Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സെലസ്റ്റിയൽ ബോഡീസ് എന്ന കൃതിയിലൂടെ മാൻ ബുക്കർ പുരസ്‌കാരം നേടുന്ന ആദ്യ അറേബ്യൻ സാഹിത്യകാരിയായി ജോഖ അൽഹാർത്തി; സമ്മാനത്തുകയായി തേടിയെത്തുന്നത് 44.30 ലക്ഷം ഇന്ത്യൻ രൂപ; തുക പങ്കുവയ്ക്കുന്നത് നോവൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ മെരിലിൻ ബൂത്തുമായി

സെലസ്റ്റിയൽ ബോഡീസ് എന്ന കൃതിയിലൂടെ മാൻ ബുക്കർ പുരസ്‌കാരം നേടുന്ന ആദ്യ അറേബ്യൻ സാഹിത്യകാരിയായി ജോഖ അൽഹാർത്തി; സമ്മാനത്തുകയായി തേടിയെത്തുന്നത് 44.30 ലക്ഷം ഇന്ത്യൻ രൂപ; തുക പങ്കുവയ്ക്കുന്നത് നോവൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ മെരിലിൻ ബൂത്തുമായി

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: സാഹിത്യ ലോകത്തെ ഉയർന്ന പുരസ്‌കാരങ്ങളിലൊന്നായ മാൻ ബുക്കർ പ്രൈസ് ഇക്കുറി ചെന്നത് അറബ് മണ്ണിലേക്കാണ്. സെലസ്റ്റിയൽ ബോഡീസ് എന്ന കൃതിയിലൂടെ മാൻ ബുക്കർ പുരസ്‌കാരം നേടുന്ന ആദ്യ അറേബ്യൻ സാഹിത്യകാരി എന്ന പദവി ഇനി ജോഖ അൽഹാർത്തിക്ക് സ്വന്തം. 50,000 പൗണ്ടാണ് സമ്മാനത്തുകയായി ലഭിക്കുന്നത്. അതായത് ഏകദേശം 44.30 ലക്ഷം ഇന്ത്യൻ രൂപ. 2010ൽ എഴുതിയ ലേഡീസ് ഓഫ് ദി മൂൺ ആണ് ജോഖയുടെ ആദ്യത്തെ കൃതി.

സെലസ്റ്റിയൽ ബോഡീസ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത മെരിലിൻ ബൂത്തുമായിട്ടായണ് ജോഖ പുരസ്‌കാര തുക പങ്കുവയ്ക്കുന്നത്. ഇംഗീഷിലേയ്ക്ക് പുസ്തകം വിവർത്തനം ചെയ്യുന്ന ആദ്യ ഒമാൻ എഴുത്തുകാരിയും അൽഹാത്തിയാണ്. അധിനിവേശ കാലത്തിന് ശേഷമുള്ള ഒമാന്റെ പശ്ചാത്തലത്തിൽ മൂന്ന് ഒമാനി സഹോദരിമാരുടെ കഥ പറയുകയാണ് സെലസ്റ്റിയൽ ബോഡീസ്. നോവൽ ബുദ്ധിയെയും ഹൃദയത്തെയും ഒരു പോലെ വിജയിച്ച നോവലാണെന്ന് പുരസ്‌കാര നിർണയ സമിതി അധ്യക്ഷ ബെറ്റനി ഹ്യൂസ് അഭിപ്രായപ്പെട്ടു.

മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്‌കാരത്തിന് സാധാരണയായി പരിഗണിക്കുന്നത് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട കൃതികളാണ്. എന്നാൽ, ഇംഗ്ലീഷിൽ എഴുതി യു.കെ.യിൽ പ്രസിദ്ധീകരിക്കുന്ന കൃതികൾക്കാണ് മാൻ ബുക്കർ പുരസ്‌കാരം നൽകുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP