Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

15കാരിയെ പ്രണയം നടിച്ച് ഒപ്പം കൂട്ടി നഗരത്തിൽ ചുറ്റാനിറങ്ങി; സുഹൃത്തിനൊപ്പം ചേർന്ന് കഞ്ചാവ് ബീഡി വലിപ്പിച്ച് കാക്കനാട്ടെ പമ്പ് ജീവനക്കാരൻ 'ഷാറൂഖ് ഖാൻ'; കാമുകിയുമായി കറങ്ങിയ ഓട്ടോയിൽ ഫോൺ മറന്ന് വെച്ചത് വഴിത്തിരിവായി; മറൈൻ ഡ്രൈവ് വോക്ക് വേ ഭാഗത്ത് വച്ചുള്ള 'കഞ്ചാവ് പ്രയോഗത്തിന്' പിന്നാലെ രണ്ട് യുവാക്കളെ പൊക്കി തൃപ്പുണിത്തുറ പൊലീസ്; ലഹരിയൊഴുകുന്ന കൊച്ചിയിൽ കൗമാരക്കാരികളും ഇരയാകുമ്പോൾ

15കാരിയെ പ്രണയം നടിച്ച് ഒപ്പം കൂട്ടി നഗരത്തിൽ ചുറ്റാനിറങ്ങി; സുഹൃത്തിനൊപ്പം ചേർന്ന് കഞ്ചാവ് ബീഡി വലിപ്പിച്ച് കാക്കനാട്ടെ പമ്പ് ജീവനക്കാരൻ 'ഷാറൂഖ് ഖാൻ'; കാമുകിയുമായി കറങ്ങിയ ഓട്ടോയിൽ ഫോൺ മറന്ന് വെച്ചത് വഴിത്തിരിവായി; മറൈൻ ഡ്രൈവ് വോക്ക് വേ ഭാഗത്ത് വച്ചുള്ള 'കഞ്ചാവ് പ്രയോഗത്തിന്' പിന്നാലെ രണ്ട് യുവാക്കളെ പൊക്കി തൃപ്പുണിത്തുറ പൊലീസ്; ലഹരിയൊഴുകുന്ന കൊച്ചിയിൽ കൗമാരക്കാരികളും ഇരയാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

തൃപ്പൂണിത്തുറ: കേരളത്തിൽ കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നിന്റെ വരവ് ക്രമാതീതമായി വർധിക്കുന്ന വേളയിലാണ് ഇത്തരം കേസുകളിൽ കൗമാരക്കാരികളും ഇരയാകുന്നുവെന്ന വാർത്തയും പുറത്ത് വരുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയക്കെണിയിൽ വീഴ്‌ത്തി നഗരത്തിലെത്തിച്ചാണ് ഇത്തരം സംഘങ്ങളുടെ ഓപ്പറേഷൻ നടക്കുന്നത്. ഇതിനു സമാനമായിരുന്നു കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയിൽ നിന്നും പുറത്ത് വന്ന സംഭവം. പതിനഞ്ചുകാരിയായ പെൺകുട്ടിയെ പ്രണയം നടിച്ച് ഒപ്പം കൂട്ടുകയും നഗരത്തിൽ ചുറ്റാനിറങ്ങുകയും ചെയ്തതിന് പിന്നാലെ കഞ്ചാവ് വലിപ്പിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കൾ പൊലീസ് പിടിയിലായി.

തൃപ്പൂണിത്തുറ ചാത്താരി ഭാഗത്ത് ഫ്ലാറ്റിൽ താമസിക്കുന്ന അരൂക്കുറ്റി അഞ്ചുകണ്ടം വരീക്കാട്ട് ഷാരൂഖ് ഖാൻ (19), ഇയാളുടെ കൂട്ടുകാരൻ വൈപ്പിൻ മണ്ഡപത്തിൽ ജിബിൻ (22) എന്നിവരെയാണ് തൃപ്പൂണിത്തുറ സിഐ. പി. രാജ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കാക്കനാട് പ്രവർത്തിക്കുന്ന പമ്പിലെ ജീവനക്കാരനാണ് ഷാറൂഖ്. വിവിധ സ്ഥലങ്ങളിൽ കറങ്ങി നടന്ന ശേഷം എറണാകുളത്ത് മറൈൻ ഡ്രൈവ് വാക് വേ ഭാഗത്തിരുത്തിയാണ് ഷാറൂഖും ജീബിനും ചേർന്ന് പെൺകുട്ടിയെക്കൊണ്ട് കഞ്ചാവ് ബീഡി വലിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ രണ്ട് ദിവസം മുൻപാണ് കാണാതാകുന്നത്.

ഇതിന് പിന്നാലെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. വൈകാതെ തന്നെ പെൺകുട്ടി പോയത് ഷാറുഖിനൊപ്പമാണെന്ന് ഉദ്യോഗസ്ഥർ മനസിലാക്കിയിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയിൽ പെൺകുട്ടിയുടെ മൊബൈൽ ഫോൺ മറന്നുവെച്ചു പോയത് കേസിന് വഴിത്തിരിവായി. പിറ്റേന്ന് രാവിലെ ഫോൺ കണ്ട ഓട്ടോ ഡ്രൈവർ വിവരം പൊലീസിനെ അറിയിച്ചിരുന്നു.എറണാകുളം സെൻട്രൽ പൊലീസും തൃപ്പൂണിത്തുറ പൊലീസും ഇതു സംബന്ധിച്ച് പ്രത്യേകം കേസുകൾ എടുത്തിട്ടുണ്ട്. മുൻപ് നഗരത്തിൽ അടിപിടിയുണ്ടാക്കിയതിനടക്കം ഒട്ടേറെ കേസുകളിൽ ജിബിൻ പ്രതിയാണ്.  കോടതിയിൽ ഹാജരാക്കിയ ഷാറുഖിനേയും ജിബിനേയും റിമാൻഡ് ചെയ്തു.

സ്‌നിപ്പർ ഷെയ്ഖുമാർ വാഴുന്ന കൊച്ചി

ആലുവയിൽ എക്‌സൈസ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ ലഹരികടത്തു വീരൻ സ്‌നിപ്പർ ഷെയ്ഖ് എന്നറിയപ്പെടുന്ന മുഹമ്മദ് സിദ്ദീഖ് അറസ്റ്റിലായതിന് പിന്നാലെ പുറത്ത് വന്നത് വീട്ടമ്മമാരെ അടക്കം വലയിൽ വീഴ്‌ത്തുന്ന വൻ ലഹരികടത്തിന്റെ കഥയാണ്. ഈ വേളയിൽ തന്നെയാണ് കേരളത്തിന്റെ ഹൃദയം എന്ന് തന്നെ പറയാവുന്ന കൊച്ചി ലഹരിയുടെ ആഴക്കടലായി മാറുന്നതും. സംസ്ഥാനത്ത് ഏറ്റവും അധികം ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതുകൊച്ചിയിലാണ്. ഇന്ത്യയിൽ ലഹരി ഉപയോഗിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ കൊച്ചി രണ്ടാംസ്ഥാനത്താണ്.

കേരളത്തിന്റെ ജോബ് ഹബ്ബായി മാറിയതിന് പിന്നാലെയാണ് കൊച്ചിയിൽ ലഹരി ഉപയോഗത്തിന്റെ അളവും അപകടവും കൂടിയത്. വിദേശ നിർമ്മിത ലഹരി ഉത്പന്നങ്ങൾ മുതൽ വ്യാജ സിഗരറ്റുകൾ വരെ കൊച്ചു കുട്ടികളുടെ കൈയെത്തും ദൂരത്താണുള്ളത്. കൊച്ചിയിലെ ലഹരി വസ്തുക്കളുടെ പട്ടികയിൽ ഏറ്റവും ഡോസ് കുറഞ്ഞ മരുന്നാണ് കഞ്ചാവ്. ഹെറോയിൻ, മയക്കുമരുന്ന്, മഷ്റൂം, ഗുളികകൾ, ലഹരിയുള്ള കഷായങ്ങൾ തുടങ്ങി ഹൈ ഡോസ് മരുന്നുകളുൾപ്പെടെ വൈവിധ്യമാർന്ന ലഹരിവസ്തുക്കൾ കൊച്ചിയിൽ ലഭ്യമാണ്.കഞ്ചാവും ഗുളികളും ഏറ്റവും എളുപ്പം ലഭിക്കുമെന്നതിനാലാണ് ഇതിന്റെ ഉപയോഗം വ്യാപകമായിരിക്കുന്നത്.

കഞ്ചാവിന്റെ ഉപയോഗം തന്നെ പല തരത്തിലാണുള്ളത്. സിഗരറ്റ് പോലെ റോളാക്കി വലിക്കുന്നവരാണ് കൂടുതലെങ്കിലും കഞ്ചാവ് വെള്ളത്തിലിട്ട് ബോംഗ് ഉപയോഗിക്കുന്നവരും നിരവധിയുണ്ട്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന ട്രെയിനുകൾ, ബസ്സുകൾ ചരക്കുവാഹനങ്ങൾ വഴിയാണ് ലഹരി വസ്തുക്കൾ ഏറ്റവും അധികം കേരളത്തിലേക്ക് എത്തുന്നത്. വലിയ സംഘബലമുള്ള ലോബികളാണ് ലഹരിവസ്തുക്കളുടെ വിതരണം അടക്കം നിയന്ത്രിക്കുന്നത്. ഹൈസ്‌ക്കൂളിലും പ്ലസ്ടുവിനും പഠിക്കുന്ന കുട്ടികൾക്കിടയിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വർദ്ധിച്ച് വരികയാണ്.

കോളേജ് കാലഘട്ടമെത്തുന്നതോടെ ഈ കുട്ടികൾ ലഹരിക്ക് അടിമകളായി മാറുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വിതരണം നടത്തുന്ന കണ്ണികൾ കൊച്ചിയിൽ ശക്തമായി പ്രവർത്തിക്കുന്നുണ്ട്. കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിച്ച് പണം കണ്ടെത്താനുള്ള മാർഗങ്ങളും ഈ കണ്ണികൾ കുട്ടികൾക്ക് കാണിച്ചുകൊടുക്കുകയും അവരെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്. ഈ പ്രശ്നങ്ങളെ നേരിടാനായി കുട്ടികൾ സ്‌കൂളുകളിൽ എത്തുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനം കൊച്ചി നഗരത്തിൽ പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.

കോഴിക്കോടിനും രക്ഷയില്ല

ഇതിന് പിന്നാലെയാണ് കോഴിക്കോട് നഗരവും ലഹരിയുടെ പിടിയിൽ അമരുകയാണെന്ന വാർത്തയും പുറത്ത് വരുന്നത്. ഇവിടെ ലഹരി വിൽപനക്കാരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനൊപ്പം തന്നെ ഇതുമായി ബന്ധപ്പെട്ട ദുരൂഹ മരണങ്ങളുടെ വാർത്തയും പുറത്ത് വരികയാണ്. ഈ മാസം ആദ്യ വാരം തന്നെ രണ്ട് യുവാക്കളാണ് ലഹരി ഉപയോഗത്തിന് പിന്നാലെ ദുരൂഹമായി മരണപ്പെടുകയും ചെയ്തത്. പൊലീസും എക്‌സൈസും ചേർന്ന് നടത്തിയ അന്വേഷണത്തിൽ 12 വിൽപനക്കാരാണുണ്ടായിരുന്നത്. ഇവരിൽ ബിരുദധാരികളായ യുവാക്കൾ വരെയുണ്ടെന്നുള്ളതാണ് ഞെട്ടിക്കുന്ന വസ്തുത.

കോഴിക്കോട് കടൽത്തീരത്ത് 29 വയസുള്ള യുവാവിനേയാണ് മരിച്ച നിലയിൽ കണ്ടെത്തി. കുന്ദമംഗലത്തുകാരനായ യുവാവിനെ മെയ് രണ്ടാം വാരം പടനിലത്തെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ച് ദിവസത്തിനിടെയുണ്ടായ രണ്ട് മരണങ്ങളിലും വില്ലനായത് ലഹരി ഉപയോഗമായിരുന്നു. തീർന്നില്ല കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ലഹരികടത്തിന് കോഴിക്കോട് നഗരത്തിൽ മാത്രം എക്‌സൈസും പൊലീസും പിടികൂടിയത് പന്ത്രണ്ടുപേരെ. ഇതിൽ ഒൻപതാളുകൾക്കും മുപ്പതിൽ താഴെ പ്രായം.

വിൽപനക്കാരും ഉപയോഗിക്കുന്നവരും യുവാക്കളും നല്ല പഠിപ്പുള്ളവരുമാണ് . പലരും മികച്ച തൊഴിലുകൾ ഉപേക്ഷിച്ച് ലഹരിവിൽപനയിലേക്ക് മാറിയവരെന്നും ഉദ്യോഗസ്ഥരുടെ അനുഭവം. ലഹരിയുടെ പിടിയിലാകുന്നവരിൽ വിദ്യാർത്ഥിനികൾ അടക്കമുള്ളവരുണ്ട്. ചിലർ സ്വന്തം താൽപര്യത്തിന് വേണ്ടി ലഹരി ഉപയോഗിക്കുന്നു. ചിലർ പണത്തിന് വേണ്ടി വിൽപനക്കാരാകുന്നു. ചിലർ സ്വന്തമായി ഉപയോഗിച്ചില്ലെങ്കിലും മറ്റുള്ളവരെ നശിപ്പിക്കാൻ ശ്രമിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP