഖകളുള്ള ഒരു പ്രമുഖ സൗദി റെസ്റ്റോറന്റിലെ ലോക്കറിൽ നിന്ന് ഒരു ലക്ഷത്തി പതിനായിരം റിയാൽ നഷ്ടപ്പെട്ടിരുന്നു. അതിന്റെ അന്വേഷണത്തിലാണ് അതേ സ്ഥാപനത്തിൽ ആറ് വർഷമായി ജോലിചെയ്തിരുന്ന മലയാളി യുവാവ് പിടിയിലാകുന്നത്. നഷ്ടപ്പെട്ട മുഴുവൻ തുകയും അന്വേഷണ ഉദ്യോഗസ്ഥർ ബാത്ത് റൂമിൽ നിന്ന് കണ്ടെടുത്തിരുന്നു. ഇതാണ് കേസിലെ നിർണായക തെളിവായി മാറിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ശരിയത്ത് നിയമം അനുസരിച്ചുള്ള പരമാവധി ശിക്ഷ കോടതി വിധിക്കുകയായിരുന്നു. അതേസമയം ഭാഷാപരമായ ന്യൂനത മൂലം ഇദ്ദേഹത്തിന്റെ തന്റെ കാര്യങ്ങൾ പൂർണമായും അവതരിപ്പിക്കാനും സാധിച്ചില്ല.

സ്‌പോൺസറുമായി സാമ്പത്തിക ബാധ്യത ഉണ്ടായിരുന്ന ഇതേ റെസ്റ്റോറന്റിൽ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശിയായ മറ്റൊരു സുഹൃത്ത് അയാളുടെ മാതാവിന്റെ ചികിത്സാർത്ഥം നാട്ടിൽ പോകേണ്ടിവന്നപ്പോൾ ഇദ്ദേഹം ജാമ്യം നിൽക്കുകയും അയാൾ തിരിച്ച് വരാതിരുന്നപ്പോൾ സ്‌പോൺസർ ഇയാളിൽ നിന്ന് ഇരുപത്തിനാലായിരം റിയാൽ അഥവാ മൂന്നര ലക്ഷം രൂപ ഈടാക്കുകയും ചെയ്തിരുന്നു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്ന ഇദ്ദേഹം നാട്ടിൽ നിന്ന് കടം വാങ്ങിയും പലതും വിറ്റ് പെറുക്കിയാണ് സ്‌പോൺസർക്ക് ഈ സംഖ്യ കൊടുത്ത് വീട്ടിയത്. ഭാഷ വശമില്ലത്തതിനാലും ഭയം മൂലവും കാര്യങ്ങൾ കോടതിയെ വേണ്ട രീതിയിൽ ബോധ്യപ്പെടുത്താൻ തനിക്ക് കഴിഞ്ഞില്ലെന്നു ഇദ്ദേഹം പറഞ്ഞു.

വലത് കൈപ്പത്തി മുറിച്ച് മാറ്റാൻ വന്ന കോടതി വിധിയിൽ ആകെ തകർന്നിരിക്കുകയാണ് ഇയാളുടെ നാട്ടിലുള്ള കുടുംബം. കൈ മുറിക്കാനുള്ള വിധി എങ്ങിനെയെങ്കിലും മാറ്റി രക്ഷപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ച് നാട്ടിലുള്ള മാതാവും അസീറിലെ സുഹൃത്തുക്കളും ഇന്ത്യൻ സോഷ്യൽ ഫോറം അബഹ നേതൃത്വത്തെ സമീപിച്ചിരുന്നു. സോഷ്യൽ ഫോറം എക്‌സിക്യൂട്ടീവ് മെമ്പറും സിസിഡബ്ല്യൂഎ മെമ്പറുമായ സൈദ് മൗലവി ഖമീസ് മുശൈത്ത് ക്രിമിനൽ കോടതിൽ പോയി ജഡ്ജിയുടെ ചേമ്പറിൽ നിന്ന് വിധിയുടെ പകർപ്പ് കൈ പറ്റി. റമദാൻ പതിനേഴിനകം അപ്പീലിന് പോകാൻ കോടതി ഇതിൽ അനുവാദം നൽകുന്നതായി കണ്ടെത്തിയിരുന്നു.

നിയമ വിദഗ്ദരുമായും സൗദി അഡ്വക്കേറ്റുമായും സൈദ് മൗലവി കൂടിക്കാഴ്ച നടത്തി കഴിഞ്ഞ ദിവസം അപ്പീൽ തയ്യാറാക്കി വിവരങ്ങൾ ജിദ്ദ കോണ്‌സുലേറ്റിനെ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ജിദ്ദയിലെ കോൺസുൽ വെൽഫയർ ഡോക്ടർ അലീമും മറ്റൊരു ഉദ്യോഗസ്ഥനായ ഫൈസലും അടിയന്തിരമായി കഴിഞ്ഞ ദിവസം അബഹയിൽ എത്തുകയും സൈദ് മൗലവിയോടൊപ്പം ജയിലിൽ പോയി യുവാവിനെ സന്ദർശിക്കുകയും ജയിൽ മേധാവിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പിന്നീട് ഖമീസ് മുശൈതിലെ ക്രിമിനൽ കോടതിയിലെ ചീഫ് ജസ്റ്റിസിന്റെ ചേമ്പറിൽ അപ്പീൽ സമർപ്പിച്ചു. അബഹ അസിസ്റ്റന്റ് ഗവർണറെ സന്ദർശിച്ച് കോൺസുലർ സംഘം നിവേദനം നൽകി.

യുവാവിന്റെ സുഹൃത്തുക്കൾ കോൺസുൽ വെൽഫയർ ഡോക്ടർ അലീമുമായി കൂടിക്കാഴ്ച നടത്തി. അപ്പീലുമായി മുന്നോട്ട് പോകുന്ന സോഷ്യൽ ഫോറത്തിനും യുവാവിന്റെ സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും എല്ലാവിധ സഹായവും ജിദ്ദ കോൺസുലേറ്റ് വാഗ്ദാനം ചെയ്തു. യുവാവിനൊപ്പം റെസ്റ്റോറന്റിൽ ജോലി ചെയ്തിരുന്ന മറ്റൊരു സുഹൃത്ത് അയാളുടെ മാതാവിന്റെ ചികിത്സാർത്ഥം നാട്ടിൽ പോകേണ്ടിവന്നപ്പോൾ ഇദ്ദേഹം ജാമ്യം നിൽക്കുകയും അയാൾ തിരിച്ച് വരാതിരുന്നപ്പോൾ സ്പോൺസർ ഇയാളിൽ നിന്ന് ഇരുപത്തിനാലായിരം റിയാൽ അഥവാ മൂന്നര ലക്ഷം രൂപ ഈടാക്കുകയും ചെയ്തിരുന്നു. നാട്ടിൽ നിന്ന് പലതും വിറ്റ് പെറുക്കിയാണ് ഇദ്ദേഹം സ്പോൺസർക്ക് ഈ സംഖ്യ കൊടുത്തത്.

ആറ് വർഷത്തോളം സത്യസന്ധമായി ജോലി ചെയ്തിട്ടും സുഹൃത്ത് ചതിച്ചതാണെന്നറിഞ്ഞിട്ടും തന്നോട് കരുണ കാണിക്കാതിരുന്ന സ്‌പോൺസറുടെ പക്കൽ നിന്ന് ഈ സംഖ്യ മാത്രം എടുക്കാനായിരുന്നു കരുതിയത് എന്നും അതുകൊണ്ടാണ് എക്സിറ്റ് അടിച്ച പേപ്പർ ഉണ്ടായിട്ടും താൻ നാടുവിടാതിരുന്നെതെന്ന് ഇയാൾ പറയുന്നു. വലത് കൈപ്പത്തി മുറിച്ച് മാറ്റാൻ വന്ന കോടതി വിധിയിൽ ആകെ തകർന്നിരിക്കുകയാണ് ഇയാളുടെ നാട്ടിലുള്ള കുടുംബം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP