Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലാരിവട്ടം പാലത്തിന്റെ പണി എപ്പോൾ തീരുമെന്ന് മറ്റുള്ളവരുടെ അണ്ടർവെയർ നോക്കി നടക്കുന്ന മന്ത്രിക്ക് പറയാൻ സാധിക്കുമോ? വൈറ്റിലയിലും കുണ്ടന്നൂരിലും മേൽപ്പാലം പണി തുടങ്ങിയിട്ട് ഇതുവരെ പകുതി ജോലികൾ പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല; പാലാരിവട്ടത്തെ പഞ്ചവടിപാലം നിർമ്മിച്ചതു പോലെ ഈ പാലങ്ങളും ചുണ്ണാമ്പ് കൊണ്ട് നിർമ്മിക്കാൻ അനുവദിക്കരുത്; എത്ര സിമന്റ് ഇടുന്നു, എത്ര കമ്പി ഉപയോഗിക്കുന്നു എന്ന് നികുതിപ്പണം കൊടുക്കുന്നവർ പ്രതികരിക്കണം: ബെന്നി ജോസഫ് ജനപക്ഷം പ്രതികരിക്കുന്നു

പാലാരിവട്ടം പാലത്തിന്റെ പണി എപ്പോൾ തീരുമെന്ന് മറ്റുള്ളവരുടെ അണ്ടർവെയർ നോക്കി നടക്കുന്ന മന്ത്രിക്ക് പറയാൻ സാധിക്കുമോ? വൈറ്റിലയിലും കുണ്ടന്നൂരിലും മേൽപ്പാലം പണി തുടങ്ങിയിട്ട് ഇതുവരെ പകുതി ജോലികൾ പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല; പാലാരിവട്ടത്തെ പഞ്ചവടിപാലം നിർമ്മിച്ചതു പോലെ ഈ പാലങ്ങളും ചുണ്ണാമ്പ് കൊണ്ട് നിർമ്മിക്കാൻ അനുവദിക്കരുത്; എത്ര സിമന്റ് ഇടുന്നു, എത്ര കമ്പി ഉപയോഗിക്കുന്നു എന്ന് നികുതിപ്പണം കൊടുക്കുന്നവർ പ്രതികരിക്കണം: ബെന്നി ജോസഫ് ജനപക്ഷം പ്രതികരിക്കുന്നു

ആർ പീയൂഷ്

കൊച്ചി: ദേശീയപാതയിൽ വൈറ്റിലയിലും കുണ്ടന്നൂരിലും സർക്കാർ പണിതുകൊണ്ടിരിക്കുന്ന മേൽപ്പാലത്തിന്റെ നിർമ്മാണം വൈകുന്നതുമൂലം വളരെ വലിയ ദുരിതത്തിലാണ് യാത്രക്കാർ. കാരണം ദേശീയ പാത അടച്ചിട്ട് സർവ്വീസ് റോഡ് വഴിയാണ് വാഹനങ്ങൾ കടന്നു പോകുന്നത്. ദിനം പ്രതി ലക്ഷക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്നതിനാൽ ഈ സർവ്വീസ് റോഡുകൾ പൊട്ടി പൊളിഞ്ഞു കിടക്കുകയാണ്. അതിനാൽ തന്നെ വാഹന യാത്രക്കാർ ഏറെ ദുരിതത്തിലുമാണ്. ഈ പാലങ്ങളുടെ നിർമ്മാണ പ്രവർത്തികൾ ഒച്ചിഴയുന്ന വേഗത്തിലായതിനാൽ ഇനി എത്ര കാലം കൂടി കാത്തിരിക്കണമെന്ന് ഒരു നിശ്ചയവുമില്ല. ഇത്തരത്തിൽ ജനങ്ങളെ ദ്രോഹിക്കുന്നതിനെതിരെ ശബ്ദമുയർത്തുകയാണ് ബെന്നി ജോസഫ് ജനപക്ഷം.

കേരളാ റോഡ്സ് ആൻഡ് ബ്രിഡ്ജസ് നിർമ്മിക്കുന്ന ഈ രണ്ട പാലങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ എന്ന് തീരും എന്ന് ഒരു ബോർഡ് എഴുതി വയ്ക്കാൻ ധൈര്യമുണ്ടോ പൊതു മരാമത്ത് മന്ത്രി എന്ന് ചോദിക്കുകയാണ് ബെന്നി. കഴിഞ്ഞ ദിവസം മന്ത്രി സുധാകരൻ 18 മാസങ്ങൾ കൊണ്ട് പാലം പണി പൂർത്തിയാക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഈ കാലയളവിൽ പാലം പണി പൂർത്തിയാക്കാൻ കഴിയില്ല എന്നാണ് ബെന്നിയുടെ വാദം. കാരണം, നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടത്താൻ വേണ്ട ജോലിക്കാർ ഇല്ല എന്നതു കൊണ്ടു തന്നെയാണ്. ദേശീയ പാതയിൽ ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള പാലംപണിയെ പറ്റി ബെന്നി ജോസഫ് പറയുന്നത് ഇങ്ങനെ:

രണ്ടാഴ്ചക്കു മുൻപ് പാലാരിവട്ടം പാലം പണിത് രണ്ടുവർഷത്തിനകം അതിനെക്കുറിച്ച് ഞാൻ നിങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ മറ്റൊരു ദുരിതമാണ് നിങ്ങളുടെ മുമ്പിൽ ഞാൻ പറയുന്നത്. ദേശീയപാതയിൽ വൈറ്റിലയിലും കുണ്ടന്നൂരിലും രണ്ട് മേൽപ്പാലങ്ങൾ പണിയാൻ തുടങ്ങിയിട്ട് ഏറെ നാളായി. ഇതുവരെ പകുതി ജോലികൾ പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. മറ്റുള്ളവരുടെ അണ്ടർവെയർ നോക്കി നടക്കുന്ന മന്ത്രിക്ക് പറയാൻ സാധിക്കുമോ എന്ന് തീരും എന്ന്. കഴിഞ്ഞ കുറേ കൊല്ലങ്ങളായി ലോകരാഷ്ട്രങ്ങളുടെ മുന്നിൽ കേരളം ഒന്നാമതാണ് എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു. ലോകരാഷ്ട്രങ്ങളെല്ലാം തന്നെ രാജ്യങ്ങളിലെല്ലാം തന്നെ ഇങ്ങനെ ഒരു പാലം പണിയാൻ ഒരു വർഷം മതി. എന്നാൽ ഇവിടുത്തെ ജനങ്ങൾക്കറിയാം നമ്മൾ എന്നും വികസനത്തിൽ പിന്നോട്ടാണെന്ന്. കാരണം ഒരു പദ്ധതിയും സമയബന്ധിതമായി തീർക്കാറില്ല.

പാലം നിർമ്മാണം തുടങ്ങിയിട്ട് ഏകദേശം ഒരു വർഷം കഴിഞ്ഞു. മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും അൽപമെങ്കിലും ജനങ്ങളോട് സ്നേഹമുണ്ടെങ്കിൽ ഒരു കൗണ്ട് ഡൗൺ ബോർഡ് വെക്കാൻ പറ്റുമോ? എത്ര നാളു കൊണ്ട് പാലം പണി തീരുമെന്ന്. മന്ത്രി പറഞ്ഞു മാസങ്ങൾ കൊണ്ട് ഇത് തീർക്കുമെന്ന്. തീരുന്ന ദിവസം ഏതെന്ന് കാണിച്ച് ഒരു ഫോട്ടോ പ്രദർശിപ്പിക്കണം. പറഞ്ഞ ദിവസം കഴിഞ്ഞ് വീണ്ടും കാലം നീണ്ടു പോവുകയാണെങ്കിൽ നിങ്ങൾ ജനങ്ങളെ മൂഞ്ചിച്ചു അല്ലെങ്കിൽ വഞ്ചിച്ചു. ജനങ്ങളെ വോട്ടർമാരെ പറ്റിച്ചു എന്ന് പറഞ്ഞു ഒരു ബോർഡ് ഞങ്ങൾ വയ്ക്കും. വ്യവസായ നഗരമായ കൊച്ചിയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനം പോകുന്ന സ്ഥലത്താണ് ഈ റോഡ് തടസപ്പെടുത്തി നിർമ്മാണം വലിച്ചിഴക്കുന്നത്. അതു മാത്രമല്ല ഒരേ സമയം തന്നെ രണ്ട് പാലം പണിയുന്നതിലും ദുരൂഹതയുണ്ട്.

പാലം പണി നടക്കുന്ന സ്ഥലത്ത് നോക്കിയാൽ മൂന്നും രണ്ട് അഞ്ച് ബംഗാളികളെ കാണാം. എന്റെ വീടിന്റെ സെപ്റ്റിക് ടാങ്ക് പണിയാനെത്തുന്നത് പത്തുപേരാണ്. അപ്പോഴാണ് ഇത്രയും വലിയ പാലം പണിയാൻ അഞ്ചുപേർ. നാണമില്ലേ ഭരണകർത്താക്കളെ ജനങ്ങളെ ഇങ്ങനെ കളിപ്പിക്കാൻ. ഇതിനെതിരെ പ്രതികരിക്കാൻ ഇറങ്ങുന്ന ഓരോരുത്തരെയും അൻപത്തി ഒന്നും അൻപത്തി ആറും വെട്ടുവെട്ടി കൊല ചെയ്യുകയാണ് പതിവ്. ദയവായി നിങ്ങൾ എന്നെ ഒന്ന് വെട്ടിക്കൊല്ലാമോ? മതിയായി ഈ നശിച്ച നാട്ടിൽ ജീവിച്ച്. ഇത് വായിക്കുന്ന ഓരോരുത്തരും ഒരു തീരുമാനമെടുക്കുക. ഇനിയും നമ്മളെ ചൂഷണം ചെയ്യാൻ ആരെയും അനുവദിക്കരുത്. പാലാരിവട്ടത്തെ പഞ്ചവടിപാലം നിർമ്മിച്ച പോലെ ഈ പാലങ്ങളും ചുണ്ണാമ്പ് കൊണ്ട് നിർമ്മിക്കാൻ അനുവദിക്കരുത്. നിങ്ങൾ കയറി പരിശോധിക്കണം. എത്ര സിമന്റ് ഇടുന്നു, എത്ര മെറ്റൽ ഇടുന്നു, എത്ര കമ്പി ഉപയോഗിക്കുന്നു എന്ന്. അതിനുള്ള അധികാരം നമുക്ക് ഓരോരുത്തർക്കും ഉണ്ട്. കാരണം നമ്മുടെ നികുതി പണംകൊണ്ടാണ് ഉതൊക്കെ കെട്ടി പൊക്കുന്നത്. അതിനാൽ ഈ നാട്ടിലെ വിദ്യാർത്ഥികളോടും യുവാക്കളോടും പറയാനുള്ളത് നിങ്ങൾ ഇതിനെതിരെ പ്രതികരിക്കണം. ഇവിടെ ജീവിക്കണമെങ്കിൽ പ്രതികരണശേഷിയുള്ള ഒരു തലമുറ വേണം. അതിനായി ബെന്നി ജോസഫ് എന്ന ഞാനും ജനപക്ഷം എന്ന സംഘടനയും നിങ്ങൾക്കൊപ്പമുണ്ടാവും.

പൊതു പ്രവർത്തകനായ ബെന്നി ജോസഫ് ജനപക്ഷം എന്ന സംഘടനയുടെ സംസ്ഥാന കൺവീനറാണ് (പി സി ജോർജ്ജിന്റെ കേരളാ ജനപക്ഷം അല്ല). സമൂഹത്തിലെ നിരവധി പ്രശ്നങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്ന വ്യക്തിയാണ് ബെന്നി. കേരളത്തിലെ ജീവൻ രക്ഷാ മരുന്നുകൾക്ക് തോന്നിയ വില ഈടാക്കുന്ന സംഭവത്തിൽ അത് നിയന്ത്രിക്കാൻ വിധി സംബാധിച്ചിരുന്നു. അതുപോലെ ഗാനഗന്ധർവ്വൻ യോശുദാസിന്റെ നേതൃത്വത്തിൽ ഹൃദയതാളം എന്ന പദ്ധതിയിലൂടെ മൂന്നൂറിലധികം ശസ്ത്രക്രിയകൾ കേരളത്തിൽ നടത്തി. അറുനൂറ്റി അൻപതിൽ പരം കോക്ലിയർ ഇംപ്ലാന്റേഷൻ ശ്രുതി തരംഗം എന്ന പദ്ധതിയിലൂടെയും നടത്തി. അതുപോലെ പല പൊതു താൽപര്യഹർജികളും നടത്തി വരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP