Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ ഭീതി പൂണ്ട പ്രതിപക്ഷത്തിന് വീണ്ടും തിരിച്ചടി; വിവിപാറ്റുകൾ ആദ്യം എണ്ണണമെന്ന ആവശ്യം തിരഞ്ഞടുപ്പ് കമ്മീഷൻ തള്ളി; ആദ്യം എണ്ണുക വോട്ടിങ് യന്ത്രങ്ങൾ തന്നെ; വിവിപാറ്റുകൾ ആദ്യം എണ്ണിയാൽ ഫലം വൈകുമെന്ന് കമ്മീഷൻ; പ്രതിപക്ഷം ആവശ്യപ്പെട്ടത് ഒരുനിയമസഭാ മണ്ഡലത്തിലെ അഞ്ചുപോളിങ് ബൂത്തുകളിലെ വിവിപാറ്റുകൾ ആദ്യം എണ്ണണമെന്ന്

എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ ഭീതി പൂണ്ട പ്രതിപക്ഷത്തിന് വീണ്ടും തിരിച്ചടി; വിവിപാറ്റുകൾ ആദ്യം എണ്ണണമെന്ന ആവശ്യം തിരഞ്ഞടുപ്പ് കമ്മീഷൻ തള്ളി; ആദ്യം എണ്ണുക വോട്ടിങ് യന്ത്രങ്ങൾ തന്നെ; വിവിപാറ്റുകൾ ആദ്യം എണ്ണിയാൽ ഫലം വൈകുമെന്ന് കമ്മീഷൻ; പ്രതിപക്ഷം ആവശ്യപ്പെട്ടത് ഒരുനിയമസഭാ മണ്ഡലത്തിലെ അഞ്ചുപോളിങ് ബൂത്തുകളിലെ വിവിപാറ്റുകൾ ആദ്യം എണ്ണണമെന്ന്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരുനിയമസഭാ മണ്ഡലത്തിലെ അഞ്ചുപോളിങ് ബൂത്തുകളിലെ വിവിപാറ്റുകൾ ആദ്യം എണ്ണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. വോട്ടിങ് യന്ത്രങ്ങളായിരിക്കും ആദ്യം എണ്ണുക. വിവിപാറ്റുകൾ ആദ്യം എണ്ണിയാൽ ഫലം വൈകുമെന്നും കമ്മീഷൻ പറഞ്ഞു.

വിവിപാറ്റ് ഒത്തുനോക്കുമ്പോൾ പൊരുത്തക്കേട് കണ്ടാൽ ആ മണ്ഡലത്തിലെ മുഴുവൻ രസീതുകളും ഒത്തുനോക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എല്ലാ ലോക്‌സഭാ മണ്ഡലത്തിലെ മുഴുവൻ രസീതുകളും എണ്ണണമെന്ന പ്രതിപക്ഷ ആവശ്യം നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.

വോട്ടെണ്ണുമ്പോൾ വിവിപാറ്റ് സ്ലിപ്പുകൾ ആദ്യം എണ്ണണമെന്നാവശ്യപ്പെട്ട് 22 പ്രതിപക്ഷ പാർട്ടി നേതാക്കൾ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടിരുന്നു. വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തണമെന്നും വോട്ടെണ്ണുമ്പോൾ വിവിപാറ്റ് സ്ലിപ്പുകൾ ആദ്യം എണ്ണണമെന്നുമാണ് നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ട് ആവശ്യപ്പെട്ടത്. വോട്ടിങ് യന്ത്രങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ബന്ധപ്പെട്ടവർ വേണ്ടത്ര ഉത്തരവാദിത്തം കാണിച്ചില്ലെന്നും സുരക്ഷ ഏർപ്പെടുത്തിയില്ലെന്നും പ്രതിപക്ഷ കക്ഷികൾ ആരോപിച്ചിരുന്നു.എക്‌സിറ്റ്‌പോൾ ഫലത്തിന് പിന്നാലെയാണ് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കണമെന്ന ആവശ്യം പ്രതിപക്ഷപാർട്ടികൾ ശക്തമാക്കിയത്.

ചന്ദ്രബാബുനായിഡുവിന്റെ നേതൃത്വത്തിൽ ചേർന്ന 22 പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇതുമായി ബന്ധപ്പെട്ട് മൂന്ന് ആവശ്യങ്ങളാണ് കമ്മിഷന് മുൻപാകെ വച്ചിരുന്നത്. സുപ്രീംകോടതി നിർദ്ദേശിച്ചത് പ്രകാരം ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് പോളിങ് സ്റ്റേഷനുകളിലെ വിവിപാറ്റ് രസീതുകൾ വോട്ടിങ് യന്ത്രവുമായി ഒത്തുനോക്കുന്ന നടപടി ആദ്യം പൂർത്തിയാക്കണം. അതിന് ശേഷമേ മണ്ഡലത്തിലെയാകെ വോട്ടെണ്ണൽ ആരംഭിക്കാവൂ എന്നായിരുന്നു ആവശ്യം. വിവിപാറ്റിലെയും വോട്ടിങ് യന്ത്രത്തിലെയും കണക്കുകൾ തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ ബന്ധപ്പെട്ട നിയമസഭാ മണ്ഡലത്തിലെ മുഴുവൻ വിവിപാറ്റും എണ്ണണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതിലൂടെ മുഴുവൻ വിവിപാറ്റും എണ്ണണമെന്ന മുൻപ് ഉന്നയിച്ച ആവശ്യം തന്നെയാണ് പ്രതിപക്ഷം പരോക്ഷമായി ഉയർത്തിയത്. എന്നാൽ, മെഷീനുകൾ സുരക്ഷിതവും ക്രമക്കേടുകൾക്ക് അതീതവുമാണെന്ന നിലപാടാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP