Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേന്ദ്രസർക്കാരിന്റെ അംഗീകാരമുള്ള സ്പോർട്സ് ആൻഡ് എഡ്യൂക്കേഷണൽ റിസർച്ച് സെന്റർ ആണെന്ന് പറഞ്ഞു ജോലി നൽകി; ആറ് മാസം ജോലി ചെയ്തിട്ടും നൽകിയത് ഒരു മാസത്തെ ശമ്പളം മാത്രം; കുടിശിക ചോദിച്ചപ്പോൾ കേന്ദ്രഫണ്ട് വരുമ്പോൾ നൽകുമെന്ന് മറുപടി; ജോലി സ്ഥിരപ്പെടുത്താൻ എന്ന പേരിൽ ഈടാക്കിയത് 25,000 രൂപ മുതൽ ഒരു ലക്ഷം രൂപവരെ; കേന്ദ്രത്തിന്റെ പേരുപറഞ്ഞ് തൊഴിൽ തട്ടിപ്പു നടത്തി മുങ്ങിയ ബാലരാമപുരത്തെ ഫ്രണ്ട്‌സ് ഫോറത്തിന്നെതിരെ പരാതിയുമായി ഉദ്യോഗാർത്ഥികൾ

കേന്ദ്രസർക്കാരിന്റെ അംഗീകാരമുള്ള സ്പോർട്സ് ആൻഡ് എഡ്യൂക്കേഷണൽ റിസർച്ച് സെന്റർ ആണെന്ന് പറഞ്ഞു ജോലി നൽകി; ആറ് മാസം ജോലി ചെയ്തിട്ടും നൽകിയത് ഒരു മാസത്തെ ശമ്പളം മാത്രം; കുടിശിക ചോദിച്ചപ്പോൾ കേന്ദ്രഫണ്ട് വരുമ്പോൾ നൽകുമെന്ന് മറുപടി; ജോലി സ്ഥിരപ്പെടുത്താൻ എന്ന പേരിൽ ഈടാക്കിയത് 25,000 രൂപ മുതൽ ഒരു ലക്ഷം രൂപവരെ; കേന്ദ്രത്തിന്റെ പേരുപറഞ്ഞ് തൊഴിൽ തട്ടിപ്പു നടത്തി മുങ്ങിയ ബാലരാമപുരത്തെ ഫ്രണ്ട്‌സ് ഫോറത്തിന്നെതിരെ പരാതിയുമായി ഉദ്യോഗാർത്ഥികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അംഗീകാരമുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗാർത്ഥികൾക്ക് ജോലി വാഗ്ദാനം നടത്തുകയും അവരിൽ നിന്നും പണം ഈടാക്കുകയും ചെയ്തതിന് ബാലരാമപുരത്തെ ഫ്രന്റ്സ് ഫോറം എന്ന സ്ഥാപനത്തിന്നെതിരെ ബാലരാമപുരം പൊലീസിൽ പരാതി. ജോലി നൽകിയ ശേഷം ശമ്പളം നൽകാത്തതിനും സ്ഥാപനത്തിൽ സ്ഥിരപ്പെടുത്താം എന്ന് വാഗ്ദാനം ചെയ്ത് കാൽ ലക്ഷം രൂപ മുതൽ ഒരു ലക്ഷം രൂപവരെ തട്ടിയതിനും പലരും സ്ഥാപനത്തിന്നെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.  ഫ്രന്റ്സ് ഫോറം ഡയറക്ടർ കൊറ്റാമം വിനോദ്, ദേവധനം, ജോയ്, വിൻസെന്റ്, ഗീത എന്നിവർക്കെതിരെയാണ് വഞ്ചിക്കപ്പെട്ടവർ പൊലീസിൽ പരാതി നൽകിയത്.കേന്ദ്ര സർക്കാരിന്റെ അംഗീകാരമുള്ള സ്‌പോർട്ട്‌സ് ആൻഡ് എഡ്യൂക്കേഷണൽ റിസർച്ച് സെന്റർ ആയാണ് സ്ഥാപനം പ്രവർത്തിക്കുന്നത് എന്ന് പറഞ്ഞാണ് തട്ടിപ്പ് അരങ്ങേറിയത്.

2016 ജനുവരി മുതൽ മെയ് വരെ സ്ഥാപനത്തിൽ ജോലി ചെയ്ത സൗമ്യയ്ക്ക് ഒരു മാസത്തെ ശമ്പളായ 20000 രൂപ മാത്രമാണ് നൽകിയത്. തുടർന്നുള്ള അഞ്ചുമാസക്കാലം സൗമ്യ ജോലി ചെയ്തെങ്കിലും സൗമ്യക്ക് ശമ്പളം ലഭിച്ചില്ല. ശമ്പളം നൽകുന്നതിന് പകരം സ്ഥിരപ്പെടുത്താൻ എന്ന് പറഞ്ഞു 50000 രൂപ സൗമ്യയിൽ നിന്നും സ്ഥാപനം ഈടാക്കുകയാണ് ചെയ്തത്. ഈ രീതിയിൽ ഉള്ള പരാതികളാണ് സ്ഥാപനത്തിന്നെതിരെ ഉയർന്നത്. ശമ്പളം കേന്ദ്രസർക്കാരിൽ നിന്ന് കാശ് ലഭിച്ചാലേ നൽകുകയുള്ളൂ. അതിനാൽ ജോലി ചെയ്യുക, ശമ്പളത്തിന് വേണ്ടി കാത്തിരിക്കണം. ഇതാണ് കൊറ്റാമം വിനോദ് അടക്കമുള്ളവർ ഉദ്യോഗാർത്ഥികളോട് പറഞ്ഞത്. ഈ വാക്കുകളിൽ വിശ്വസിക്കുകയും കാശ് കിട്ടുമെന്ന് കരുതിയവരുമാണ് വഞ്ചിക്കപ്പെട്ടത്. വഞ്ചിക്കപ്പെട്ടവരിൽ ഒരാളായ സൗമ്യ ബാലരാമപുരം പൊലീസിൽ നൽകിയ പരാതി ഇങ്ങിനെ:

2016 ജനുവരി മുതലാണ് ഫ്രന്റ്സ് ഫോറത്തിൽ ജോലി ചെയ്തത്. ആദ്യത്തെ ഒരു മാസത്തെ ശമ്പളമായ 20000 രൂപ നൽകി. തുടർന്ന് മെയ് വരെ ജോലി ചെയ്തു. ഇതിന്നിടയിൽ 50000 രൂപ പ്രമോഷൻ സംബന്ധമായി വേണം എന്ന് പറഞ്ഞു എന്നിൽ നിന്നും ഈടാക്കി. ജോലി ചെയ്ത ആദ്യമാസത്തെ ശമ്പളം മാത്രമാണ് നൽകിയത്. കേന്ദ്രസർക്കാരിൽ നിന്നും ശമ്പളം വരും അപ്പോൾ കുടിശിക നൽകും എന്ന് പറഞ്ഞു. ഈ വാക്കുകളിൽ വിശ്വസിച്ച് ജോലിയിൽ തുടർന്നു. ഇതിന്നിടയിൽ സ്ഥാപനത്തിന്റെ ആളുകൾ വീട്ടിൽ വന്നു. കാശിന് വേണ്ടിയാണ് വീട്ടിൽ വന്നത്. 25000 രൂപ ജോയിയും വിൻസെന്റും എന്റെ വീട്ടിൽ വന്ന് വാങ്ങി. ബാക്കി 25000 രൂപ ഓഫീസിൽ നിന്നും കൈപ്പറ്റുകയും ചെയ്തു. ജോലിയിൽ സ്ഥിരപ്പെടുത്തും എന്നാണ് പറഞ്ഞത്. അതിനാണ് കാശ് വാങ്ങിയത്.

കാശ് അങ്ങോട്ട് കൊടുത്ത് ആറുമാസം ജോലി ചെയ്തെങ്കിലും ജനുവരിക്ക് ശേഷമുള്ള ശമ്പള ബാക്കി നൽകിയില്ല. മെയ് വരെ ജോലി ചെയ്തിട്ടും ശമ്പളം നൽകാത്തതിനെ തുടർന്ന് ജോലിയിൽ നിന്നും മാറിനിന്നു. ഓഫീസിൽ പോയപ്പോഴൊക്കെ ശമ്പളം നൽകുമെന്ന് പറഞ്ഞു. പക്ഷെ ശമ്പളം നൽകാതിരിക്കുകയും ഓഫീസ് അടച്ചിട്ടത് കാണുകയും ചെയ്തതിനെ തുടർന്നാണ് പരാതി നൽകിയത്. സൗമ്യയ്ക്ക് ഒപ്പം വേറെയും ഉദ്യോഗാർത്ഥികൾ പരാതി നൽകിയിട്ടുണ്ട്. വിവിധ പരാതികൾ വന്നെങ്കിലും കേസിൽ ഇതുവരെ ബാലരാമപുരം പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. പരാതികളിൽ അന്വേഷണം നടക്കുന്നുണ്ടെന്നാണ് ബാലരാമപുരം പൊലീസ് മറുനാടനോട് പ്രതികരിച്ചത്.

ഇവർ ആദ്യമേ പരാതി നൽകേണ്ടതായിരുന്നു. ആ ഘട്ടത്തിൽ നൽകിയില്ല. ഇപ്പോൾ സ്ഥാപനം അടഞ്ഞു കിടക്കുമ്പോഴാണ് പരാതി നൽകുന്നത്. എന്തായാലും പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്. സ്ഥാപന ഉടമകളെ സ്റ്റേഷനിൽ വിളിപ്പിക്കും. പരാതി നൽകിയ വിവിധ ആളുകളെയും വിളിപ്പിക്കും. ഇവർ അപ്പോൾ സംസാരിച്ച് ഇവരിൽ നിന്നും വാങ്ങിയ കാശ് തിരികെ നൽകാൻ പരിപാടിയുണ്ടോ എന്ന്സ്ഥാപന ഉടമകളോട് അന്വേഷിക്കും. കാശ് നൽകാൻ പരിപാടിയില്ലെങ്കിൽ വഞ്ചനാകുറ്റത്തിന് കേസ് ചാർജ് ചെയ്യും-ബാലരാമപുരം പൊലീസ് പറയുന്നു.

ഒട്ടനവധി പേരെ സ്ഥാപനം വഞ്ചിച്ചതായി മനസിലാക്കിയതിനെ തുടർന്ന് പി.സി.ജോർജിന്റെ കേരള ജനപക്ഷം സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ ഈ പ്രശ്‌നത്തിൽ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും വഞ്ചിക്കപ്പെട്ടവർക്ക് നീതി ലഭ്യമാക്കുമെന്നും ജനപക്ഷം നേതാക്കളായ പാലപ്പൂര് സുരേഷ്, അഡ്വ.സിജു രാജൻ, പാറവിള രാജേഷ്, പയറ്റുവിള സജി എന്നിവർ മറുനാടനോട് പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP